രണ്ടായിരം രൂപ നിർത്തലാക്കിയതിനെക്കുറിച്ചള്ള വാർത്തകൾ കൂട്ടുകാർ ശ്രദ്ധിച്ചിരിക്കുമല്ലോ. ചില കറൻസി കൗതുകങ്ങൾ അറിഞ്ഞാലോ. മുൻ യൂറോപ്യൻ രാജ്യമായ യൂഗോസ്ലാവ്യ എൺപതുകളുടെ അവസാനത്തിൽ വൻ വിലക്കയറ്റത്തെ നേരിട്ടു. എല്ലാ വസ്തുക്കൾക്കും വില കൂടിയതോടെ സർക്കാർ വിലകൂടിയ ഒരു നോട്ടുമിറക്കി. അൻപതിനായിരം കോടി ദിനാരയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടായിരം രൂപ നിർത്തലാക്കിയതിനെക്കുറിച്ചള്ള വാർത്തകൾ കൂട്ടുകാർ ശ്രദ്ധിച്ചിരിക്കുമല്ലോ. ചില കറൻസി കൗതുകങ്ങൾ അറിഞ്ഞാലോ. മുൻ യൂറോപ്യൻ രാജ്യമായ യൂഗോസ്ലാവ്യ എൺപതുകളുടെ അവസാനത്തിൽ വൻ വിലക്കയറ്റത്തെ നേരിട്ടു. എല്ലാ വസ്തുക്കൾക്കും വില കൂടിയതോടെ സർക്കാർ വിലകൂടിയ ഒരു നോട്ടുമിറക്കി. അൻപതിനായിരം കോടി ദിനാരയുടെ ഈ നോട്ടിനു ഏറ്റവും വലിയ സംഖ്യ അടയാളപ്പെടുത്തിയ നോട്ട് എന്ന ഖ്യാതി സ്വന്തമായി. യൂഗോസ്ലാവ്യ എന്ന രാജ്യം ഇന്നില്ല. ക്രൊയേഷ്യ, മോണ്ടിനെഗ്രോ, സെർബിയ, സ്ലോവെനിയ, ബോസ്നിയ ആൻഡ് ഹെർസെഗോവിന, മാസിഡോണിയ തുടങ്ങിയ രാജ്യങ്ങൾ യൂഗോസ്ലാവ്യയിൽ നിന്നു വന്നതാണ്. ഇതു കൂടാതെ വേറെയും കറൻസി വിശേഷങ്ങളുണ്ട്.

ADVERTISEMENT

1997 ൽ ആഫ്രിക്കൻ രാഷ്ട്രമായ സയറിൽ (ഇന്നത്തെ കോംഗോ) വിപ്ലവം നടന്നു. സ്വേച്ഛാധിപതിയായ ജോസഫ് മോബുട്ടു പുറത്താക്കപ്പെട്ടു. അന്നു രാജ്യത്ത് നിലവിലിരുന്ന കറൻസിയിൽ മോബുട്ടുവിന്റെ തലച്ചിത്രം അച്ചടിച്ചിട്ടുണ്ടായിരുന്നു. വിപ്ലവത്തിനു ശേഷം പുതിയ കറൻസി അച്ചടിക്കാനുള്ള പണമില്ലാത്തതിനാൽ വിപ്ലവാനന്തര കോംഗോയിലെ സർക്കാർ നോട്ടുകളിൽ മോബുട്ടുവിന്റെ തലഭാഗം വെട്ടിമാറ്റി ഉപയോഗിച്ചു.

Old money from ex Yugoslavija. Photo Credits: egon69 istock.com

ഐറിഷ് ഫുട്ബോൾ ഇതിഹാസമായിരുന്ന ജോർജ് ബെസ്റ്റിന്റെ ചിത്രങ്ങൾ ആലേഖനം ചെയ്ത കറൻസി നോട്ടുകൾ വടക്കൻ അയർലൻഡിലെ യൂൾസ്റ്റർ ബാങ്ക് 2006ൽ പുറത്തിറക്കി. ലിമിറ്റഡ് എഡിഷൻ എന്ന നിലയിൽ പുറത്തിറങ്ങിയ നോട്ടുകൾ വാങ്ങാൻ ബെസ്റ്റിന്റെ ആരാധകർ തമ്മിൽ കടുത്ത മൽസരമായിരുന്നു. ഓൺലൈനിലും നോട്ടുകൾ വിൽപനയ്ക്കുണ്ടായിരുന്നു. 

ADVERTISEMENT

1952ൽ ഇസ്രായേലിന്റെ പ്രധാനമന്ത്രിയാകാനുള്ള ക്ഷണം ആൽബർട്ട് ഐൻസ്റ്റീനു ലഭിച്ചു. എന്നാൽ അദ്ദേഹം സ്നേഹപൂർവം ഇതു നിരസിക്കുകയാണുണ്ടായത്. എന്നിരുന്നാലും ഐൻസ്റ്റീനോടുള്ള ബഹുമാനാർഥം അദ്ദേഹത്തിന്റെ ചിത്രം ഇസ്രയേൽ തങ്ങളുടെ 5 ലിറയുടെ നോട്ടുകളിൽ ഉൾപ്പെടുത്തി. ലോകത്തിലെ ഏറ്റവും പഴയ ബാങ്ക്നോട്ട് ചൈനയിൽ നിന്നാണ് കിട്ടിയിട്ടുള്ളത്. പേപ്പർ കണ്ടു പിടിച്ച ചൈനക്കാർ തന്നെയാണ് നോട്ടുകളും ആദ്യം അച്ചടിച്ചു തുടങ്ങിയത്. 1380ൽ അച്ചടിച്ചതാണ് ഈ നോട്ടെന്നു കരുതപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ ബാങ്ക്നോട്ട് പുറങ്ങിയത് ഫിലിപ്പീൻസിലാണ്. ഒരു ഫൂൾസ്കാപ് പേപ്പറിന്റെ വലുപ്പം ഇതിനുണ്ടായിരുന്നു. സ്പെയിനിൽ നിന്നു സ്വാതന്ത്ര്യം നേടിയതിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ നോട്ട് ഇറങ്ങിയത്.

ADVERTISEMENT

Content Summary : Most unique currencies in the world

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT