ബേക്കറികളിലും മറ്റും ബ്രെഡ് വാങ്ങാൻ പോകുമ്പോൾ നമ്മൾ അതു പാകപ്പെടുത്തിയ തീയതിയും, പരമാവധി ഉപയോഗിക്കാവുന്ന തീയതിയും നോക്കാറുണ്ട് അല്ലേ...? അങ്ങനെ നോക്കാത്തവർ നിർബന്ധമായും അതു നോക്കുക തന്നെ വേണം. അതെപ്പറ്റിയല്ല പറഞ്ഞുവരുന്നത്. തുർക്കിയിലെ കാറ്റൽഹോയുക് എന്ന പുരാതന നഗരമേഖലയിൽ നിന്ന് ഒരു ലോഫ് ബ്രെഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബേക്കറികളിലും മറ്റും ബ്രെഡ് വാങ്ങാൻ പോകുമ്പോൾ നമ്മൾ അതു പാകപ്പെടുത്തിയ തീയതിയും, പരമാവധി ഉപയോഗിക്കാവുന്ന തീയതിയും നോക്കാറുണ്ട് അല്ലേ...? അങ്ങനെ നോക്കാത്തവർ നിർബന്ധമായും അതു നോക്കുക തന്നെ വേണം. അതെപ്പറ്റിയല്ല പറഞ്ഞുവരുന്നത്. തുർക്കിയിലെ കാറ്റൽഹോയുക് എന്ന പുരാതന നഗരമേഖലയിൽ നിന്ന് ഒരു ലോഫ് ബ്രെഡ് ഗവേഷകർക്ക് കിട്ടി. ഇതിനെന്താണു പ്രത്യേകതയെന്നോ.. ഈ ബ്രെഡിന് 8600 വർഷങ്ങളാണു പഴക്കം. അതായത് ഏകദേശം എട്ടര സഹസ്രാബ്ദങ്ങളിലധികം. കളിമണ്ണും തടിയും കൊണ്ട് നിർമിച്ച പ്രത്യേക പേടകത്തിൽ സൂക്ഷിച്ചിരുന്നതിനാലാണ് ഈ ബ്രെഡ് നശിക്കാതെ ഇരുന്നത്. ഇതിനെക്കാൾ പഴക്കമുള്ള ബ്രെഡ് ജോർദാനിൽ നിന്നു കണ്ടെത്തിയിരുന്നു. എന്നാൽ ഇത്രയും പഴക്കത്തിൽ ഒരു ലോഫ് ബ്രെഡ് കിട്ടുന്നത് ഇതാദ്യമായാണ്.

Photo from Necmettin Erbakan University

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ സാംസ്‌കാരിക കളിത്തൊട്ടിലായ ഹാരപ്പൻ മേഖലയിൽ നിന്ന്  4600 വർഷങ്ങൾക്കു മുൻപുള്ള ലഡു അടുത്തിടെ ഗവേഷകർ കണ്ടെത്തിയിരുന്നു. പടിഞ്ഞാറൻ രാജസ്ഥാനിൽ സ്ഥിതി ചെയ്യുന്ന ഹാരപ്പൻ സാംസ്‌കാരിക കേന്ദ്രമായ ബിൻജോറിലായിരുന്നു കണ്ടെത്തൽ. ലക്‌നൗവിലെ ബീർബൽ സാഹ്നി ഇൻസ്റ്റിറ്റ്യൂട്ടും ഇന്ത്യൻ ആർക്കയോളജിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടുമാണു സംയുക്ത ഗവേഷണം നടത്തിയത്. ഇവിടെ നിന്ന് ഒരേവലുപ്പമുള്ള ഏഴ് ലഡുകളാണ് ശാസ്ത്രജ്ഞർക്ക് കണ്ടെത്താൻ സാധിച്ചത്. ബ്രൗൺ നിറത്തിൽ കാണപ്പെട്ട ഇവ മണ്ണുരുളകളാണെന്നാണ് ശാസ്ത്രജ്ഞർ ആദ്യം വിചാരിച്ചത്. എന്നാൽ ഇവയിൽ വെള്ളം പുരട്ടിയപ്പോൾ ചുവപ്പ് കലർന്ന രീതിയിലേക്കു നിറം മാറി. തുടർന്ന് ഈ ലഡു സാംപിളുകൾ ലബോറട്ടറികളിലേക്ക് അയച്ച് കൂടുതൽ പരിശോധനകൾ നടത്തി.ബാർലി, ഗോതമ്പ്, ചില പരിപ്പുകൾ എന്നിവയ്‌ക്കൊപ്പം നല്ല പ്രോട്ടീനടങ്ങിയ പയർവർഗങ്ങളുടെ പൊടിയും ഈ ലഡുവിൽ ഉപയോഗിച്ചിരുന്നു. കാൽസ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നീ മൂലകങ്ങളുടെ സാന്നിധ്യം ഈ ലഡുവിൽ കണ്ടെത്തിയിട്ടുണ്ട്.

