പ്രാചീന ഇന്ത്യയുടെ ആദ്യകാല സംസ്‌കാരങ്ങളിലൊന്നായ സിന്ധുനദീതട സംസ്‌കാരത്തിന്റ ഏറ്റവും വലിയ സെറ്റിൽമെന്റായിരുന്ന മോഹൻ ജൊദാരോ പുരാവസ്തു കേന്ദ്രത്തിൽ നിന്ന് 2000 വർഷം പഴക്കമുള്ള നാണയങ്ങൾ കണ്ടെത്തി. എന്നാൽ സിന്ധുനദീതട സംസ്കാര ജനത ഉപയോഗിച്ചതല്ല ഈ നാണയങ്ങൾ. കുഷാൻ സാമ്രാജ്യത്തിന്റെ കാലത്തുള്ളതാണ് ഇതെന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രാചീന ഇന്ത്യയുടെ ആദ്യകാല സംസ്‌കാരങ്ങളിലൊന്നായ സിന്ധുനദീതട സംസ്‌കാരത്തിന്റ ഏറ്റവും വലിയ സെറ്റിൽമെന്റായിരുന്ന മോഹൻ ജൊദാരോ പുരാവസ്തു കേന്ദ്രത്തിൽ നിന്ന് 2000 വർഷം പഴക്കമുള്ള നാണയങ്ങൾ കണ്ടെത്തി. എന്നാൽ സിന്ധുനദീതട സംസ്കാര ജനത ഉപയോഗിച്ചതല്ല ഈ നാണയങ്ങൾ. കുഷാൻ സാമ്രാജ്യത്തിന്റെ കാലത്തുള്ളതാണ് ഇതെന്നു വിദഗ്ധർ പറയുന്നു. സിന്ധുനദീതട കാലഘട്ടം അസ്തമിച്ചിട്ട് 1600 വർഷങ്ങൾ കഴിഞ്ഞായിരുന്നു കുഷാൻ സാമ്രാജ്യം  നിലവിൽ വന്നത്. ബുദ്ധമതത്തിനു ശക്തമായ സ്വാധീനം കുഷാൻ സാമ്രാജ്യത്തിലുണ്ടായിരുന്നു.

ഒരു ബുദ്ധിസ്റ്റ് സ്തൂപം നിന്നിരുന്ന സ്ഥലത്തു നിന്നാണ് ഇപ്പോൾ നാണയങ്ങൾ കിട്ടിയിരിക്കുന്നത്. പാക്ക് പുരാവസ്തു ഗവേഷകനായ ഷെയ്ഖ് ജാവേദ് അലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നാണയങ്ങൾ കണ്ടെത്തിയത്. രണ്ട് സഹസ്രാബ്ദങ്ങളെ അതിജീവിച്ച ഈ നാണയങ്ങൾ കൂടിച്ചേർന്ന് ഒരു പന്തിന്റെ രൂപത്തിലാണ്. 5.5 കിലോയാണ് ആകെ ഭാരം. 1000 മുതൽ 1500 വരെ നാണയങ്ങൾ ഇതിലുണ്ടെന്നു പറയപ്പെടുന്നു.

ADVERTISEMENT

മോഹൻ ജൊദാരോ ഉൾപ്പെടുന്ന സിന്ധുനദീതട സംസ്കാരത്തെപ്പറ്റി നേരത്തെ തന്നെ അറിവുള്ളതാണ്. ഈ സംസ്കാരത്തെപ്പറ്റി ആദ്യം അറിവു ലഭിക്കുന്നത്, ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞൻ ദയാറാം സാഹ്നി ഹാരപ്പ നഗരം കണ്ടെത്തിയതോടെയാണ്.കൃത്യമായി പ്ലാൻ ചെയ്ത നഗരസംവിധാനങ്ങളും മലിനജലം ഒഴുക്കിക്കളയാനുള്ള കനാൽശൃംഖലയുമൊക്കെയുള്ള ഹാരപ്പ നഗരം 1921ൽ ആദ്യം കണ്ടെത്തിയപ്പോൾ പുരാവസ്തുഗവേഷകർ ഞെട്ടിപ്പോയി. ഇത്രയ്ക്കും വിപുലമായ ഒരു നഗരം ആരുമവിടെ പ്രതീക്ഷിച്ചിരുന്നില്ല. പിറ്റേവർഷമായിരുന്നു മോഹൻ ജൊദാരോയുടെ കണ്ടെത്തൽ.

മോഹൻ ജൊദാരോ എന്ന വാക്കിനർഥം മരിച്ചവരുടെ കുന്നെന്നാണ്. .ഇന്ന് പാക്കിസ്ഥാനിലെ സിന്ധിൽ സ്ഥിതി ചെയ്യുന്ന മോഹൻ ജൊദാരോ സിന്ധുനദീതട സംസ്കാരത്തിന്റെ പ്രബലകേന്ദ്രമായിരുന്നു. ആദിമകാലത്തെ ഏറ്റവും വികസിതമായ സാമൂഹിക വ്യവസ്ഥകളിലൊന്നായിരുന്നു സിന്ധുനദീതട സംസ്കാരം അഥവാ ഹാരപ്പൻ സംസ്കാരംസിന്ധുനദീതട സംസ്കാരം സാങ്കേതിക ശേഷിയുടെ കാര്യത്തിൽ മുന്നിട്ടു നിന്നു. വീട്ടുപകരണങ്ങൾ, വീടുകളിൽ നിന്നുള്ള വെള്ളം കാനകളിലേക്ക് എത്തിക്കുന്ന സംവിധാനങ്ങൾ, സ്നാനഘട്ടം, ധാന്യപ്പുരകൾ എന്നിവയൊക്കെ സിന്ധു നദീതട സംസ്കാരത്തിൽപെട്ട നഗരങ്ങളിലുണ്ടായിരുന്നു.

ADVERTISEMENT

മോഹൻ ജൊദാരോ, ഹാരപ്പ എങ്ങനെയാണ് വാസയോഗ്യമല്ലാതായി നശിച്ചതെന്ന കാര്യത്തിൽ വിദഗ്ധർ തമ്മിൽ ഇന്നും ചർച്ചകൾ തുടരുകയാണ്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ നിരവധി പ്രശ്നങ്ങളോ അല്ലെങ്കിൽ ശത്രുസേനകളുടെ ആക്രമണമോ അങ്ങനെയെന്തെങ്കിലുമൊക്കെയാകാം നഗരങ്ങളുടെ നാശത്തിനു കാരണമായതെന്ന് പൊതുവെ പല അഭിപ്രായങ്ങളുണ്ട്.

English Summary:

Archaeologists reveal 2000 year old coins at historic Indus Valley site

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT