ഏമ്പക്കം വിടുന്ന തമോഗർത്തം! കൗതുക കണ്ടെത്തലുമായി ഗവേഷകർ
നമ്മൾക്കെല്ലാം എപ്പോഴെങ്കിലും ഏമ്പക്കം വരാറുണ്ട്. കുറച്ചുകഴിയുമ്പോൾ പോകുകയും ചെയ്യും. എന്നാൽ ഏമ്പക്കം വിടുന്ന ഒരു തമോഗർത്തത്തെ ഇപ്പോൾ ശാസ്ത്രജ്ഞർ കണ്ടെത്തിയത്രേ. ഭൂമിയിൽ നിന്ന് 80 കോടി പ്രകാശവർഷമകലെയാണ് ഇവയുള്ളത്. ഓരോ 8.5 ദിവസം കൂടുമ്പോഴും ഇത് ‘ഏമ്പക്കം’ വിടുമത്രേ (പ്രതീകാത്മകമായി പറഞ്ഞതാണ്). ഈ

നമ്മൾക്കെല്ലാം എപ്പോഴെങ്കിലും ഏമ്പക്കം വരാറുണ്ട്. കുറച്ചുകഴിയുമ്പോൾ പോകുകയും ചെയ്യും. എന്നാൽ ഏമ്പക്കം വിടുന്ന ഒരു തമോഗർത്തത്തെ ഇപ്പോൾ ശാസ്ത്രജ്ഞർ കണ്ടെത്തിയത്രേ. ഭൂമിയിൽ നിന്ന് 80 കോടി പ്രകാശവർഷമകലെയാണ് ഇവയുള്ളത്. ഓരോ 8.5 ദിവസം കൂടുമ്പോഴും ഇത് ‘ഏമ്പക്കം’ വിടുമത്രേ (പ്രതീകാത്മകമായി പറഞ്ഞതാണ്). ഈ സമയത്ത് തമോഗർത്തത്തിൽ നിന്ന് വാതകങ്ങൾ ബഹിർഗമിക്കും.
എന്താണ് ഈ പ്രപഞ്ച ഏമ്പക്കത്തിനു കാരണം. മറ്റൊരു ചെറിയ തമോഗർത്തം കൂടി ഇതിനു സമീപമുള്ളതാകാം കാരണമെന്ന് ഗവേഷകർ പറയുന്നു. ഈ ചെറിയ തമോഗർത്തം വലുതിന്റെ സമീപമേഖലയിൽ കയറുകയും വാതകങ്ങളെ പുറന്തള്ളാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. തമോഗർത്തങ്ങൾ എന്ന പ്രപഞ്ച വസ്തുക്കൾ ഏറെ പ്രസിദ്ധമായവയാണ്. ഒരു വലിയ നക്ഷത്രം പല പരിണാമദശകളിലൂടെ കടന്നുപോകുമെന്നറിയാമല്ലോ. ഒടുക്കം സൂപ്പർനോവ വിസ്ഫോടനം എന്ന ഭീകര സ്ഫോടനത്തിനു ശേഷം നക്ഷത്രങ്ങൾ മരിക്കുകയും ഇവയിൽ ചിലത് തമോഗർത്തം അഥവാ ബ്ലാക്ഹോളായിമാറുകയും ചെയ്യും. ചുറ്റുമുള്ള പദാർഥങ്ങളെയും ഊർജത്തെയും വലിച്ചെടുക്കാനും ഇവ വിരുതരാണ്. പ്രകാശം പോലും ഇവയിൽ നിന്ന് പുറത്തുവരില്ല. എന്നാൽ ബ്ലാക്ക് ഹോളുകളെ വലയം ചെയ്തിരിക്കുന്ന പ്രകാശത്തിൽ നിന്ന് ഇവയുടെ സാന്നിധ്യം മനസ്സിലാക്കാം.
ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന തമോഗർത്തം ഗയ്യ ബിഎച്ച്1 ആണ്. ഭൂമിയിൽ നിന്ന് 1560 പ്രകാശവർഷമകലെയാണ് സ്ഥിതി ചെയ്യുന്നത്. ഒരു നക്ഷത്രവുമായി പങ്കാളിത്തം പുലർത്തിയാണ് ഈ തമോഗർത്തം നിലനിൽക്കുന്നത്. ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരത്തിനു സമാനമാണ് ഈ നക്ഷത്രവും തമോഗർത്തവും തമ്മിലുള്ള ദൂരം. സൗരയൂഥം ഉൾപ്പെടുന്ന താരാപഥമായ ആകാശഗംഗയുടെ കേന്ദ്രഭാഗത്ത് സജിറ്റേറിയസ് എ സ്റ്റാർ എന്ന അതിഭീമൻ തമോഗർത്തം സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ ചിത്രമെടുക്കാൻ ഗവേഷകർക്കു സാധിച്ചിരുന്നു.
10,000 കോടിയിലധികം നക്ഷത്രങ്ങൾ ഉൾപ്പെടുന്നതാണ് സ്പൈറൽ ആകൃതിയിലുള്ള ആകാശഗംഗ. 10 കോടിയോളം തമോഗർത്തങ്ങൾ ഇതിലുണ്ട്. 1980ലാണ് ആകാശഗംഗയുടെ കേന്ദ്രഭാഗത്തെ തമോഗർത്തം കണ്ടെത്തപ്പെട്ടതും ഇതിനു പേരു നൽകിയതും. സജിറ്റേറിയസ് എന്ന താരാപഥവുമായി അടുത്ത് സ്ഥിതി ചെയ്യുന്നതിനാലാണ് ഈ തമോഗർത്തത്തിന് ആ പേരു നൽകാനിടയായത്. പ്രപഞ്ചത്തിലെ ഏറ്റവും വലിയ തമോഗർത്തത്തെയും ജ്യോതിശാസ്ത്ര സിമുലേഷനുകളും ഗ്രാവിറ്റേഷനൽ ലെൻസിങ് എന്ന പ്രക്രിയയും ഉപയോഗിച്ച് ശാസ്ത്രജ്ഞർ അടുത്തിടെ കണ്ടെത്തിയിരുന്നു. നമ്മുടെ നക്ഷത്രമായ സൂര്യന്റെ 3000 കോടി മടങ്ങ് പിണ്ഡമുള്ളതാണ് ഈ വമ്പന്‍.ഭൂമിയിൽ നിന്ന് 270 കോടി പ്രകാശവർഷം അകലെയുള്ള ആബെൽ 1201 എന്ന താരാപഥത്തിന്റെ മധ്യത്തിലായാണ് ഈ തമോഗർത്തം സ്ഥിതി ചെയ്യുന്നത്.