ചൈനയിൽ നിന്ന് തയ്‌വാനിലേക്ക് രക്ഷപ്പെടാൻ 10 മണിക്കൂർ കടലിലൂടെ നീന്തി; ഒടുവിൽ തേനീച്ച ചതിച്ചു
സ്വാതന്ത്ര്യപൂർണമായ ജീവിതം ലഭിക്കാനായി ചൈനയിൽ നിന്ന് 10 മണിക്കൂർ കടലിലൂടെ നീന്തി തയ്‌വാനിലെത്തിയ ചൈനീസ് യുവാവിനെ തേനീച്ച ചതിച്ചു. ചൈനയിലെ ഫുജിയാൻ പ്രവിശ്യയിൽ നിന്നു തെക്കൻ ചൈനാക്കടൽ വഴി നീന്തിയാണ് യുവാവ് തയ്‌വാനിലെ മത്സു ദ്വീപുകളിലെത്തിയത്. എന്നാൽ ഇവിടെ വച്ച് ഒരു തേനീച്ചയുടെ കടിയേറ്റതോടെ യുവാവ്

സ്വാതന്ത്ര്യപൂർണമായ ജീവിതം ലഭിക്കാനായി ചൈനയിൽ നിന്ന് 10 മണിക്കൂർ കടലിലൂടെ നീന്തി തയ്‌വാനിലെത്തിയ ചൈനീസ് യുവാവിനെ തേനീച്ച ചതിച്ചു. ചൈനയിലെ ഫുജിയാൻ പ്രവിശ്യയിൽ നിന്നു തെക്കൻ ചൈനാക്കടൽ വഴി നീന്തിയാണ് യുവാവ് തയ്‌വാനിലെ മത്സു ദ്വീപുകളിലെത്തിയത്. എന്നാൽ ഇവിടെ വച്ച് ഒരു തേനീച്ചയുടെ കടിയേറ്റതോടെ യുവാവ് പരിക്ഷീണനായിപ്പോയി. അദ്ദേഹത്തിന് തദ്ദേശീയരുടെ സഹായം തേടേണ്ടി വന്നു. അവർ സംഭവം അധികാരികളെ അറിയിച്ചതോടെ അവർ പാഞ്ഞെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിനും പരിശോധനകൾക്കും ഒടുവിൽ ചൈനയിൽ നിന്ന് അനധികൃതമായി തയ്‌വാനിലേക്ക് എത്തിയ ആളാണു യുവാവെന്ന് തെളിഞ്ഞു.
ഇതോടെ യുവാവിനെ തയ് വാൻ അധികൃതർ അറസ്റ്റ് ചെയ്തു. ആകെ ക്ഷീണിതനായിരുന്ന അദ്ദേഹത്തെ അടുത്തുള്ള ബീഗൻ ഹെൽത്ത് സെന്ററിലേക്കു ചികിത്സയ്ക്കായി കൊണ്ടുപോയി. യുവാവിന് കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ല. തയ്‌വാനിലെ മത്സു ദ്വീപുകളിൽപെട്ട ബീഗൻ ദ്വീപിലെ ക്വിൻബി ബ്രോഡ്കാസ്റ്റിങ് സ്‌റ്റേഷനു സമീപത്തുനിന്നുമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഉണക്കിയ നിലയിൽ ഭക്ഷണവും ,വസ്ത്രങ്ങളും മരുന്നുകളും കുറച്ചു തയ്‌വാൻ കറൻസി നോട്ടുകളും അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു.
2020ലും ഒരു ചൈനീസ് പൗരൻ 7 മണിക്കൂർ നീന്തി തയ്‌വാനിലെത്തിയിരുന്നു. തയ്‌വാനിലെ കിൻമെൻ മേഖലയിലേക്ക് എത്തിയ യുവാവിനെ അധികാരികൾ അറസ്റ്റ് ചെയ്തു. ചൈനയിൽ അരങ്ങേറിയ കമ്യൂണിസ്റ്റ് വിപ്ലവത്തിനു ശേഷം ഒരു പരമാധികാര രാഷ്ട്രമായി തയ്‌വാൻ നിലകൊള്ളാൻ ശ്രമിക്കുമ്പോഴും അതംഗീകരിക്കാൻ ചൈന തയാറല്ല. തയ്‌വാൻ തങ്ങളുടേതാണെന്നാണ് ചൈനയുടെ അവകാശവാദം. അതിനാൽ തന്നെ വളരെ പ്രക്ഷുബ്ധമായ ബന്ധമാണ് ചൈനയും തയ്വാനും തമ്മിൽ.
Content Highlight : Chinese man | Swims | Taiwan | Bee | China | Wonder World | Padhippura