അമേരിക്കൻ സംസ്ഥാനമായ ഒഹായോയിൽ സ്ഥിതി ചെയ്യുന്ന ലവ്‌ലാൻഡിൽ വിചിത്രമായ ഒരു ജീവിയെക്കുറിച്ചുള്ള കെട്ടുകഥയുണ്ട്. ലവ്‌ലാൻഡ് ഫ്രോഗ്മാൻ എന്ന പേരിലാണ് ഈ കെട്ടുകഥ ഏറെ പ്രശസ്തം. 1950ൽ ഒരു വ്യവസായിയുടെ വെളിപ്പെടുത്തലിലൂടെയാണ് ഇതിന്റെയെല്ലാം തുടക്കം. അക്കാലത്ത് ലിറ്റിൽ മയാമി നദിയുടെ സമീപത്തുകൂടി പോയ ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കൻ സംസ്ഥാനമായ ഒഹായോയിൽ സ്ഥിതി ചെയ്യുന്ന ലവ്‌ലാൻഡിൽ വിചിത്രമായ ഒരു ജീവിയെക്കുറിച്ചുള്ള കെട്ടുകഥയുണ്ട്. ലവ്‌ലാൻഡ് ഫ്രോഗ്മാൻ എന്ന പേരിലാണ് ഈ കെട്ടുകഥ ഏറെ പ്രശസ്തം. 1950ൽ ഒരു വ്യവസായിയുടെ വെളിപ്പെടുത്തലിലൂടെയാണ് ഇതിന്റെയെല്ലാം തുടക്കം. അക്കാലത്ത് ലിറ്റിൽ മയാമി നദിയുടെ സമീപത്തുകൂടി പോയ ഒരു കച്ചവടക്കാരൻ ഇരുകാലുകളിൽ നടക്കുന്ന തവളകളെ കണ്ടെന്നു പറഞ്ഞു രംഗത്തെത്തി. ഇതോടെ ലവ്‌ലാൻഡിലെ തവള മനുഷ്യൻ എന്ന പേരിൽ ഈ മിത്ത് പ്രശസ്തമായി.

1972ലാണ് ഈ തവളയെ കണ്ടെന്നുള്ളത് സംബന്ധിച്ച ഏറ്റവും പ്രശസ്തമായ കഥ പുറത്തിറങ്ങിയത്. ഇത്തവണ വെളിപ്പെടുത്തലുമായി വന്നത് ഒരു പൊലീസ് ഉദ്യോഗസ്ഥനാണെന്നുള്ളത് കഥയുടെ വെയിറ്റുകൂട്ടി. റേ ഷോക്കി എന്നാണ് ആ ഉദ്യോഗസ്ഥന്റെ പേര്. താൻ പട്രോളിങ്ങിനായി വാഹനമോടിച്ച സന്ദർഭത്തിൽ, രണ്ടുകാലുകളിൽ നടക്കുന്ന ഭീമാകാരനായ ഒരു തവള തനിക്കു മുന്നിലെത്തിയെന്ന് ഷോക്കി പറഞ്ഞു. രണ്ടാഴ്ചകൾക്കു ശേഷം വലിയൊരു തവളയെ മാർക് മാത്യൂസ് എന്ന മറ്റൊരു പൊലീസുകാരനും കണ്ടു. ഈ ജീവിക്കു നേരെ മാത്യൂസ് വെടിവയ്ക്കുകയും ചെയതു. എന്നാൽ അതൊരു തവളയല്ലായിരുന്നു. മറിച്ച് വാൽമുറിഞ്ഞുപോയ, ഒരു വലിയ ഇഗ്വാനയായിരുന്നു. എങ്കിലും ഗൂഢവാദ സർക്കിളുകളിൽ ഈ തവളയെക്കുറിച്ചുള്ള കഥകൾ വ്യാപകമാണ്. നിരവധി പുസ്തകങ്ങളിലും സംഗീത ആൽബങ്ങളിലുമൊക്കെ ഇത് ഇടം പിടിച്ചു. ലവ്‌ലാൻ്ഡ് നഗരത്തിന്റെ ഔദ്യോഗിക മാസ്‌കോട്ടും ഇതാണ്.

ADVERTISEMENT

2016 വരെയുള്ള കാലയളവിൽ ഈ വിചിത്രതവളയെ കണ്ടെന്നുപറഞ്ഞുള്ള കഥകൾ വ്യാപകമായിരുന്നു. 2016ൽ സാം ജേക്കബ് എന്ന വ്യക്തി, താനൊരു മൊബൈൽ ഗെയിം കളിച്ചുകൊണ്ടിരിക്കുകയായിരുന്നെന്നും എന്നാൽ ഇടയ്ക്ക് താൻ റെയിൽപാളം മുറിച്ചുകടന്ന് ഇസബെല്ല തടാകത്തിലെത്തിയെന്നും അപ്പോൾ ഭീമാകാരനായ ഒരു തവളയെ കണ്ടെന്നുമുള്ള വാദവുമായി വന്നു. ആ തവള പിൻകാലുകളിലാണ് നടന്നതെന്നാണ് സാമിന്റെ വാദം. ഇതിന്റെ ചില ചിത്രങ്ങളും സാം പുറത്തുവിട്ടു. അത്ര വ്യക്തമല്ലാത്ത ചിത്രങ്ങളായിരുന്നു അവ.