ADVERTISEMENT

കഴിഞ്ഞവർഷം അർമേനിയയിലെ ഒരു പ്രാചീനമേഖലയിൽ പര്യവേക്ഷണം നടത്തിക്കൊണ്ടിരുന്ന പുരാവസ്തു ഗവേഷകർ ഇതിനിടയ്ക്ക് ഒരു വ്യത്യസ്തമായ കാഴ്ച കണ്ടു. ബ്രൗൺ നിറത്തിലുള്ള ചെളിയിൽ വെളുത്ത നിറമുളള എന്തോ വസ്തു. അർമേനിയയിലെ മെറ്റ്സമോർ പുരാവസ്തു മേഖലയിലായിരുന്നു ഗവേഷണം. സംഭവം ചാരമാണെന്നാണ് ആദ്യം പര്യവേക്ഷകർ വിചാരിച്ചത് എന്നാൽ കൂടുതൽ പരിശോധനകൾ നടത്തിയപ്പോൾ അതു ചാരമൊന്നുമല്ല, മറിച്ച് ഗോതമ്പുപൊടിയാണ് എന്നു മനസ്സിലായി. 3000 വർഷം പഴക്കമുള്ള ഗോതമ്പ്പൊടിയായിരുന്നു അത്. നിരവധി ചാക്കുകളിൽ സൂക്ഷിച്ച ഗോതമ്പ്പൊടി മെറ്റ്സമോറിൽ നിന്നു കണ്ടെത്തി.

ഇതെത്തുടർന്നാണ് തങ്ങൾ അപ്പോൾ പര്യവേക്ഷണം നടത്തിക്കൊണ്ടിരുന്ന വലിയ കെട്ടിടഘടന എന്താണെന്ന് പര്യവേക്ഷകർക്ക് മനസ്സിലായത്. 3000 വർഷം മുൻപ് അതൊരു വമ്പൻ ബേക്കറിയായിരുന്നു...അതിപ്രാചീനമായ ഒരു ബേക്കറി. ഗോതമ്പ് പൊടിയിൽനിന്നു ബ്രെഡ് നിർമിക്കുകയായിരുന്നു ഇവിടത്തെ പ്രധാന പ്രവൃത്തി. പിൽക്കാലത്ത് ഒരു തീപിടിത്തത്തിൽ ഈ ബേക്കറി കത്തി നശിച്ചെന്നും ഗവേഷകർ പറയുന്നു. അർമേനിയയുടെ ചരിത്രകേന്ദ്രമായ മെറ്റ്സമോർ, അർമേനിയൻ തലസ്ഥാനം യെരാവനിൽ നിന്നു 35 കിലോമീറ്റർ തെക്കായാണു സ്ഥിതി ചെയ്യുന്നത്. ബിസി നാലാം നൂറ്റാണ്ട് മുതൽ എഡി 17ാം നൂറ്റാണ്ടുവരെ ഇവിടെ തുടർച്ചയായി ജനവാസമുണ്ടായിരുന്നു.

English Summary:

8600 year old world's oldest bread found in Turkey