പ്രശസ്ത ഈജിപ്ഷ്യൻ റാണിയായ ക്ലിയോപാട്ര ഉപയോഗിച്ചിരുന്ന പെർഫ്യൂം വീണ്ടും സൃഷ്ടിച്ച് ഗവേഷകർ. പുരാതന ഗ്രീക്ക് ഭാഷയിൽ രചിച്ച കുറിപ്പടിയിൽ നിന്നാണ് ഈ പെർഫ്യൂം പുനഃസൃഷ്ടിച്ചത്. ക്ലിയോപാട്ര സൗന്ദര്യവർധക വസ്തുക്കള്‍ ധാരാളമായി ഉപയോഗിച്ചിരുന്നു. ഇക്കൂട്ടത്തിൽ പെർഫ്യൂമുകളും ഉൾപ്പെട്ടിരുന്നു. 2012ൽ ഹവായ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രശസ്ത ഈജിപ്ഷ്യൻ റാണിയായ ക്ലിയോപാട്ര ഉപയോഗിച്ചിരുന്ന പെർഫ്യൂം വീണ്ടും സൃഷ്ടിച്ച് ഗവേഷകർ. പുരാതന ഗ്രീക്ക് ഭാഷയിൽ രചിച്ച കുറിപ്പടിയിൽ നിന്നാണ് ഈ പെർഫ്യൂം പുനഃസൃഷ്ടിച്ചത്.

ക്ലിയോപാട്ര സൗന്ദര്യവർധക വസ്തുക്കള്‍ ധാരാളമായി ഉപയോഗിച്ചിരുന്നു. ഇക്കൂട്ടത്തിൽ പെർഫ്യൂമുകളും ഉൾപ്പെട്ടിരുന്നു. 2012ൽ ഹവായ് സർവകലാശാലയിൽ നിന്നുള്ള പുരാവസ്തുഗവേഷകർ ഈജിപ്തിലെ മെൻഡസിലുള്ള ഒരു ചരിത്രനഗരിയിൽ നിന്ന് ക്ലിയോപാട്രയുടെ പെർഫ്യൂമിന്റെ അവശിഷ്ടം കണ്ടെത്തിയിരുന്നു. ഈ സൈറ്റിൽ കണ്ടെത്തിയ കുറിപ്പടി ഉപയോഗിച്ചാണ് പെർഫ്യൂം പുനഃസൃഷ്ടിച്ചത്.മെൻഡൂസിയൻ പെർഫ്യൂമെന്ന് അറിയപ്പെട്ടിരുന്ന ഈ സുഗന്ധദ്രവ്യത്തിന് പുരാതനകാലത്ത് ആവശ്യക്കാർ ഏറെയായിരുന്നു. 

ADVERTISEMENT

അലക്സാണ്ടറുടെ മരണം സംഭവിച്ച ബിസി 323 മുതൽ റോമിന്റെ ഈജിപ്ത് പിടിച്ചടക്കൽ നടന്ന ബിസി 30 വരെയുള്ള കാലയളവിലാണ് ഗ്രീസിൽ വേരുകളുള്ള മാസിഡോണിയൻ രാജവംശം ഈജിപ്ത് ഭരിച്ചത്. ഈ രാജവംശത്തിൽപെടുന്ന ടോളമി പന്ത്രണ്ടാമന്റെ മകളായിട്ടായിരുന്നു ബിസി 69ൽ ക്ലിയോപാട്രയുടെ ജനനം. സഹോദരനായ ടോളമി പതിമൂന്നാമനുമായി രാജ്യാധികാരത്തിനായി അവർ യുദ്ധം ചെയ്തിരുന്നു.

അക്കാലത്ത് ഈജിപ്തിലെത്തിയ പ്രമുഖ ജനറലും വിശ്വവിഖ്യാത ഭരണാധികാരിയുമായ ജൂലിയസ് സീസറുമായി ക്ലിയോപാട്ര സ്നേഹത്തിലായിരുന്നു. ഈജിപ്തിൽ അധികാരം വീണ്ടുമുറപ്പിക്കാൻ സീസർ ക്ലിയോപാട്രയ്ക്ക് പിന്തുണ നൽകി. ജൂലിയസ് സീസർ കൊല്ലപ്പെടുന്ന സമയത്ത് ക്ലിയോപാട്ര റോമിലുണ്ടായിരുന്നു.

ADVERTISEMENT

സീസറിന്റെ മരണത്തിനു ശേഷം റോമിന്റെ അധികാരിയായ മാർക് ആന്റണിയെ ക്ലിയോപാട്ര വിവാഹം കഴിച്ചു. എന്നാൽ ജൂലിയസ് സീസറുടെ അനന്തരവനായ ഒക്ടേവിയനുമായുള്ള യുദ്ധങ്ങൾ മാർക്ക് ആന്റണിയുടെ അധികാരം കുറച്ചുകൊണ്ടുവന്നു. ഒടുവിൽ ആക്ടിയം കടൽയുദ്ധത്തിൽ മാർക് ആന്റണിയുടെ പട ഒക്ടേവിയനു മുന്നിൽ പരാജയപ്പെട്ടു. തുടർന്ന് ക്ലിയോപാട്രയുടെ രാജധാനിയായ അലക്സാൻഡ്രിയ നഗരവും ഒക്ടേവിയൻ അധീനതയിലാക്കി.

ഇതോടെ മാർക്ക് ആന്റണി ആത്മഹത്യ ചെയ്തു. ക്ലിയോപാട്രയും പിന്നീട് ഇതേ രീതിയിൽ മരിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ ഒരുമിച്ച് അടക്കം ചെയ്തെന്നാണ് പ്ലൂട്ടാർക്കിനെപ്പോലുള്ള ചരിത്രകാരൻമാർ പറയുന്നത്. എന്നാൽ ക്ലിയോപാട്രയുടെ കല്ലറ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അലക്സാൻഡ്രിയ നഗരത്തിലെവിയെടോ അല്ലെങ്കിൽ കടലിനടിയിലോ ആകാം ഈ കല്ലറയെന്നാണ് കരുതപ്പെട്ടിരുന്നു. ഈജിപ്തിലെ തപോസിരിസ് മാഗ്ന ആരാധനാലയത്തിലാകാനുള്ള സാധ്യതയും ചരിത്രകാരൻമാർ പങ്കുവച്ചിരുന്നു. പുരാതന ഈജിപ്തിന്റെ അവസാന റാണിയായ ക്ലിയോപാട്രയുടെ കല്ലറ കണ്ടെത്തിയാൽ സമീപകാലത്തെ ഏറ്റവും വലിയ ചരിത്രപരമായ കണ്ടെത്തലാകും അത്.

English Summary:

Scientists recreate Cleopatra's legendary perfume