കറാച്ചി തുറമുഖം വിറപ്പിച്ച ഇന്ത്യൻ നേവി: അമളിപറ്റി സ്വന്തം കപ്പൽ തകർത്ത പാക്കിസ്ഥാൻ
രാജ്യത്തിന്റെ അഭിമാനം കടലോളം വ്യാപിപ്പിച്ചിരിക്കുകയാണ് നമ്മുടെ നാവിക സേന. സൊമാലിയൻ തീരത്തിനടുത്ത് കടൽക്കൊള്ളക്കാരുടെ പിടിയിലകപ്പെട്ട കാർഗോ കപ്പലിലുണ്ടായിരുന്ന 21 ആളുകളെയാണ് നേവി രക്ഷിച്ചത്. വീരേതിഹാസങ്ങൾ രചിച്ച അനേകം ദൗത്യങ്ങൾ നാവികസേന നടത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തമായ ഒന്നാണ്
രാജ്യത്തിന്റെ അഭിമാനം കടലോളം വ്യാപിപ്പിച്ചിരിക്കുകയാണ് നമ്മുടെ നാവിക സേന. സൊമാലിയൻ തീരത്തിനടുത്ത് കടൽക്കൊള്ളക്കാരുടെ പിടിയിലകപ്പെട്ട കാർഗോ കപ്പലിലുണ്ടായിരുന്ന 21 ആളുകളെയാണ് നേവി രക്ഷിച്ചത്. വീരേതിഹാസങ്ങൾ രചിച്ച അനേകം ദൗത്യങ്ങൾ നാവികസേന നടത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തമായ ഒന്നാണ്
രാജ്യത്തിന്റെ അഭിമാനം കടലോളം വ്യാപിപ്പിച്ചിരിക്കുകയാണ് നമ്മുടെ നാവിക സേന. സൊമാലിയൻ തീരത്തിനടുത്ത് കടൽക്കൊള്ളക്കാരുടെ പിടിയിലകപ്പെട്ട കാർഗോ കപ്പലിലുണ്ടായിരുന്ന 21 ആളുകളെയാണ് നേവി രക്ഷിച്ചത്. വീരേതിഹാസങ്ങൾ രചിച്ച അനേകം ദൗത്യങ്ങൾ നാവികസേന നടത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തമായ ഒന്നാണ്
രാജ്യത്തിന്റെ അഭിമാനം കടലോളം വ്യാപിപ്പിച്ചിരിക്കുകയാണ് നമ്മുടെ നാവിക സേന. സൊമാലിയൻ തീരത്തിനടുത്ത് കടൽക്കൊള്ളക്കാരുടെ പിടിയിലകപ്പെട്ട കാർഗോ കപ്പലിലുണ്ടായിരുന്ന 21 ആളുകളെയാണ് നേവി രക്ഷിച്ചത്. വീരേതിഹാസങ്ങൾ രചിച്ച അനേകം ദൗത്യങ്ങൾ നാവികസേന നടത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തമായ ഒന്നാണ് ഓപ്പറേഷൻ ട്രൈഡന്റ്. രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള നാവികദൗത്യങ്ങളിൽ ഏറ്റവും തിളക്കമുറ്റതായിട്ടാണ് ഓപ്പറേഷൻ ട്രൈഡന്റ് യുദ്ധചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുന്നത്.
അറുപതുകളുടെ അവസാനകാലഘട്ടത്തിലാണ് ഇന്ത്യ സോവിയറ്റ് യൂണിയനിൽ നിന്നും ഓസ 1 എന്നു പേരുള്ള 8 മിസൈൽ ബോട്ടുകൾ വാങ്ങിയത്. പാക്കിസ്ഥാനെതിരെ ബംഗ്ലദേശിൽ ഉയരുന്ന ജനരോഷവും മറ്റു സംഗതികളും പരിഗണിച്ച് വീണ്ടുമൊരു യുദ്ധത്തിനു സാധ്യതയുണ്ടാകാമെന്ന വിലയിരുത്തലിലായിരുന്നു ബോട്ടുകൾ പെട്ടെന്നു തന്നെ വാങ്ങാൻ രാജ്യം തീരുമാനിച്ചത്. കപ്പലുകളെ തകർക്കാൻ സാധിക്കുന്ന സ്റ്റൈക്സ് മിസൈലുകളും അത്യാധുനിക റഡാറുകളും ഈ ബോട്ടുകളിലുണ്ടായിരുന്നു.ഈ ബോട്ടുകൾക്ക് പക്ഷേ ഒരു പരിമിതിയുണ്ടായിരുന്നു. റേഞ്ച് കുറവായതിനാൽ തീരസംരക്ഷണത്തിനായിരുന്നു ഇവ അഭികാമ്യം.മറ്റൊരു രാജ്യത്തിന്റെ മേഖലകളിൽ യുദ്ധം നടത്താൻ ഇവ അത്രയ്ക്ക് അനുയോജ്യമായിരുന്നില്ല.
