പ്രാചീന കാലഘട്ടത്തിൽ ഉള്ളതായി പറയപ്പെടുകയും എന്നാൽ ഒരിക്കലും കണ്ടെത്തപ്പെടാതിരിക്കുകയും ചെയ്ത നഗരങ്ങളെ നഷ്ടനഗരങ്ങൾ അഥവാ ലോസ്റ്റ് സിറ്റീസ് എന്നു വിളിക്കുന്നു. ഇത്തരത്തിൽ 2400 വർഷങ്ങളായി ഏറ്റവും കൂടുതൽ തിരച്ചിൽ നടന്നിട്ടുള്ള ഒരു നഷ്ടനഗരമാണ് അറ്റ്ലാന്റിസ്. നൂറ്റാണ്ടുകൾക്കു ശേഷവും ദുരൂഹതയുടെ

പ്രാചീന കാലഘട്ടത്തിൽ ഉള്ളതായി പറയപ്പെടുകയും എന്നാൽ ഒരിക്കലും കണ്ടെത്തപ്പെടാതിരിക്കുകയും ചെയ്ത നഗരങ്ങളെ നഷ്ടനഗരങ്ങൾ അഥവാ ലോസ്റ്റ് സിറ്റീസ് എന്നു വിളിക്കുന്നു. ഇത്തരത്തിൽ 2400 വർഷങ്ങളായി ഏറ്റവും കൂടുതൽ തിരച്ചിൽ നടന്നിട്ടുള്ള ഒരു നഷ്ടനഗരമാണ് അറ്റ്ലാന്റിസ്. നൂറ്റാണ്ടുകൾക്കു ശേഷവും ദുരൂഹതയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രാചീന കാലഘട്ടത്തിൽ ഉള്ളതായി പറയപ്പെടുകയും എന്നാൽ ഒരിക്കലും കണ്ടെത്തപ്പെടാതിരിക്കുകയും ചെയ്ത നഗരങ്ങളെ നഷ്ടനഗരങ്ങൾ അഥവാ ലോസ്റ്റ് സിറ്റീസ് എന്നു വിളിക്കുന്നു. ഇത്തരത്തിൽ 2400 വർഷങ്ങളായി ഏറ്റവും കൂടുതൽ തിരച്ചിൽ നടന്നിട്ടുള്ള ഒരു നഷ്ടനഗരമാണ് അറ്റ്ലാന്റിസ്. നൂറ്റാണ്ടുകൾക്കു ശേഷവും ദുരൂഹതയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രാചീന കാലഘട്ടത്തിൽ ഉള്ളതായി പറയപ്പെടുകയും എന്നാൽ ഒരിക്കലും കണ്ടെത്തപ്പെടാതിരിക്കുകയും ചെയ്ത നഗരങ്ങളെ നഷ്ടനഗരങ്ങൾ അഥവാ ലോസ്റ്റ് സിറ്റീസ് എന്നു വിളിക്കുന്നു. ഇത്തരത്തിൽ 2400 വർഷങ്ങളായി ഏറ്റവും കൂടുതൽ തിരച്ചിൽ നടന്നിട്ടുള്ള ഒരു നഷ്ടനഗരമാണ് അറ്റ്ലാന്റിസ്. നൂറ്റാണ്ടുകൾക്കു ശേഷവും ദുരൂഹതയുടെ നിഴലിലൊളിച്ച നഗരം.  മറ്റുള്ള നഗരങ്ങൾക്കൊക്കെ ചരിത്രപരമായ തെളിവുകളോ അവശേഷിപ്പുകളോ ഉള്ളപ്പോൾ ഇതിന് മാത്രം അത്തരമൊരു തെളിവുകളും കിട്ടിയിട്ടില്ല. വിഖ്യാത ഗ്രീക്ക് ചിന്തകനായ പ്ലേറ്റോയുടെ ഭാവനയിൽ വിരിഞ്ഞ ഒരു നഗരം മാത്രമാണ് അറ്റ്ലാന്റിസെന്ന് ലോകത്തെ ഭൂരിഭാഗം ശാസ്ത്രജ്ഞരും ഇന്നു വിധിക്കുമ്പോഴും ഇതിനെപ്പറ്റിയുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങൾ അവസാനിക്കുന്നില്ല.

ചിത്രത്തിന് കടപ്പാട് : ട്വിറ്റർ

അറ്റ്ലാന്റിസെന്ന നഗരം മാത്രമല്ല, അവിടെയുണ്ടെന്നു പറയപ്പെടുന്ന ഒരു ലോഹസംയുക്തവും ദുരൂഹമാണ്. അതിന്റെ പേരാണ് ഒരിച്ചാൽക്കം. സ്വർണത്തിന്റെ അപരൻ. പ്ലേറ്റോ പറയുന്നതു പ്രകാരം അറ്റ്ലാന്റിസിലെ കെട്ടിടങ്ങളിൽ പലതും ഒരിച്ചാൽക്കം കൊണ്ട് നിർമിച്ചതാണത്രേ. എന്നാൽ ഒരിച്ചാൽക്കത്തിന് സ്വർണത്തേക്കാൾ കുറച്ചു മാത്രമാണ് മൂല്യമെന്നും പ്ലേറ്റോ പറഞ്ഞിരുന്നു. ഗ്രീക്കുകാർ ഒരിച്ചാൽക്കം ഉപയോഗിച്ചതായി ഹോമറുടെ ഇതിഹാസങ്ങളിലും മറ്റും പറയുന്നുണ്ട്.എന്നാൽ റോമാക്കാർ ഇതിൽ നിന്നു നാണയങ്ങളുണ്ടാക്കി. ഒരിച്ചാൽക്കവും സ്വർണവും തമ്മിൽ തെറ്റിദ്ധരിക്കപ്പെടുക പതിവായിരുന്നു. സ്വർണം കൊള്ളയടിച്ച ശേഷം അറിയാതിരിക്കാനായി ഒരിച്ചാൽക്കം വച്ച കഥകളുമുണ്ട്.

Representative image. Photo Credits : Fer Gregory/ Shutterstock.com
ADVERTISEMENT

ഇന്നത്തെ കാലത്തെ ശാസ്ത്രജ്ഞരുടെ അനുമാനത്തിൽ 80 ശതമാനം ചെമ്പും 20 ശതമാനം സിങ്കും അടങ്ങിയതാണ് ഒരിച്ചാൽക്കം. എന്നാൽ ഈ ലോഹസംയുക്തം നിർമിക്കാനുള്ള വിദ്യകൾ പിൽക്കാലത്ത് നഷ്ടപ്പെട്ടു. കൃത്യമായ വിവരണങ്ങളുമില്ല. റോമൻ ചക്രവർത്തിയായി കൊമോഡസ് ഭരിച്ച കാലത്തിനു ശേഷം ഒരിച്ചാൽക്കം പൂർണമായി മറഞ്ഞു.

∙പ്ലേറ്റോ പറഞ്ഞ കഥ
പ്ലേറ്റോയുടെ കൃതികളായ ടിമയൂസ്, ക്രിഷ്യാസ് എന്നിവയിലാണ് അറ്റ്ലാന്റിസിനെക്കുറിച്ചുള്ള വിവരണങ്ങളുള്ളത്. ബിസി 424 മുതൽ 328 വരെയുള്ള കാലഘട്ടത്തിൽ ജീവിച്ചിരുന്ന പ്ലേറ്റോ അറ്റ്ലാന്റിസിനെ ഒരു ശക്തമായ ദ്വീപനഗരവും സാമ്രാജ്യവുമായാണ് വർണിച്ചത്. 9600 ബിസിയിൽ (ഏകദേശ കണക്ക്) നഗരം കടലിലേക്ക് ആണ്ടുപോയതായും അദ്ദേഹം പറഞ്ഞു.‌

ADVERTISEMENT

പ്ലേറ്റോയുടെ വിവരണപ്രകാരം ഒരു വൻ ദ്വീപനഗരമായിരുന്നു അറ്റ്ലാന്റിസ്.ഇന്നത്തെ കാലത്തെ ലിബിയയും ഏഷ്യാമൈനറും ചേർന്നുള്ള വിസ്തീർണം. സ്പെയിനിനു സമീപം ഗിബ്രാൾട്ടർ കടലിടുക്കിൽ ഇതു നിലനിൽക്കുന്നതായാണു പ്ലേറ്റോ നൽകിയ വിവരം. സമുദ്രദേവനായ പൊസൈഡോൺ ആണത്രേ ഈ നഗരം  നിർമിച്ചത്. തുടർന്ന് തന്റെ മകനായ അറ്റ്ലസിനെ നഗരത്തിന്റെ അധിപനാക്കി. പൗരാണിക ഗ്രീക്ക് സംസ്കാരത്തിന്റെ ശക്തിദുർഗമായിരുന്ന ആഥൻ‌സിന്റെ എല്ലാ അർഥത്തിലുമുള്ള പ്രതിയോഗിയായിരുന്നു അറ്റ്ലാന്റിസ്.

പിന്നീട് അറ്റ്ലാന്റിസ് കരുത്തുറ്റ ഒരു സാമ്രാജ്യമായി വളർന്നു. അതുവരെ പുലർത്തി വന്ന ധാർമികതയും മൂല്യങ്ങളും അവർ കൈവിട്ടു. ഈജിപ്തിലും ഇറ്റലിയിലുമൊക്കെ അറ്റ്ലാന്റിസിന്റെ സൈന്യം ആധിപത്യം സ്ഥാപിച്ചു നിരവധി പേരെ കൊന്നൊടുക്കി. ഈ മൂല്യശോഷണങ്ങളുടെ ശിക്ഷയായി ദൈവകോപം അറ്റ്ലാന്റിസിനു പിടിപെടുകയും തുടർന്ന് ശക്തമായ ഭൂചലനത്തിലും വെള്ളപ്പൊക്കത്തിലും സൂനാമിയിലും പെട്ട് നഗരം കടലിലേക്ക് ആണ്ടുപോയെന്നുമാണ് പ്ലേറ്റോയുടെ വിവരണം.

ADVERTISEMENT

അറ്റ്ലാന്റിസിന്റെ കഥ തന്റെ മുത്തശ്ശൻ പറഞ്ഞുതന്നതാണ് എന്നായിരുന്നു പ്ലേറ്റോ ഇതിന്റെ ഉദ്ഭവത്തിനെക്കുറിച്ച് വിവരിച്ചത്. ആ മുത്തശ്ശൻ ഈ കഥ കേട്ടത് ഒരു ഈജിപ്ഷ്യൻ പുരോഹിതനിൽ നിന്നും. പ്ലേറ്റോയുടെ സമകാലികരായിരുന്ന ഗ്രീക്കുകാർക്കിടയിൽ തന്നെ ഈ വിവരണങ്ങൾ ശരിയാണോ തെറ്റാണോയെന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ഭാവനാത്മകമായ ഒരു നഗരത്തിന്റെ കഥ പറഞ്ഞ് പൗരജനങ്ങളിൽ മൂല്യബോധത്തിന്റെ അവബോധം സൃഷ്ടിക്കാനായിരുന്നു പ്ലേറ്റോയുടെ ശ്രമമെന്നായിരുന്നു വിലയിരുത്തൽ. ഇതു തികച്ചും ഭാവനയാണെന്ന് പ്ലേറ്റോയുടെ ശിഷ്യനായ അരിസ്റ്റോട്ടിലും പറഞ്ഞിട്ടുണ്ട്.

English Summary:

Exploring the Mystery of Orikalkam, Atlantis's Fabled Metal