ലോകത്തെ ഏറ്റവും വലിയ പണംവാരിപ്പടങ്ങളാണ് അവതാർ പരമ്പരയിലുള്ളത്. അവതാർ രണ്ടാംഭാഗം ഇടക്കാലത്ത് തിയറ്ററിലെത്തിയിരുന്നു. ഇതിനു മുൻപുള്ള പല സിനിമകളിലും അന്യഗ്രഹജീവികൾ ഭൂമിയിലേക്കു വന്നു മനുഷ്യരെ പഞ്ഞിക്കിടുന്നതായിരുന്നു വിഷയമെങ്കിൽ അവതാർ അൽപം വ്യത്യസ്തമാണ്. ഭൂമിയിൽ ജീവിക്കാൻ ഗത്യന്തരമില്ലാതായ മനുഷ്യർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തെ ഏറ്റവും വലിയ പണംവാരിപ്പടങ്ങളാണ് അവതാർ പരമ്പരയിലുള്ളത്. അവതാർ രണ്ടാംഭാഗം  ഇടക്കാലത്ത് തിയറ്ററിലെത്തിയിരുന്നു. ഇതിനു മുൻപുള്ള പല സിനിമകളിലും അന്യഗ്രഹജീവികൾ ഭൂമിയിലേക്കു വന്നു മനുഷ്യരെ പഞ്ഞിക്കിടുന്നതായിരുന്നു വിഷയമെങ്കിൽ അവതാർ അൽപം വ്യത്യസ്തമാണ്. ഭൂമിയിൽ ജീവിക്കാൻ ഗത്യന്തരമില്ലാതായ മനുഷ്യർ പുതിയൊരു ഗ്രഹവും പ്രകൃതിവസ്തുക്കളുമൊക്കെ തേടി യാത്ര നടത്തുന്നതാണ് അവതാർ.

ADVERTISEMENT

പൻഡോറ എന്ന ഉപഗ്രഹത്തിലാണ് അവർ എത്തുന്നത്. അൺഒബ്റ്റേനിയം എന്ന അദ്ഭുത ധാതു കുടികൊള്ളുന്ന ഇടം. പൻഡോറയിൽ നാവികൾ എന്നൊരുകൂട്ടം ജീവിക്കുന്നു. ഒപ്പം പ്രകാശം വമിപ്പിക്കാൻ ശേഷിയുള്ള ഒട്ടേറെ ജീവജാലങ്ങളും അംബരചുംബികളുടെ വലുപ്പമുള്ള മരങ്ങളും ഒഴുകുന്ന പർവതങ്ങളുമൊക്കെ. എത്ര വലിയ ഫാന്റസിയാണെങ്കിലും അത് കഴിയുന്നത്ര യാഥാർഥ്യമാക്കി അവതരിപ്പിക്കാൻ ശ്രമിക്കുന്നയാളാണ് അവതാറിന്റെ സംവിധായകനായ ജയിംസ് കാമറൺ. ഈ ഒരു സവിശേഷത കാരണം പൻഡോറ എന്ന ഗ്രഹം യഥാർഥത്തിലുള്ളതാണോയെന്ന് പലരും ചോദിക്കാറുണ്ട്. ഇതിനു കാരണമുണ്ട്. പലപ്പോഴും ഫാന്റസി ചിത്രങ്ങൾ എടുക്കുമ്പോൾ യഥാർഥത്തിലുള്ള ഗ്രഹങ്ങളെയും മേഖലകളെയുമൊക്കെ  ഹോളിവുഡ് ചലച്ചിത്രകാരൻമാർ ആസ്പദമാക്കാറുണ്ട് എന്നതാണ് ഇത്.