1971...ആ വർഷം ഡിസംബർ മൂന്നിന് പാക്കിസ്ഥാൻ വ്യോമസേന ഇന്ത്യയുടെ ആറ് എയർഫീൽഡുകൾ ആക്രമിച്ചു. ഇതോടെ ബംഗ്ലദേശ് വിമോചന യുദ്ധത്തിന് കാഹളമായി. അതിർത്തി മേഖലകളിൽ താമസിയാതെ തന്നെ യുദ്ധം തുടങ്ങി. നാവികസേന കറാച്ചി തുറമുഖത്തെ ആക്രമിക്കാൻ പദ്ധതിയിട്ടു. പാക്കിസ്ഥാൻ നാവികസേനയുടെ മർമമാണ് കറാച്ചി. തുറമുഖത്ത് നാശനഷ്ടങ്ങൾ വരുത്തിയാൽ കടൽവഴിയുള്ള പോരാട്ടത്തിന് പാക്കിസ്ഥാൻ ഉടൻ പരുവപ്പെടില്ല. ഇതിനുള്ള നിയോഗം ഓസ 1 മിസൈൽ ബോട്ടുകൾക്ക് വന്നു ചേർന്നു. എന്നാൽ റേഞ്ച് കുറവുള്ള അധികം സഞ്ചരിക്കാൻ സാധ്യമല്ലാത്ത ഓസ എങ്ങനെ കറാച്ചിയിലെത്തിക്കും. നാവികസേനയിലെ പ്രതിഭാധനരായ ഓഫിസർമാർ അതിനും പ്രതിവിധി കണ്ടെത്തി. ഓസ ബോട്ടുകളെ കപ്പലിൽ കെട്ടി വലിച്ച് കറാച്ചിക്കു സമീപം എത്തിക്കുക. ഓപ്പറേഷൻ ട്രൈഡന്റിനു രൂപരേഖയായി. ഐഎൻഎസ് നിപത്, നിർഘത്, വീർ എന്നീ ഓസ ബോട്ടുകളാണ് ട്രൈഡന്റിൽ അണിനിരന്നത്.
മുംബൈയിൽ നിന്ന് ദൗത്യസേന കറാച്ചി ഹാർബറിനു സമീപമെത്തി. അവിടെ നിന്ന് നിപത്, നിർഘത്, വീർ എന്നീ മിസൈൽബോട്ടുകൾ തുറമുഖം ലക്ഷ്യമാക്കി നീങ്ങി. ഐഎൻഎസ് കിൽത്താനിൽ നിന്നുള്ള നിർദേശങ്ങൾ അനുസരിച്ച് ദിശമാറ്റിയും മറിച്ചുമായിരുന്നു ആ യാത്ര. അന്നു രാത്രി 11 മണിയോടെ ഐഎൻഎസ് നിർഘതിലെ റഡാർ ആദ്യ ലക്ഷ്യം കണ്ടെത്തി. പിഎൻഎസ് ഖൈബർ എന്ന പാക്കിസ്ഥാൻ നേവിയുടെ ഡിസ്ട്രോയർ പടക്കപ്പലായിരുന്നു അത്. പിഎൻഎസ് ഷാജഹാൻ, വീനസ് ചലഞ്ചർ എന്ന സൈനിക ചരക്കുകപ്പൽ എന്നിവയുടെ സ്ഥാനങ്ങളും താമസിയാതെ റഡാർ അടയാളപ്പെടുത്തി. പാക്കിസ്ഥാൻ സൈന്യത്തനായുള്ള ആയുധങ്ങളും പടക്കോപ്പുകളും വഹിക്കുന്ന കപ്പലായിരുന്നു വീനസ് ചലഞ്ചർ. താമസിയാതെ ആക്രമണം തുടങ്ങി.
