ചന്ദ്രനിൽ സുരക്ഷിതമായിരുന്നു ജോലി ചെയ്യാനുള്ള ഇടങ്ങൾ! ഇവ കണ്ടെത്തിയെന്ന് കഴിഞ്ഞവർഷം ഒരുകൂട്ടം ഗവേഷകർ പ്രസ്താവിച്ചിരുന്നു.ചന്ദ്രോപരിതലത്തിൽ സ്ഥിതി ചെയ്യുന്ന ചില കുഴികളാണ് ഇവ. താപസ്ഥിരതയുള്ള കുഴികൾ ആണിവ. എസി മുറിയിൽ ഇരിക്കുന്നതു പോലെ ഇരിക്കാം. ചന്ദ്രോപരിതലത്തിൽ പകൽ സമയം 127 ഡിഗ്രി സെൽഷ്യസ് വരെ താപനില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചന്ദ്രനിൽ സുരക്ഷിതമായിരുന്നു ജോലി ചെയ്യാനുള്ള ഇടങ്ങൾ! ഇവ കണ്ടെത്തിയെന്ന് കഴിഞ്ഞവർഷം ഒരുകൂട്ടം ഗവേഷകർ പ്രസ്താവിച്ചിരുന്നു.ചന്ദ്രോപരിതലത്തിൽ സ്ഥിതി ചെയ്യുന്ന ചില കുഴികളാണ് ഇവ. താപസ്ഥിരതയുള്ള കുഴികൾ ആണിവ. എസി മുറിയിൽ ഇരിക്കുന്നതു പോലെ ഇരിക്കാം. ചന്ദ്രോപരിതലത്തിൽ പകൽ സമയം 127 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം. രാത്രി സമയങ്ങളിൽ –173 ഡിഗ്രി വരെ താപനില താഴുകയും ചെയ്യാറുണ്ട്. 15 ഭൗമദിനങ്ങൾക്കു തുല്യമാണ് ഒരു ചാന്ദ്രദിനമെന്നതിനാൽ ഇതിന്റെ ആഘാതം വളരെ വലുതാണ്.

ADVERTISEMENT

എന്നാൽ ചന്ദ്രനിലെ ഈ കുഴികളിൽ 17 ഡിഗ്രി സെൽഷ്യസ് എന്ന സ്ഥിരമായ താപനിലയാണ് അനുഭവപ്പെടാറുള്ളതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇത് താരതമ്യേന സുരക്ഷിതവും സൗകര്യപ്രദവുമായ താപനിലയാണ്. കോസ്മിക് വികിരണങ്ങൾ, സൂര്യനിൽ നിന്നുള്ള ഹാനികരമായ വികിരണങ്ങൾ, ചെറു ഉൽക്കകളുടെ ആക്രമണം എന്നിവ തടയാൻ ഇവയ്ക്കു കഴിവുണ്ട്.

ADVERTISEMENT

നാസയുടെ ലൂണാർ റീക്കണൈസൻസ് ഓർബിറ്റർ പേടകത്തിൽ നിന്നുള്ള വിവരങ്ങളും കംപ്യൂട്ടർ മോഡലിങ്ങും ഉപയോഗിച്ചാണ് ചാന്ദ്രഗവേഷണത്തിനുള്ള സുരക്ഷിത താവളങ്ങളായി ഈ കുഴികൾ പ്രവർത്തിക്കുമെന്ന നിഗമനത്തിൽ ശാസ്ത്രജ്ഞർ കഴിഞ്ഞവർഷം എത്തിയത്.ഈ കുഴികളിൽ ചാന്ദ്രപര്യവേക്ഷണത്തിനും ഗവേഷണത്തിനുമായി വരുന്ന മനുഷ്യയാത്രികർക്ക് സുരക്ഷിതമായ താവളമൊരുക്കാമെന്ന് ഗവേഷകർ പറയുന്നു.

2009ലാണ് ഇത്തരം കുഴികൾ ചന്ദ്രോപരിതലത്തിൽ കണ്ടെത്തപ്പെട്ടത്. ഇരുന്നൂറിലധികം കുഴികൾ ഈ വിധത്തിൽ കണ്ടെത്തപ്പെട്ടിട്ടുണ്ട്. ഇതിൽ 16 എണ്ണവും ലാവാട്യൂബുകൾ രൂപാന്തരം പ്രാപിച്ചതാണെന്നു ശാസ്ത്രജ്ഞർ പറയുന്നു. ഭൂമിയിലും ലാവാട്യൂബുകൾ കാണപ്പെടാറുണ്ട്. ചന്ദ്രനിൽ മെയർ ട്രാൻക്വിലിറ്റാറ്റിസ് എന്ന ഭാഗത്ത് 100 മീറ്റർ ആഴമുള്ള ഒരു കുഴിയിലാണു നാസാ ശാസ്ത്രജ്ഞ സംഘം പരീക്ഷണം നടത്തിയത്. ഒരു ഫുട്ബോൾ ഫീൽഡിന്റെ ആകൃതിയും വിസ്തീർണവുമുള്ളതാണു കുഴി.

ADVERTISEMENT

Content Highlight - AC facility on the moon | Lunar surface pits | Thermostable pits on the moon | Safe bases for lunar exploration | Lava tubes on the moon