‘മുപ്പതിനായിരമല്ല 3.3 കോടി’; ലോകത്തിലെ ഏറ്റവും വിലയേറിയ കണ്ണടയിൽ വജ്രങ്ങളും
കണ്ണടകൾ പലരുടെയും നിത്യജീവിതത്തിന്റെ ഭാഗമാണ്. വ്യാപകമായി വിറ്റഴിക്കപ്പെടുന്ന വസ്തുക്കൾ കൂടിയാണ് കണ്ണടകൾ. കാഴ്ച പ്രശ്‌നങ്ങളില്ലാത്തവരും സൺഗ്ലാസുകളും പ്ലെയിൻഗ്ലാസുകളുമൊക്കെ ഉപയോഗിക്കാറുണ്ട്. അവശ്യവസ്തുക്കൾ എന്നതിലുപരി ഒരു സ്റ്റൈൽ ഉപാധി എന്ന നിലയിലും കണ്ണടകൾ ഉപയോഗിക്കപ്പെടുന്നു. ലോകത്തിൽ വിലയേറിയ

കേരളത്തിലിപ്പോൾ കണ്ണടയാണല്ലോ സംസാര വിഷയം. പലരുടെയും നിത്യജീവിതത്തിന്റെ ഭാഗമായ ഇവ വളരെ ചെറിയ വില മുതൽ കോടികൾ വരെ വിലയുള്ളവയുണ്ട്. വ്യാപകമായി വിറ്റഴിക്കപ്പെടുന്ന വസ്തുക്കൾ കൂടിയാണ് കണ്ണടകൾ. കാഴ്ച പ്രശ്‌നങ്ങളില്ലാത്തവരും സൺഗ്ലാസുകളും പ്ലെയിൻഗ്ലാസുകളുമൊക്കെ ഉപയോഗിക്കാറുണ്ട്. അവശ്യവസ്തുക്കൾ എന്നതിലുപരി ഒരു സ്റ്റൈൽ ഉപാധി എന്ന നിലയിലും കണ്ണടകൾ ഉപയോഗിക്കപ്പെടുന്നു. ലോകത്തിൽ വിലയേറിയ ഒട്ടേറെ കണ്ണടകളുണ്ട്. അക്കൂട്ടത്തിൽ വളരെ പ്രസിദ്ധമാണ് ചോപാർഡ് സൺഗ്ലാസ്. ഏകദേശം നാലുലക്ഷം ഡോളറാണ് ഇവയുടെ വില, അതായത് 3.3 കോടി രൂപയിലധികം വില. ഡി റിഗോ എന്ന സൺഗ്ലാസ് നിർമാതാക്കളാണ് ഈ കണ്ണട നിർമിച്ചത്. വജ്രങ്ങൾ പ്രത്യേക രീതിയിൽ സൂക്ഷ്മതയോടെ അടുക്കിവച്ചാണ് ഈ സൺഗ്ലാസിന്റെ നിർമാണം. എൽട്ടൺ ജോൺ, ടോം ജോൺസ്, ഗ്വൈനെത് പാൾട്രോ തുടങ്ങിയ സെലിബ്രിറ്റികൾ ഈ കണ്ണട ഉപയോഗിക്കാറുണ്ട്.
ഡോൾസ് ആൻഡ് ഗബ്ബാന, ഷീൽസ് എമറാൾഡ്, കാർട്ടിയർ പാന്ഥെറെ, ലക്ഷൂറിയേറ്റർ കാനറി, ബുൽഗാരി ഫ്‌ലോറ തുടങ്ങിയവയൊക്കെ വിലകൂടിയ സൺഗ്ലാസുകളാണ്. ലോകത്തെ ആദ്യമായി കണ്ണടകൾ ഉപയോഗിച്ചത് ഇറ്റലിയിലാണ്. എഡി 1200 കാലയളവിലായിരുന്നു ഇത്. ഇത് നിർമിച്ചയാളോ ധരിച്ചയാളോ ആരെന്നത് അറിയാത്ത കാര്യമാണ്. മൂക്കിൽ വയ്ക്കുന്ന നിലയിലായിരുന്നു ഈ കണ്ണട.
ക്വാർട്‌സോ ബെറിൽ എന്ന ധാതുവോ ഉപയോഗിച്ചായിരുന്നു ലെൻസിന്റെ നിർമാണം. ഒരു വസ്തുവിനെ വലുതാക്കിക്കാണിക്കാൻ ഉപയോഗപ്രദമായിരുന്നു ഈ പ്രാചീന കണ്ണട. 17ാം നൂറ്റാണ്ടിൽ യൂറോപ്പിൽ കൈയിൽ വച്ചുകൊണ്ടുനടക്കുന്ന ലെൻസുകൾ പ്രസിദ്ധമായി. പതിനെട്ടാം നൂറ്റാണ്ടിൽ ആധുനിക രീതിയിലുള്ള കണ്ണടകൾ യൂറോപ്പിൽ നിർമിക്കാൻ തുടങ്ങി. ബെൻജമിൻ മാർട്ടിൻ എന്നയാളുടെ കണ്ണടകൾ ഇക്കൂട്ടത്തിൽ പ്രസിദ്ധമാണ്. പിൽക്കാലത്ത് ലെൻസുകൾ ആധുനിക സാങ്കേതിക വിദ്യയാൽ കൂടുതൽ നവീകരിക്കപ്പെട്ടു. കണ്ണടകളുടെ രംഗം കൂടുതൽ വിപുലവുമായി.