സൂപ്പർമാനെ ഇഷ്ടമല്ലാത്തവർ ഉണ്ടോ. ക്രിപ്‌റ്റോൺ എന്ന ഗ്രഹത്തിൽ നിന്നു ഭൂമിയിൽ വന്ന അദ്ഭുതശക്തികളുള്ള വ്യക്തി. എല്ലാ നന്മകളെയും ധാർമികതയുടെയും വിളനിലം. എത്രയോ തലമുറകളിലുള്ള ആളുകളുടെ പ്രിയ സൂപ്പർഹീറോ ആയിരുന്നു സൂപ്പർമാൻ, ഇന്നും അങ്ങനെ തന്നെ. എന്നാൽ ബ്രസീലിൽ ചെന്നാൽ സൂപ്പർമാനായി ജീവിക്കുന്ന ഒരാളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂപ്പർമാനെ ഇഷ്ടമല്ലാത്തവർ ഉണ്ടോ. ക്രിപ്‌റ്റോൺ എന്ന ഗ്രഹത്തിൽ നിന്നു ഭൂമിയിൽ വന്ന അദ്ഭുതശക്തികളുള്ള വ്യക്തി. എല്ലാ നന്മകളെയും ധാർമികതയുടെയും വിളനിലം. എത്രയോ തലമുറകളിലുള്ള ആളുകളുടെ പ്രിയ സൂപ്പർഹീറോ ആയിരുന്നു സൂപ്പർമാൻ, ഇന്നും അങ്ങനെ തന്നെ. എന്നാൽ ബ്രസീലിൽ ചെന്നാൽ സൂപ്പർമാനായി ജീവിക്കുന്ന ഒരാളെ നമുക്ക് കാണാം. ശരിക്കുള്ള സൂപ്പർമാനല്ല, മറിച്ച് സൂപ്പർമാൻ കോസ്റ്റിയൂം എപ്പോഴും അണിയുന്ന ആൾ. ഈ സൂപ്പർമാൻ പരിവേഷം മറ്റുള്ളവരുമായി സന്തോഷമായി ഇടപെടാനും അവരുടെ മുഖങ്ങളിൽ പുഞ്ചിരി വിരിയിക്കുവാനുമാണ് ഇദ്ദേഹം ഉപയോഗിക്കുന്നത്.

Leonardo Muylaert. Photo Credits: : X

ബ്രസീലിലുള്ള ലിയനാഡോ മുയ്‌ലാർട്ട് ആണ് ഈ വ്യക്തി. 36 വയസ്സുള്ള മുയ്‌ലാർട്ടിന് നല്ല ഉയരവും കോമിക് കഥകളിലും സിനിമകളിലും നാം കണ്ട് പരിചയിച്ചിട്ടുള്ള സൂപ്പർമാന്റെ രൂപഭാവവുമാണ്. ബ്രസീലിന്റെ തലസ്ഥാനമായ ബ്രസീലിയ നഗരത്തിൽ അഭിഭാഷകനായി ജോലി നോക്കുന്ന മുയ്‌ലാർട്ട് സാവോ പൗളോ നഗരത്തിൽ നടന്ന ഒരു കോമിക്‌സ് ഉത്സവത്തിൽ പങ്കെടുക്കാൻ പോയി. ഇവിടെവച്ച് ആരോ മുയ്‌ലാർട്ടിന്റെ വിഡിയോ എടുത്ത് ടിക് ടോക്കിലിട്ടു.

Leonardo Muylaert. Photo Credits: X
ADVERTISEMENT

തുടർന്ന് ബ്രസീലിയൻ സൂപ്പർമാൻ എന്ന പേരിൽ മുയ്‌ലാർട്ട് ലോകമെങ്ങും പ്രശസ്തനായി. എന്നാൽ സമൂഹമാധ്യമങ്ങളിലൊന്നുമില്ലാത്ത മുയ്‌ലാർട്ട് ഇത് ആദ്യം അറിഞ്ഞില്ല. എന്നാൽ അറിഞ്ഞുകഴിഞ്ഞതോടെ അദ്ദേഹത്തിനും ഹരമായി. അങ്ങനെ സൂപ്പർമാന്റെ ഒരു പഴയ കോസ്റ്റിയൂം വാങ്ങി വേഷപ്പകർച്ച തുടങ്ങി.

എന്നാൽ ജനങ്ങളുമായി ക്രിയാത്മകമായി ഇടപഴകാനും അദ്ദേഹം ഇത് അവസരമാക്കി. സൂപ്പർമാനെ നന്മയുടെ ഒരു രൂപമായാണ് ആരാധകർ കാണുന്നത്. അതിനാൽ തന്നെ ആശുപത്രികളിലെത്തി രോഗികളുമായി ഇടപെടാനും സ്‌കൂളുകളും കോളജുകളുമൊക്കെ സന്ദർശിച്ച് കുട്ടികളും യുവജനങ്ങളുമായി ഇടപെടാനുമൊക്കെ ഈ സൂപ്പർഹീറോ സമയം കണ്ടെത്തുന്നു.കാണുന്ന എല്ലാവരിലും ഒരു പുഞ്ചിരി സമ്മാനിക്കാൻ ഈ ബ്രസീലുകാരൻ സൂപ്പർമാന് കഴിയുന്നുണ്ടെന്ന് കൂടെയുള്ളവർ അഭിപ്രായപ്പെടുന്നു.

ADVERTISEMENT

സൂപ്പർമാൻ വേഷത്തിൽ അല്ലാത്ത സമയങ്ങളിൽ അഭിഭാഷക ജോലിയിൽ വ്യാപൃതനാണ് മുയ്‌ലാർട്ട്. ജോലിയുടെ തിരക്കും സമ്മർദ്ദവുമൊക്കെ മറികടക്കാനും സൂപ്പർഹീറോയായുള്ള നടക്കൽ തന്നെ അനുവദിക്കുന്നുണ്ടെന്ന് മുയ്‌ലാർട്ട് പറയുന്നു. ജെറി സീഗൽ, ജോ ഷഷ്റ്റർ എന്നിവരാണ് സൂപ്പർമാന്‌റ സ്രഷ്ടാക്കൾ. 1938 ഏപ്രിൽ 18ന് ആണ് ആദ്യ സൂപ്പർമാൻ കോമിക്‌സ് പ്രസിദ്ധീകരിച്ചത്.

English Summary:

Leonardo Muilart: The Man Behind Brazil's Smile-Inducing Superman Costume