ADVERTISEMENT

യഥാർഥത്തിൽ എവിടെയാണ് ഈ പൻഡോറ? ആൽഫ സെഞ്ച്വറി നക്ഷത്രസംവിധാനത്തിൽ ഉൾപ്പെട്ട പോളിഫീമസ് എന്ന വമ്പൻ ഗ്രഹത്തെ (നമ്മുടെ ശനിഗ്രഹത്തിന്റെ വലുപ്പമുള്ളതാണ് പോളിഫീമസ്) ചുറ്റുന്ന ഉപഗ്രഹമായാണ് പൻഡോറയെ അവതരിപ്പിച്ചിരിക്കുന്നത്. ഭൂമിയുടെ ചന്ദ്രൻ പോലെ. ഭൂമിക്കൊരു ചന്ദ്രനേയുള്ളൂ. എന്നാൽ പോളിഫീമസിന് അനേകം ചന്ദ്രൻമാരുണ്ട്.

ഇനി യാഥാർഥ്യത്തിലേക്കു വരാം. ആൽഫ സെഞ്ച്വറി എന്ന നക്ഷത്ര സംവിധാനം യഥാർഥത്തിലുണ്ട്. ഭൂമിയിൽ നിന്ന് 4.4 പ്രകാശവർഷം അകലെയാണ് ഇതു സ്ഥിതി ചെയ്യുന്നത്. എന്നാൽ പോളിഫീമസ് എന്ന ഗ്രഹം ഭാവനാസൃഷ്ടിയാണ്, പൻഡോറയും.

ADVERTISEMENT

ആൽഫ സെഞ്ച്വറി നക്ഷത്ര സംവിധാനത്തിൽ 3 നക്ഷത്രങ്ങളാണുള്ളത്. ഇതിൽ ഉൾപ്പെട്ട പ്രോക്സിമ സെഞ്ച്വറിയാണ് സൂര്യൻ കഴിഞ്ഞാൽ ഭൂമിയിൽ നിന്ന് ഏറ്റവും അടുത്ത നക്ഷത്രം. ആൽഫ സെഞ്ച്വറി സംവിധാനത്തിൽ 3 ഗ്രഹങ്ങളെ മാത്രമാണ് ഇതുവരെ കണ്ടുപിടിക്കാനായിട്ടുള്ളത്. ഇതു മൂന്നും പ്രോക്സിമ സെഞ്ച്വറിയെ ഭ്രമണം ചെയ്യുന്നവയാണ്. ഇവയെക്കുറിച്ച് കൂടുതൽ വിശദമായ വിവരങ്ങളൊക്കെ ഇനി വരേണ്ടിയിരിക്കുന്നു.

ഏതായാലും പൻഡോറ പൂർണമായും കെട്ടിച്ചമച്ചതാണെന്നു പറയാൻ പറ്റില്ല. ഒരു പൻഡോറ ഉപഗ്രഹം നമ്മുടെ സൗരയൂഥത്തിൽ തന്നെയുണ്ട്. ശനിഗ്രഹത്തിന്റെ ഒരു ചന്ദ്രനാണു കക്ഷി. പാറയും ഐസും നിറഞ്ഞ ഒരു ഉപഗ്രഹം.

അവതാറിൽ കാണിച്ചതുപോലുള്ള ഇടതൂർന്ന കാടുകളും ദൃശ്യങ്ങളുമൊക്കെയുള്ള കൗതുകലോകങ്ങളുണ്ടാകുമോ? ഉണ്ടാകാം, ഇല്ലാതിരിക്കാം. നമ്മുടെ ഇപ്പോഴത്തെ ധാരണകൾക്ക് ഇതിന് ഉത്തരം നൽകാൻ പാടാണ്. എന്നാൽ ജയിംസ് വെബ് പോലുള്ള ടെലിസ്കോപ്പുകൾ മനുഷ്യരാശി വിക്ഷേപിച്ചിട്ടുണ്ട്. ശക്തമായ ഇത്തരം ടെലിസ്കോപ്പുകൾ ഭാവിയിൽ ഇവയെക്കുറിച്ച് വിവരങ്ങൾ നൽകിയേക്കും.

Content Highlight - .Wonderland of Avatar | James Cameron's Avatar | Alpha Centauri star system | Possibility of fantasy worlds | Wonder World