പാക്കിസ്ഥാൻ പടക്കപ്പലുകൾക്ക് എവിടുന്നാണ് ആക്രമണം വരുന്നതെന്ന് മനസ്സിലായില്ല. മിസൈലുകൾ അവയിൽ വന്നു പതിച്ചുകൊണ്ടിരുന്നു. ഇന്ത്യൻ വ്യോമസേനയാണ് ആക്രമിക്കുന്നതെന്ന് വിചാരിച്ച് കപ്പലുകൾ വിമാനവേധ തോക്കുകൾ മുകളിലേക്കുയർത്തി. ഓസ ബോട്ടുകളാണ് യഥാർഥത്തിൽ തങ്ങളെ ആക്രമിക്കുന്നതെന്ന് അവർ അറിഞ്ഞതേയില്ല. താമസിയാതെ മൂന്നു കപ്പലുകളും മുങ്ങി. പിഎൻഎസ് ഖൈബറിൽ നിന്ന് കറാച്ചി നാവികകേന്ദ്രത്തിലേക്ക് അപായസൂചന പോയി. കപ്പലുകൾ ആക്രമിച്ചു മുക്കിയ ശേഷം ബോട്ടുകളുടെ ശ്രദ്ധ തീരത്തെ ഇന്ധന സംഭരണ കേന്ദ്രങ്ങളിലേക്കായി. ഇവിടേക്കും മിസൈലുകൾ പാഞ്ഞു. ഇന്ധനടാങ്കുകൾക്ക് തീപിടിച്ച് കറാച്ചി ഹാർബറിൽ വൻ അഗ്‌നിബാധ ഉടലെടുത്തു.സമയം കളയാതെ ബോട്ടുകൾ തിരിച്ചു യാത്ര തുടങ്ങി.
അപ്പോഴേക്കും പാക്ക് യുദ്ധവിമാനങ്ങൾ കപ്പലുകൾ മുങ്ങിയ സ്ഥലത്തേക്ക് എത്തി. ഇന്ത്യൻ പടക്കപ്പലുകൾ മേഖലയിലെത്തിയിട്ടുണ്ടെന്നും അവയാണ് ആക്രമണത്തിനു പിന്നിലെന്നും അനുമാനിച്ച അവർ തിരച്ചിൽ തുടങ്ങി. താമസിയാതെ അവരൊരു പടക്കപ്പൽ കണ്ടെത്തുകയും ചെയ്തു. അതിലേക്ക് വിമാനങ്ങൾ ആക്രമണം നടത്തി. എന്നാൽ അത് പാക്കിസ്ഥാന്റെ തന്നെ പടക്കപ്പലായ പിഎൻഎസ് സുൾഫിക്കറായിരുന്നു. പാക്ക് വ്യോമസേനയ്ക്ക് പറ്റിയ വലിയ അമളിയായിരുന്നു ആ ആക്രമണം.
ഡിസംബർ ഏഴിന് മുംബൈ നാവികതുറമുഖത്ത് ട്രൈഡന്റ് ദൗത്യസംഘത്തിലെ മൂന്ന് മിസൈൽ ബോട്ടുകളും രണ്ടു പടക്കപ്പലുകളും തിരിച്ചെത്തി. ഇവയ്ക്ക് തുറമുഖത്ത് വീരോചിതമായ വരവേൽപ് ലഭിച്ചു.ദിവസങ്ങൾക്ക് ശേഷം ഓപ്പറേഷൻ പൈത്തൺ എന്ന മറ്റൊരു ദൗത്യത്തിൽ മൂന്നു പാക്ക് കപ്പലുകൾ കൂടി ഇന്ത്യൻ നാവികസേന മുക്കി. കറാച്ചി തുറമുഖത്തെ ഇത്തരത്തിൽ നിർവീര്യമാക്കാൻ സേനയ്ക്ക് സാധിച്ചു. ഇന്ത്യ തിളക്കമാർന്ന വിജയം നേടിയ 1971 ബംഗ്ലദേശ് വിമോചന യുദ്ധത്തിലെ നിർണായകമായ ഏടായിരുന്നു ഈ ദൗത്യങ്ങൾ.