കുരങ്ങിന്റെ തലയും മീനിന്റെ ഉടലും; ജപ്പാനിൽ നിന്ന് യുഎസിലെത്തിയ ദുരൂഹ മത്സ്യകന്യക
യുഎസിലെ ഒഹായോവിലെ സ്പ്രിങ്ഫീൽഡിലുള്ള ക്ലാർക്ക് കൗണ്ടി ഹിസ്റ്റോറിക്കൽ സൊസൈറ്റിയുടെ കൈവശമുള്ള പ്രശസ്തമായ മമ്മിരൂപമായ മെർമെയ്ഡ് മമ്മിയിൽ എക്സ്റേ, സിടി സ്‌കാനുകൾ നടത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. 29 സെന്റിമീറ്റർ നീളമുള്ള ഈ മമ്മിക്ക് ഫിജി മെർമെയ്ഡ് എന്നായിരുന്നു പേര്. ഇതിനു ഫിജിയുമായി ബന്ധമൊന്നുമില്ല.

യുഎസിലെ ഒഹായോവിലെ സ്പ്രിങ്ഫീൽഡിലുള്ള ക്ലാർക്ക് കൗണ്ടി ഹിസ്റ്റോറിക്കൽ സൊസൈറ്റിയുടെ കൈവശമുള്ള പ്രശസ്തമായ മമ്മിരൂപമായ മെർമെയ്ഡ് മമ്മിയിൽ എക്സ്റേ, സിടി സ്‌കാനുകൾ നടത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. 29 സെന്റിമീറ്റർ നീളമുള്ള ഈ മമ്മിക്ക് ഫിജി മെർമെയ്ഡ് എന്നായിരുന്നു പേര്. ഇതിനു ഫിജിയുമായി ബന്ധമൊന്നുമില്ല. പക്ഷേ ഇതുപോലൊരു വസ്തു അതിനു മുൻപ് പി.ടി.ബാർണം എന്ന പ്രദർശനക്കാരൻ ഫിജിയിൽ നിന്നു വാങ്ങി എത്തിച്ചിരുന്നു. അങ്ങനെയാണ് ഫിജി മെർമെയ്ഡ് എന്ന പേര് ഇതിനു വന്നുചേർന്നത്.
ഈ മമ്മി വിവിധ ജീവികളുടെ ശരീരഭാഗങ്ങൾ കൂട്ടിച്ചേർത്തുണ്ടാക്കിയതാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. കുരങ്ങിന്റെ തലയും മീനിന്റെ ഉടലും കൊമോഡോ ഡ്രാഗണിന്റെ കൈവിരലുകളുമാണ് ഇതിന്.
-യഥാർഥ ഫിജി മെർമെയ്ഡ്
മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നായിരുന്നു ഫിജി മെർമെയ്ഡ്. മത്സ്യബന്ധനക്കാരോ അല്ലെങ്കിൽ മറ്റേതെങ്കിലും ആദിമസമൂഹങ്ങളോ ഒരു തമാശപോലെ സൃഷ്ടിച്ച ഈ മെർമെയ്ഡ് പിന്നീട് പല കൈമറിഞ്ഞു. ഒറാങ്ങൂട്ടാന്റേയും ഒരു വലിയ മത്സ്യത്തിന്റേയും ശരീരഭാഗങ്ങൾ കൂട്ടിച്ചേർത്താണ് ഈ തട്ടിപ്പുമമ്മി സൃഷ്ടിക്കപ്പെട്ടത്. 1810ൽ തദ്ദേശീയരായ ആളുകളിൽ നിന്ന് ഏതോ ഡച്ച് വ്യാപാരി ഫിജി മെർമെയ്ഡ് സ്വന്തമാക്കി. വളരെ കമനീയമായി സൃഷ്ടിച്ചതിനാൽ ഇവയുടെ ആകർഷകത്വം ഒന്നു വേറെ തന്നെയായിരുന്നു.
പിന്നീട് ഇംഗ്ലണ്ടിലേക്ക് ഈ മമ്മിയെത്തി. തന്‌റെ കപ്പൽ വിറ്റാണ് സാമുവൽ ഈഡ്‌സ് എന്ന നാവികൻ ഈ മമ്മിയെ സ്വന്തമാക്കിയത്. പിന്നീട് ഈഡ്‌സ് ബ്രിട്ടനിലെത്തി ഈ മമ്മിയുമായി പ്രദർശനങ്ങൾ തുടങ്ങി. ആദ്യസമയത്ത് പ്രദർശനങ്ങൾ വിജയമായിരുന്നെങ്കിലും പിന്നീട് ആളുകയറാതായി.
1842ൽ മമ്മി യുഎസിലെത്തി. പി.ടി.ബാർണം എന്ന പ്രശസ്ത പ്രദർശന വ്യവസായി ഈ മെർമെയ്ഡിനെ വാങ്ങിച്ചു. ബാർണത്തിന്റെ ബിസിനസ്സിൽ വലിയ നേട്ടം ഫിജി മെർമെയ്ഡ് നേടിക്കൊടുത്തു.
കൂടെ വിവാദങ്ങളുമുടലെടുത്തു. അക്കാലത്ത് പ്ലാറ്റിപ്പസ് പോലുള്ള ധാരാളം വിചിത്രജീവികളെ കണ്ടെത്തിയ കാലമായതിനാൽ ബാർണത്തിന്‌റെ പ്രദർശനശാലയിലേക്കു മെർമെയ്ഡിനെക്കാണാൻ ആളുകൾ ഇരച്ചെത്തി. പിൽക്കാലത്ത് ഈ ദുരൂഹമമ്മി തീപിടിത്തത്തിൽ നഷ്ടപ്പെട്ടെന്നും അതല്ല ആരോ രക്ഷിച്ചെന്നുമൊക്കെ വാദങ്ങളുണ്ട്. എന്നാൽ ഫിജി മെർമെയ്ഡിനെക്കുറിച്ച് പിന്നൊരു വിവരവും ലഭ്യമല്ല