പുരുഷരൂപമുള്ള ഓസ്കർ ട്രോഫി! ഇതിലെ പുരുഷനാരാണ്? ഇന്നുമറിയാത്ത ദുരൂഹത
ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ട്രോഫി ഫിഫ വേൾഡ് കപ്പ് പുരസ്കാരം തന്നെയാണ്. ഏകദേശം രണ്ടുകോടി രൂപയോളം മൂല്യമുള്ളതാണ് ഇത്. പുരുഷന്റെ രൂപം ഉപയോഗിക്കുന്ന ട്രോഫിയാണ് ലോകത്തെ വളരെ പ്രശസ്ത പുരസ്കാരമായ ഓസ്കർ. പതിമൂന്നര ഇഞ്ച് പൊക്കവും സ്വർണരൂപവുമുള്ള ഓസ്കർ ട്രോഫി, ലോകത്തെവിടെയും തിരിച്ചറിയപ്പെടുന്ന

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ട്രോഫി ഫിഫ വേൾഡ് കപ്പ് പുരസ്കാരം തന്നെയാണ്. ഏകദേശം രണ്ടുകോടി രൂപയോളം മൂല്യമുള്ളതാണ് ഇത്. പുരുഷന്റെ രൂപം ഉപയോഗിക്കുന്ന ട്രോഫിയാണ് ലോകത്തെ വളരെ പ്രശസ്ത പുരസ്കാരമായ ഓസ്കർ. പതിമൂന്നര ഇഞ്ച് പൊക്കവും സ്വർണരൂപവുമുള്ള ഓസ്കർ ട്രോഫി, ലോകത്തെവിടെയും തിരിച്ചറിയപ്പെടുന്ന പുരസ്കാരങ്ങളിൽ ഒന്നാണ്. സിനിമാമേഖലയിലുള്ള എല്ലാവരുടെയും വലിയ ആഗ്രഹവും സ്വപ്നവുമാണ് ഓസ്കർ നേടുകയെന്നത്.1929 മുതൽ ഓസ്കർ ട്രോഫി ചലച്ചിത്രവേദിയിലെ മികവുറ്റ പ്രകടനങ്ങൾക്കായി നൽകിപ്പോരുന്നു. കലാസംവിധായകനായ സെഡ്രിക് ഗബ്ബണ്ഡസും ജോർജ് സ്റ്റാൻലിയും ചേർന്നാണ് ഓസ്കാർ പുരസ്കാര ട്രോഫി സൃഷ്ടിച്ചത്.
Read More: ശരിക്കും ജീവിച്ചിരുന്ന ഡ്രാഗണുകൾ; തീ മാത്രം തുപ്പില്ല! ടെറോസോറുകളുടെ കഥ
എന്നാൽ ആരാണ് ഓസ്കർ? ആരാണ് ഈ ട്രോഫിയിലെ പുരുഷരൂപം?
കൃത്യമായ ഉത്തരമില്ല, പല കഥകളും ഇതെക്കുറിച്ചുണ്ട് ഇതിലൊന്ന് ഓസ്കർ പുരസ്കാര അക്കാദമിയിലെ ലൈബ്രേറിയനായ മാർഗരറ്റ് ഹെറിക്കിനെക്കുറിച്ചാണ്. പിൽക്കാലത്ത് അക്കാദമിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി മാറിയ മാർഗരറ്റ് ഓസ്കർ ട്രോഫി കണ്ടപ്പോൾ അതു തന്റെ അമ്മാവനായ ഓസ്കറിനെ അനുസ്മരിപ്പിക്കുന്നുണ്ടെന്നു പറഞ്ഞു. കൂടിനിന്നവർക്ക് ഈ പേര് ഇഷ്ടപ്പെട്ടെന്നും ഓസ്കർ പുരസ്കാരമെന്ന് അവർ അതിനെ വിളിക്കുകയായിരുന്നെന്നുമാണ് ഒരു കഥ.
മറ്റൊരു കഥ ഹോളിവുഡിലെ പ്രമുഖ നടിയായിരുന്ന ബെറ്റി ഡേവിസിനെക്കുറിച്ചാണ്. ബെറ്റി ഈ പുരസ്കാര പ്രതിമയ്ക്ക് തന്റെ ആദ്യഭർത്താവായ ഹാർമൺ ഓസ്കർ നെൽസണിന്റെ മധ്യനാമം നൽകുകയായിരുന്നെന്നാണ് ആ കഥ. ഇതു സത്യമാണോയെന്ന് ആർക്കുമറിയില്ല. ബെറ്റിക്ക് രണ്ട് തവണ ഓസ്കർ ലഭിച്ചിട്ടുണ്ട്.
എന്നാൽ സംഭവിക്കാനിടയുള്ള മറ്റൊരു സിദ്ധാന്തവുമുണ്ട്.ഹോളിവുഡ് കോളമിസ്റ്റായ സിഡ്നി സ്കോൾസ്കിയാണ് ഈ പേര് നൽകിയതെന്നാണ് അത്. അക്കാദമിയുമായി ചേർന്നു പ്രവർത്തിച്ചിരുന്ന സിഡ്നി ഓസ്കർ എന്ന നാമത്തിലായിരുന്നു കോളമുകൾ എഴുതിയിരുന്നത്. സിഡ്നിയാണ് ഓസ്കർ പ്രതിമയ്ക്ക് ആ പേര് നൽകിയതെന്ന് വിശ്വസിക്കപ്പെടുന്നു.
സൈനികവിജയങ്ങളുമായി ബന്ധപ്പെട്ടാണ് ട്രോഫികൾ മനുഷ്യസംസ്കാരത്തിലേക്കു കടന്നുവന്നത്. യുദ്ധവിജയം നേടുന്ന യോദ്ധാക്കൾ പ്രതിയോഗികളുടെ ആയുധങ്ങളും മറ്റും ട്രോഫിയായി എടുക്കുന്ന പതിവ് പ്രാചീന ഗ്രീസിലും മറ്റുമുണ്ടായിരുന്നു. പതിനാറാം നൂറ്റാണ്ടുമുതലാണ് കായിക, സാംസ്കാരികമേഖലയലിലെ വിജയങ്ങൾക്ക് ട്രോഫികൾ നൽകാൻ തുടങ്ങിയത്.
Content Highlights: Oscar Trophy | Children | Manoramaonline