ചന്ദ്രയാൻ 3 ദൗത്യം വിജയമായതോടെ ചന്ദ്രനായിരുന്നു കഴിഞ്ഞ കുറച്ചുനാളുകളായി എല്ലാവരുടെയും ഹൃദയത്തിൽ. അതു മാത്രമല്ല, നാസയുടെ ആർട്ടിമിസ് ദൗത്യവും വരും കാലത്ത് ചന്ദ്രനിലേക്കു പോകുകയാണ്. പഴയകാലത്തെ അപ്പോളോ ദൗത്യങ്ങളുടെ കൂട്ടുള്ളവയാണ് ആർട്ടിമിസ് ദൗത്യങ്ങൾ. ഒരിടവേളയ്ക്ക് ശേഷം ഇവ മനുഷ്യനെ ചന്ദ്രനിലെത്തിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചന്ദ്രയാൻ 3 ദൗത്യം വിജയമായതോടെ ചന്ദ്രനായിരുന്നു കഴിഞ്ഞ കുറച്ചുനാളുകളായി എല്ലാവരുടെയും ഹൃദയത്തിൽ. അതു മാത്രമല്ല, നാസയുടെ ആർട്ടിമിസ് ദൗത്യവും വരും കാലത്ത് ചന്ദ്രനിലേക്കു പോകുകയാണ്. പഴയകാലത്തെ അപ്പോളോ ദൗത്യങ്ങളുടെ കൂട്ടുള്ളവയാണ് ആർട്ടിമിസ് ദൗത്യങ്ങൾ. ഒരിടവേളയ്ക്ക് ശേഷം ഇവ മനുഷ്യനെ ചന്ദ്രനിലെത്തിക്കാൻ ലക്ഷ്യമിടുന്നു.രാജ്യാന്തര തലത്തിൽ ചന്ദ്രനെക്കുറിച്ചുള്ള ചിന്തകളും താൽപര്യവും കൂട്ടാൻ ഈ കാര്യങ്ങളെല്ലാം വഴിവച്ചു. എന്നാൽ ഇതിനൊപ്പം തന്നെ വേറൊരു സംഭവം കൂടിയിറങ്ങി. ചന്ദ്രനിലും ചൊവ്വയിലുമൊക്കെ സ്ഥലം വാങ്ങിച്ചിടുക.

ADVERTISEMENT

അമേരിക്കയിലെ ചില  സൈറ്റുകളും പോർട്ടലുകളും മറ്റും ചന്ദ്രനിൽ സ്ഥലം വാങ്ങാം എന്ന ഓഫറുകളുമായി . പലയിടത്തും പല വിലയാണ്. 2405 രൂപയുണ്ടെങ്കിൽ ലകൂസ് ഫെലിസിറ്റാറ്റിസ് എന്ന മേഖലയിൽ ഒരേക്കർ വാങ്ങാം. സീ ഓഫ് റെയിൻസ്, ബേ ഓഫ് റെയിൻബോസ്,സീ ഓഫ് ട്രാൻക്വിലിറ്റി, സീ ഓഫ് നെക്ടർ,സീ ഓഫ് സെറിനിറ്റി തുടങ്ങിയ ഇടങ്ങളിലും സ്ഥലം വാങ്ങാമെന്ന് ഇത്തരം പോർട്ടലുകൾ പറയുന്നു. ഇന്ത്യക്കാരുൾപ്പെടെ പലരും ചന്ദ്രനിലും ചൊവ്വയിലുമൊക്കെ സ്ഥലം വാങ്ങിയതായുള്ള റിപ്പോർട്ടുകളും ഇടയ്ക്ക് വന്നു.

ADVERTISEMENT

സംഭവങ്ങൾ ഇങ്ങനെയെല്ലാമാണെങ്കിലും ഒരു ചോദ്യം അവശേഷിക്കുന്നു. യഥാർഥത്തിൽ  ചന്ദ്രനിൽ ഈ പറയുന്ന പോലെ സ്ഥലം വാങ്ങാൻ സാധിക്കുമോ. ഈ പോർട്ടലുകളും മറ്റും ഉയർത്തുന്ന അവകാശവാദങ്ങൾ ശരിയാണോ? ഇല്ല എന്നാണ് ഉത്തരം. ഭൂമിക്കും ശൂന്യാകാശത്തിനുമപ്പുറമുള്ള ബഹിരാകാശമേഖലയിലെ വസ്തുക്കളുടെയെല്ലാം ഉടമസ്ഥാവകാശം പൊതുവായി എല്ലാ മനുഷ്യർക്കും തുല്യമായുള്ളതാണ്. 1967ൽ ഇതു സംബന്ധിച്ചുള്ള ഉടമ്പടി യുഎസ്, യുകെ, സോവിയറ്റ് യൂണിയൻ എന്നീ രാജ്യങ്ങൾ ഒപ്പിട്ടു. പിൽക്കാലത്തെ രാജ്യാന്തര ബഹിരാകാശ നിയമത്തിന്റെ അടിസ്ഥാനമായി ഇതു മാറി. 

ADVERTISEMENT

ഈ നിയമത്തിന്റെ പാലനത്തിനായി യുണൈറ്റഡ‍് നേഷൻസ് ഓഫിസ് ഫോർ ഔട്ടർ സ്പേസ് അഫയേഴ്സ് എന്നൊരു പ്രത്യേക ഓഫിസ് തന്നെയുണ്ട്. ഇതു പ്രകാരം രാജ്യങ്ങൾക്കു പോലും ചന്ദ്രനിലെയും മറ്റും വസ്തുക്കൾ സ്വന്തമാണെന്നു പറയാനൊക്കില്ല. ഈ നിയമങ്ങൾ കുറ്റമറ്റതാക്കി 1979ൽ ചന്ദ്രഉടമ്പടിയും യുഎൻ പദ്ധതിയിട്ടിരുന്നു.

Content Highlight - Selling land on the moon | Buy land on Moon and Mars | Moon ownership rights | United Nations Office for Outer Space Affairs | International outer space law