തിമിംഗലങ്ങളുടെ പിറവി ഈ ചെറുമാനിൽ നിന്ന്; ഇന്ത്യയിൽ ജീവിച്ചിരുന്ന പൂച്ചവലുപ്പമുള്ള ഇൻഡോഹ്യൂസ്
ഇന്ന് സമുദ്രലോകത്തിലെ ഏറ്റവും പ്രതാപികളായ ജീവികളാണ് തിമിംഗലങ്ങൾ. ലോകത്തെ ഏറ്റവും വലിയ ജീവിയായ നീലത്തിമിംഗലം മുതൽ ഡോൾഫിനുകൾ വരെ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ഈ തിമിംഗലങ്ങളുടെയെല്ലാം ഉദ്ഭവം ആദിമ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ 5 കോടി വർഷം മുൻപ് ജീവിച്ചിരുന്ന മാൻ വർഗത്തിൽ പെട്ട ഇൻഡോഹ്യുസ് എന്ന ജീവിയിൽനിന്നാണ്.

ഇന്ന് സമുദ്രലോകത്തിലെ ഏറ്റവും പ്രതാപികളായ ജീവികളാണ് തിമിംഗലങ്ങൾ. ലോകത്തെ ഏറ്റവും വലിയ ജീവിയായ നീലത്തിമിംഗലം മുതൽ ഡോൾഫിനുകൾ വരെ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ഈ തിമിംഗലങ്ങളുടെയെല്ലാം ഉദ്ഭവം ആദിമ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ 5 കോടി വർഷം മുൻപ് ജീവിച്ചിരുന്ന മാൻ വർഗത്തിൽ പെട്ട ഇൻഡോഹ്യുസ് എന്ന ജീവിയിൽനിന്നാണ്. ഇൻഡോഹ്യുസ് ഒരു പൂച്ചയുടെയത്രയും വലുപ്പം മാത്രമുള്ള ചെറുമാനാണ്.
ഉപഭൂഖണ്ഡത്തിൽ ഇന്ന് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും സ്വന്തമായുള്ള പ്രദേശങ്ങളിൽ നനവുള്ള മേഖലകളിലാണു ഇൻഡോഹ്യൂസ് പാർത്തിരുന്നത്. ഇന്നത്തെ കാലത്തെ ചെറുമാനുകളായ ആഫ്രിക്കൻ മൗസ് ഡീയറുകളുമായി ജനിതകവും ശാരീരികവുമായ സാമ്യം ഇവയ്ക്കുണ്ടായിരുന്നു. പൂർണ സസ്യാഹാരികളായ ഇവ പുല്ലും പഴങ്ങളുമാണ് പ്രധാനമായും കഴിച്ചിരുന്നത്. ഒരുപാട് സമയം ഇവ പുഴവെള്ളത്തിൽ കിടക്കുമായിരുന്നു. പിന്നീട് പാക്കിസെറ്റസ് എന്ന ഒരു പുതിയ ജീവി ഇവയിൽ നിന്നും ഉടലെടുത്തു. ഇൻഡോഹ്യൂസിനെ അപേക്ഷിച്ച് കൂടുതൽ സമയം വെള്ളത്തിൽ കിടക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഇവ സസ്യാഹാരം ഉപേക്ഷിച്ച് മാംസാഹാരത്തിലേക്കു കടന്നു. ഇതിന്റെ ഫലമായി ഇവയുടെ പല്ലുകളും ഇന്നത്തെ കാലത്തെ മാംസാഹാരികളായ ജീവികളുടേതു പോലെ മാറി. ഇൻഡോഹ്യൂസിനെ അപേക്ഷിച്ച് ശരീരവലുപ്പം കൂടുതലായിരുന്ന ഇവയ്ക്ക് മാനിനേക്കാൾ ചെന്നായയുമായായിരുന്നു സാമ്യം.
അടുത്ത ഘട്ടത്തിൽ ഇവ ആംബുലോസെറ്റിഡ്സ് എന്ന ജീവിവർഗമായി പരിണമിച്ചു. പാക്കിസെറ്റസിനേക്കാൾ നീളമുള്ള ശരീരമുണ്ടായിരുന്ന ഇവയുടെ തലകൾ മുതലകളെപ്പോലെ നീണ്ടുകൂർത്തതായിരുന്നു. ഇവ കരയിലും വെള്ളത്തിലുമായി താമസിച്ചുവന്നു. മീൻ പിടിക്കാൻ അതിവിദഗ്ധരായിരുന്നു ഇവ.
ഇൻഡോഹ്യൂസിന്റെ പരിണാമം തുടങ്ങിയിട്ട് എൺപതു ലക്ഷത്തോളം വർഷങ്ങൾ പിന്നിട്ടപ്പോൾ ആംബുലോസെറ്റിഡ്സിൽ നിന്നു റെമിങ്ടോണോസെറ്റിഡ്സ് ഉടലെടുത്തു. ആ സമയത്ത് ഈ ജന്തുകുടുംബം വികസിച്ചു. നീർനായയെപ്പോലെയിരിക്കുന്നതു മുതൽ മുതലകളെ അനുസ്മരിപ്പിക്കുന്ന ജീവികൾ വരെ റെമിങ്ടോണോസെറ്റിഡ്സിൽ ഉടലെടുത്തു. പൂർവിക വർഗങ്ങളെ അപേക്ഷിച്ച് വലിയ ദൂരം നീന്താനുള്ള കഴിവ് ഇവയ്ക്കുണ്ടായിരുന്നു.
ഇവയിൽ നിന്നു പ്രോട്ടോസെറ്റിഡ്സ് എന്ന നവീന വർഗം രൂപാന്തരം പ്രാപിച്ചത്. തിമിംഗലങ്ങളുടെ യഥാർഥ മുൻഗാമികൾ ഇവയായിരുന്നു. ഇന്നത്തെ കടൽസിംഹങ്ങൾ എന്ന ജീവികളുമായി രൂപത്തിൽ സാദൃശ്യം പുലർത്തിയ ഇവ ലോകത്തെ വിവിധ സമുദ്രമേഖലകളിലേക്കു വ്യാപിച്ചു.
ഇവയിൽ നിന്നാണ് ഭൂമിയിലെ ആദ്യ തിമിംഗലവർഗമായ ബാസില്ലോസോറിഡുകൾ ജനനമെടുത്തത്. ഒരു ബസിന്റെ അത്രയും നീളമുണ്ടായിരുന്ന ഇവയ്ക്ക് പിൻകാലുകളും മുൻകൈയുകളും ശരീരത്തിലുണ്ടായിരുന്നു. ഇവയിലെ തന്നെ ഒരു ഉപവിഭാഗമായ ഡോറുഡോന്റൈൻസ് പക്ഷേ ചെറുതായിരുന്നു. പിന്നീട് ബാസില്ലോസോറിഡുകൾ ഉപരിപരിണാമങ്ങളിലൂടെ കൈയുകളും കാലുകളും ഉപേക്ഷിച്ചു. ഇവയിൽ നിന്നു രണ്ടു തിമിംഗലവംശങ്ങൾ ഉടലെടുത്തു.ബലീൻ തിമിംഗലങ്ങളും ടൂത്ത്ഡ് തിമിംഗലങ്ങളുമായിരുന്നു അവ.