ശരിക്കും ജീവിച്ചിരുന്ന ഡ്രാഗണുകൾ; തീ മാത്രം തുപ്പില്ല! ടെറോസോറുകളുടെ കഥ
ഡ്രാഗണുകളെ അറിയാത്തവരായി ആരെങ്കിലുമുണ്ടോ. നാടോടിക്കഥകളിലും സിനിമകളിലുമൊക്കെക്കൂടി നമുക്കേറെ പരിചിതമാണ് ഡ്രാഗൺ സങ്കൽപം ഇവ ശരിക്കും ജീവിച്ചിരുന്നിട്ടേയില്ല! കഥകളിൽ മാത്രമാണുള്ളത്. എന്നാൽ ഡ്രാഗണുകളുടെ രൂപഭാവങ്ങളൊക്കെയുള്ള ഒരു ജീവി പണ്ടുപണ്ട്, ദിനോസറുകൾ ഭൂമിയിൽ വിഹരിച്ചു നടന്ന ജുറാസിക് കാലഘട്ടത്തിൽ

ഡ്രാഗണുകളെ അറിയാത്തവരായി ആരെങ്കിലുമുണ്ടോ. നാടോടിക്കഥകളിലും സിനിമകളിലുമൊക്കെക്കൂടി നമുക്കേറെ പരിചിതമാണ് ഡ്രാഗൺ സങ്കൽപം ഇവ ശരിക്കും ജീവിച്ചിരുന്നിട്ടേയില്ല! കഥകളിൽ മാത്രമാണുള്ളത്. എന്നാൽ ഡ്രാഗണുകളുടെ രൂപഭാവങ്ങളൊക്കെയുള്ള ഒരു ജീവി പണ്ടുപണ്ട്, ദിനോസറുകൾ ഭൂമിയിൽ വിഹരിച്ചു നടന്ന ജുറാസിക് കാലഘട്ടത്തിൽ ജീവിച്ചിരുന്നു .ടെറോസറുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്. രൂപസാദൃശ്യം മൂലം ഇവയെ ഡ്രാഗണുകൾ എന്നു തന്നെ ചില ശാസ്ത്രജ്ഞർ വിശേഷിപ്പിക്കാറുണ്ട്. ലോകത്തിലെ ആദ്യത്തെ പറക്കുന്ന നട്ടെല്ലുള്ള ജീവികളായിട്ടാണ് ശാസ്ത്രലോകം ഇവയെ പരിഗണിക്കുന്നത്. ഇരുന്നൂറിലേറെ തരം ടെറോസറുകൾ ഭൂമിയിലുണ്ടായിരുന്നു. .കൂർത്ത തല, വവ്വാലുകളെ പോലുള്ള തൊലി വിടർന്ന ചിറകുകൾ എന്നിവയെല്ലാം ഇവർക്കുണ്ടായിരുന്നു. 2015ൽ പുറത്തിറങ്ങിയ ജുറാസിക് വേൾഡ് സിനിമയിലൊക്കെ ഇവയെ കാണിക്കുന്നുണ്ട്.
ഇവയിൽ ഏറ്റവും വലിയ ഇനമായ ക്വെറ്റ്സാൽകോട്‌ലസ് നോർത്ത്റോപ്പിക്ക് ഒരു ജിറാഫിന്റെ ഉയരവും 35 അടി വീതിവരുന്ന ചിറകുകളുമുണ്ടായിരുന്നു, ഏറ്റവും ചെറിയവയ്ക്ക് നമ്മൾ നാട്ടിലൊക്കെ കാണുന്ന അടയ്ക്കാക്കുരുവികളുടെ വലുപ്പവും. കാര്യം ജുറാസിക് കാലഘട്ടത്തിൽ ജീവിച്ചിരുന്നെങ്കിലും ടെറോസറുകൾക്ക് ദിനോസറുകളുമായി ജീവശാസ്ത്രപരമായ ബന്ധം ഇല്ല .എന്നാൽ ഇവ എങ്ങനെയാണു ഭൂമിയിലെത്തിയത്? ഏതു ജീവി പരിണമിച്ചാണ് ഇവയുടെ ഉദ്ഭവത്തിനു കാരണമായത്?ലാഗർപെറ്റിഡ്സ് എന്ന കരയിൽ താമസിച്ച ജീവികളിൽ നിന്നാണു ടെറോസറുകൾ ജനനമെടുത്തത്. പറക്കാൻ കഴിയാത്ത ലാഗർ പെറ്റിഡിൽ നിന്നു പറക്കുന്ന ടെറോസറിലേക്കുള്ള പരിണാമ ദൈർഘ്യം ചെറുതായിരുന്നത്രേ.ടെറോസറുകൾ ജുറാസിക് കാലഘട്ടത്തിനപ്പുറം നിലനിന്നില്ല. ദിനോസറുകളെ ഈ ഭൂമിയിൽ നിന്നില്ലാതാക്കിയ പ്രകൃതിദുരന്തത്തോടൊപ്പം ഇവയും പോയ്മറഞ്ഞു.
എന്നാൽ ഇന്നും നമുക്ക് ചുറ്റും ചില ദിനോസറുകൾ പറന്നു നടപ്പുണ്ട്. ആരാണെന്നോ? പക്ഷികൾ. പക്ഷികളുണ്ടായത് ചെറിയ ദിനോസറുകളായ തെറോപോഡുകളിൽ നിന്നാണെന്നത് ശാസ്ത്രജ്ഞർ അംഗീകരിച്ചിട്ടുള്ള കാര്യമാണ്. മാംസം കഴിക്കുന്ന തെറപോഡുകൾക്ക് കൊക്കിനൊപ്പം വായിൽ പല്ലുമുണ്ടായിരുന്നു. പിൽക്കാലത്ത് പക്ഷികളായി ഇവ പരിണമിച്ചപ്പോഴും വായിൽ പല്ലുണ്ടായിരുന്നത്രേ. എന്നാൽ പിന്നീട് അത് കൊഴിഞ്ഞുപോയി. കൊക്കിനു പുറമേ, ഇന്നത്തെ പക്ഷികളെ പോലെ തന്നെ ശരീരമാസകലം തൂവലും തെറപോഡുകൾക്കുണ്ടായിരുന്നു. ലോകത്തിലെ ആദ്യത്തെ പക്ഷിയെന്ന് ശാസ്ത്രജ്ഞർക്കിടയിൽ ഇടക്കാലത്ത് പ്രശസ്തി നേടിയ ആർക്കയോപ്ടെറിക്സും പക്ഷികളുടെയും ദിനോസറുകളുടെയും സവിശേഷതകൾ ഒത്തിണങ്ങിയ ജീവികളായിരുന്നു. കാര്യം ഇരു കൂട്ടരും പറക്കുമെങ്കിലും ടെറോസറുകളും ഇന്നത്തെ പക്ഷികളുമായി യാതൊരു ബന്ധവുമില്ലെന്നാണു ശാസ്ത്രജ്ഞരുടെ അഭിപ്രായം.
Content Highlight - Dragons in folklore | Pterosaurs and dragons |The evolution of pterosaurs | Pterosaurs in the Jurassic period | Birds evolved from dinosaurs