സമീപകാലത്തിന്റെ കണ്ണീരായിരിക്കുകയാണ് ആഫ്രിക്കൻ രാഷ്ട്രമായ മൊറോക്കോ. ശക്തമായ ഭൂചലനം മൊറോക്കോയിൽ വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. പൗരാണികമായ ഭംഗിയും സഹാറാ മരുഭൂമിയുടെ ഭാഗങ്ങളും അടങ്ങിയ മനോഹരമായ രാജ്യമാണ് മൊറോക്കോ. കഴിഞ്ഞ ഫുട്‌ബോൾ ലോകകപ്പിൽ മൊറോക്കോ ടീം വലിയ മുന്നേറ്റം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമീപകാലത്തിന്റെ കണ്ണീരായിരിക്കുകയാണ് ആഫ്രിക്കൻ രാഷ്ട്രമായ മൊറോക്കോ. ശക്തമായ ഭൂചലനം മൊറോക്കോയിൽ വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. പൗരാണികമായ ഭംഗിയും സഹാറാ മരുഭൂമിയുടെ ഭാഗങ്ങളും അടങ്ങിയ മനോഹരമായ രാജ്യമാണ് മൊറോക്കോ. കഴിഞ്ഞ ഫുട്‌ബോൾ ലോകകപ്പിൽ മൊറോക്കോ ടീം വലിയ മുന്നേറ്റം നടത്തിയിരുന്നു.

ADVERTISEMENT

രാജ്യത്തിലെ ഏറ്റവും വലിയ ഏഴാമത്തെ നഗരമായ റാബത്താണ് മൊറോക്കോയുടെ തലസ്ഥാനം. മൊറോക്കോയിൽ ഒരു നീല നഗരമുണ്ട്, ചെഫ്‌ചോയിൻ എന്നറിയപ്പെടുന്ന ഈ നഗരത്തിലെ കെട്ടിടങ്ങൾ ഭൂരിഭാഗവും നീലനിറത്തിലാണുള്ളത്. മൊറോക്കോയിലെ റിഫ് മലനിരകളിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.

ADVERTISEMENT

ഇപ്പോൾ നടന്ന ഭൂകമ്പത്തിൽ സാരമായി തകരാറു പറ്റിയ ചരിത്രനഗരമാണ് മറക്കേഷ്. ഈ നഗരത്തെ ചുവന്ന നഗരമെന്നാണു വിളിക്കുന്നത്. നഗരത്തിലെ കെട്ടിടങ്ങളിൽ പലതിനും ചുവപ്പുഛവി ഉള്ളതിനാലാണ് ഇത്. മറക്കേഷിലെ പല കെട്ടിടങ്ങളും ചുവന്ന കല്ലുകൊണ്ടാണ് പണിതിട്ടുള്ളത്. ഈ ചുവപ്പ് ഛവി എത്തിയത് അങ്ങനെയാണ്.

ADVERTISEMENT

ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയ അമേരിക്കയെ സ്വതന്ത്രരാജ്യമായി ആദ്യം അംഗീകരിച്ചത് മൊറോക്കോയാണ്. യുഎസുമായി ആദ്യമായി ഉടമ്പടിയിലേർപ്പെട്ട രാജ്യവും മൊറോക്കോയാണ്.

മധ്യകാലഘട്ടത്തിലെ പ്രശസ്തനായ പണ്ഡിതനും യാത്രികനുമായിരുന്നു ഇ്ബ്ൻ ബത്തൂത്ത. വടക്കൻ ആഫ്രിക്ക, മധ്യപൂർവദേശം, കിഴക്കൻ ആഫ്രിക്ക, ഇന്ത്യ,ചൈന, ഏഷ്യയുടെ മറ്റു ഭാഗങ്ങൾ എന്നിവ സന്ദർശിച്ച അദ്ദേഹം റിഹ്ല എന്ന പേരിൽ യാത്രാവിവരണവുമെഴുതി. ഇബ്ൻ ബത്തൂത്ത മൊറോക്കോക്കാരനാണ്. മൊറോക്കോയിലെ ടാംഗിയറിലാണ് അദ്ദേഹം ജനിച്ചത്.

Content Highlight - Morocco recognition of US | Earthquake in Morocco | Sahara Desert in Morocco | Moroccan team in football world cup | Red and Blue cities in Morocco

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT