ഏബ്രഹാം ലിങ്കൺ കാരണമാണ്! അല്ലെങ്കിൽ അമേരിക്ക ആനകളെക്കൊണ്ട് നിറഞ്ഞേനേ
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധനും മഹാനുമായിരുന്ന പ്രസിഡന്റായിരുന്നു ഏബ്രഹാം ലിങ്കൺ. ലിങ്കണുമായി ബന്ധപ്പെട്ട് ഒരു സംഭവകഥയുണ്ട്. ലിങ്കൺ യുഎസ് പ്രസിഡന്റായി നിയമിതനായി കുറച്ചുനാളുകൾക്കുള്ളിൽ നടന്ന സംഭവമാണ് ഇത്. അക്കാലത്ത് തായ്‌ലൻഡിൽ രാജഭരണമാണ്. യുഎസുമായി അടുത്ത ബന്ധം കാംക്ഷിച്ചിരുന്ന

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധനും മഹാനുമായിരുന്ന പ്രസിഡന്റായിരുന്നു ഏബ്രഹാം ലിങ്കൺ. ലിങ്കണുമായി ബന്ധപ്പെട്ട് ഒരു സംഭവകഥയുണ്ട്. ലിങ്കൺ യുഎസ് പ്രസിഡന്റായി നിയമിതനായി കുറച്ചുനാളുകൾക്കുള്ളിൽ നടന്ന സംഭവമാണ് ഇത്. അക്കാലത്ത് തായ്‌ലൻഡിൽ രാജഭരണമാണ്. യുഎസുമായി അടുത്ത ബന്ധം കാംക്ഷിച്ചിരുന്ന രാജ്യമാണ് തായ്‌ലൻഡ്. യുഎസുമായി ആദ്യം നയതന്ത്രക്കരാറിൽ ഏർപ്പെട്ട രാജ്യവും തായ്‌ലൻഡ് തന്നെ. അക്കാലത്തെ തായ്ലൻഡ് രാജാവ് യുഎസ് പ്രസിഡന്റായ ഏബ്രഹാം ലിങ്കണ് ഒരു ഓഫർ മുന്നോട്ടുവച്ചു. തായ്‌ലൻഡിൽ നിന്ന് ആനകളെ തരാം എന്നായിരുന്നു ഇത്. ഇവയെ യുഎസിൽ എത്തിച്ച് പ്രജനനം നടത്തി രാജ്യത്ത് ആനകളുടെ സംഖ്യ ഉയർത്താമെന്നും രാജാവ് പറഞ്ഞു. ആനകൾ അന്ന് ജോലി ധാരാളം മേഖലകളിൽ ജോലിക്കായി ഉപയോഗിച്ചിരുന്ന മൃഗങ്ങളുമാണ്.
എന്നാൽ ലിങ്കൺ ഈ ഓഫർ നിരസിക്കുകയാണ് ഉണ്ടായത്. യുഎസിൽ സ്റ്റീം എൻജിനുകൾ വ്യാപകമായതിനാൽ ആനകൾ ജോലി ചെയ്യേണ്ട കാര്യമില്ലെന്ന് അദ്ദേഹം മറുപടി പറഞ്ഞു. അമേരിക്കയിലെ കാലവസ്ഥയും ആനകൾക്കത്ര പിടിച്ചേക്കില്ലെന്ന് അദ്ദേഹം മറുപടിക്കത്തിൽ തായ്‌ലൻഡിനെ അറിയിച്ചു. യുഎസിന്റെ പതിനാറാം പ്രസിഡന്റായി 1861 മുതൽ 1865 വരെ ഭരിച്ച അദ്ദേഹമാണ് രാജ്യത്ത് അടിമത്തം ഉൾപ്പെടെയുള്ളവ നിരോധിച്ചത്.വളരെ ദരിദ്രമായ ചുറ്റുപാടിൽ ജനിച്ച അദ്ദേഹം സ്വയം പഠനത്തിലൂടെയാണ് അഭിഭാഷകനായതും പിന്നീട് രാഷ്ട്രീയത്തിലെത്തിയതും.സ്ഥിരോൽസാഹിയായ ലിങ്കൺ താമസിയാതെ തന്നെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക് സ്ഥാനാർഥിയായി മൽസരിച്ചു.
അക്കാലത്ത് ലിങ്കൺ ക്ലീൻ ഷേവാണ്.മാത്രമല്ല ചുളിവുകളുള്ള തന്റെ തൊലിയെപ്പറ്റിയും നീണ്ടു മെലിഞ്ഞ രൂപത്തെപ്പറ്റിയുമൊക്കെ നിരന്തരം അവഹേളനങ്ങൾ കേട്ടുകൊണ്ടിരുന്ന സമയവുമാണ്.അക്കാലത്ത് ആളുകളുടെ ശാരീരികമായ പോരായ്മകൾ പറഞ്ഞു കളിയാക്കാൻ പലർക്കും വലിയ മടിയൊന്നുമില്ലായിരുന്നു.ഗ്രേസ് ബെഡൽ എന്ന കൊച്ചുപെൺകുട്ടി കത്തെഴുതി ആവശ്യപ്പെട്ടതോടെയാണ് ലിങ്കൺ താടിവളർത്താൻ തുടങ്ങിയത്. യുഎസ് തലസ്ഥാനം വാഷിങ്ടനിലേക്കു പ്രസിഡന്റായി അധികാരമേൽക്കാൻ ആഘോഷമായി പോകുന്നതിനിടെ ഗ്രേസിന്റെ സ്ഥലമായ വെസ്റ്റ്ഫീൽഡ് സ്റ്റേഷനിലെത്തി അദ്ദേഹം അവളെ സന്ദർശിക്കുകയും ചെയ്തു.
ഈ സംഭവകഥ പിന്നീട് ജനഹൃദയങ്ങളിൽ കുടിയേറി. വെസ്റ്റ് ഫീൽഡിൽ ലിങ്കൺ ഗ്രേസിനെ കണ്ടയിടത്ത്, ആ സീൻ അനുസ്മരിപ്പിച്ച് ഇരുവരുടെയും പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ സംഭവം പശ്ചാത്തലമാക്കി 1972ൽ ദി ഗ്രേറ്റ് മാൻസ് വിസ്കേഴ്സ്, 1996ൽ മിസ്റ്റർ ലിങ്കൺസ് വിസ്കേഴ്സ്, 2010ൽ ഗ്രേസ് ബെഡൽ എന്നീ ചലച്ചിത്രങ്ങൾ പുറത്തിറങ്ങി.
അടിമത്തത്തിനെതിരെ ശക്തമായ നിലപാട് എടുത്തതിനാൽ ശത്രുക്കൾക്ക് അനഭിമതനായി മാറിയ നേതാവായിരുന്നു ഏബ്രഹാം ലിങ്കൻ. ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് പ്രശസ്തമായ അമേരിക്കൻ ആഭ്യന്തരയുദ്ധം നടന്നത്. ലിങ്കനെ വധിച്ചത് കോൺഫഡറേറ്റ് സ്റ്റേറ്റുകളെ ശക്തമായി പിന്തുണച്ച ജോൺ വൈക്‌സ് ബൂത്ത് എന്ന വ്യക്തിയായിരുന്നു.1865 ഏപ്രിൽ 14 സായാഹ്നത്തിലായിരുന്നു ലോകത്തെ ഞെട്ടിച്ച കൊലപാതകം.