40 വർഷം മുൻപ് പ്രപഞ്ചത്തിലേക്ക് അയച്ച ഒരു സിഗ്നലിനുള്ള അന്യഗ്രഹജീവികളുടെ പ്രതികരണത്തിനായി ഉദ്വേഗത്തോടെ കാത്തിരിക്കുകയാണ് ശാസ്ത്രജ്ഞർ. 1983 ഓഗസ്റ്റ് 15നാണ് ജാപ്പനീസ് ശാസ്ത്രജ്ഞരായ മസാകി മോറിമോട്ടോ, ഹിസാഷി ഹിരാബയാഷി എന്നിവർ പ്രപഞ്ചത്തിലേക്ക് ഒരു സിഗ്നൽ അയച്ചത്. 13 ചിത്രങ്ങളും ഈ റേഡിയോ സന്ദേശത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

40 വർഷം മുൻപ് പ്രപഞ്ചത്തിലേക്ക് അയച്ച ഒരു സിഗ്നലിനുള്ള അന്യഗ്രഹജീവികളുടെ പ്രതികരണത്തിനായി ഉദ്വേഗത്തോടെ കാത്തിരിക്കുകയാണ് ശാസ്ത്രജ്ഞർ. 1983 ഓഗസ്റ്റ് 15നാണ് ജാപ്പനീസ് ശാസ്ത്രജ്ഞരായ മസാകി മോറിമോട്ടോ, ഹിസാഷി ഹിരാബയാഷി എന്നിവർ പ്രപഞ്ചത്തിലേക്ക് ഒരു സിഗ്നൽ അയച്ചത്. 13 ചിത്രങ്ങളും ഈ റേഡിയോ സന്ദേശത്തിൽ അടങ്ങിയിരുന്നു. ഭൂമിയിലെ ജീവന്റെ ചരിത്രം, മനുഷ്യരെ കണ്ടാൽ എങ്ങനെയിരിക്കും, മറ്റു വിവരങ്ങൾ തുടങ്ങിയവയാണ് സന്ദേശത്തിൽ.

ഈ സംഭവത്തിനു 4 പതിറ്റാണ്ടുകൾ പിന്നിട്ട ശേഷം സന്ദേശത്തിനുള്ള പ്രതികരണം അറിയാനായി ജപ്പാനിലെ നഗാനോ മേഖലയിലുള്ള സാക്കുവിൽ 64 മീറ്റർ പൊക്കമുള്ള ആന്റിന സ്ഥാപിക്കാനൊരുങ്ങുകയാണ് ജാപ്പനീസ് ഗവേഷകനായ ഷിന്യ നരുസാവയും സംഘവും.

ADVERTISEMENT

ഭൂമിയിൽ നിന്ന് 16.7 പ്രകാശവർഷമകലെ സ്ഥിതി ചെയ്യുന്ന ആൾട്ടെയർ എന്ന നക്ഷത്രത്തിനു സമീപത്തു നിന്നു പ്രതികരണം ലഭിച്ചേക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. അഖ്വില താരാപഥത്തിലുൾപ്പെട്ട അൾട്ടെയർ ആകാശത്തിലെ ഏറ്റവും തിളക്കമുള്ള പന്ത്രണ്ടാമത്തെ നക്ഷത്രമാണ്.

1990 മുതൽ നിരവധി പുറംഗ്രഹങ്ങൾ (എക്‌സോപ്ലാനറ്റ്) കണ്ടെത്തിയിട്ടുണ്ടെന്ന് നരുസാവ പറയുന്നു. ഇത്തരത്തിലുള്ള ജീവസാധ്യതയുള്ള ഒരു ഗ്രഹം അൾട്ടെയറിനു ചുറ്റുമുണ്ടാകുമെന്നും നരുസാവ പറയുന്നു. ഇന്ന് പത്തുമണിക്ക് ജപ്പാൻ ബഹിരാകാശ ഏജൻസിയുടെ ആന്‌റിന ആകാശമാകെ ഒരു മണിക്കൂറത്തേക്കു തിരച്ചിൽ നടത്തും..

ADVERTISEMENT

Content Highlight : Aliens | Antennas | Signal sent into space |  Response to the message | Altair and exoplanets

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT