പ്രപഞ്ചത്തിലെ ഏറ്റവും വലിയ നക്ഷത്രം: സൂര്യനേക്കാൾ 1540 മടങ്ങ് വ്യാസം
രാത്രി വെളിയിലിറങ്ങി ആകാശം നോക്കാറുണ്ടോ കൂട്ടുകാർ. ഭാഗ്യമുണ്ടെങ്കിൽ നമുക്ക് ധാരാളം നക്ഷത്രങ്ങളെ കാണാനൊക്കും. മിന്നിത്തിളങ്ങുന്ന അനേകം നക്ഷത്രങ്ങൾ. പ്രപഞ്ചത്തിലെ ഊർജ കേന്ദ്രങ്ങൾ. പ്രപഞ്ചത്തിൽ അനേകം കോടി നക്ഷത്രങ്ങളുണ്ട്. നക്ഷത്രങ്ങൾ ചേർന്ന താരസമൂഹങ്ങളും നക്ഷത്രസമുദ്രമെന്നു വിളിക്കാവുന്ന

രാത്രി വെളിയിലിറങ്ങി ആകാശം നോക്കാറുണ്ടോ കൂട്ടുകാർ. ഭാഗ്യമുണ്ടെങ്കിൽ നമുക്ക് ധാരാളം നക്ഷത്രങ്ങളെ കാണാനൊക്കും. മിന്നിത്തിളങ്ങുന്ന അനേകം നക്ഷത്രങ്ങൾ. പ്രപഞ്ചത്തിലെ ഊർജ കേന്ദ്രങ്ങൾ. പ്രപഞ്ചത്തിൽ അനേകം കോടി നക്ഷത്രങ്ങളുണ്ട്. നക്ഷത്രങ്ങൾ ചേർന്ന താരസമൂഹങ്ങളും നക്ഷത്രസമുദ്രമെന്നു വിളിക്കാവുന്ന താരാപഥങ്ങളുമുണ്ട്.
നമ്മുടെ സൂര്യനും ഒരു നക്ഷത്രമാണെന്ന് അറിയാമോ? നമുക്കടുത്ത് പ്രോക്‌സിമ സെഞ്ചുറി തുടങ്ങി വേറെയും നക്ഷത്രങ്ങളുണ്ട്. സൂര്യനുൾപ്പെടെ അനേകം നക്ഷത്രങ്ങൾ നിറഞ്ഞതാണ് ക്ഷീരപഥം അഥവാ ആകാശഗംഗ എന്നറിയപ്പെടുന്ന താരാപഥം. എന്നാൽ പ്രപഞ്ചത്തിലെ ഏറ്റവും വലിയ നക്ഷത്രമേതാണ്?
ഉത്തരം പറയുക അത്ര എളുപ്പമല്ല. പ്രപഞ്ചത്തിലെ എല്ലാ നക്ഷത്രങ്ങളെയും നമുക്കറിയില്ല എന്നതാണു കാരണം. നമുക്ക് പിടിതരാത്ത എത്രയോ കോടി നക്ഷത്രങ്ങൾ ഈ മഹാപ്രപഞ്ചത്തിൽ ഉണ്ടാകും. എന്നാൽ നമുക്കറിയാവുന്ന നക്ഷത്രങ്ങളിൽ ഏറ്റവും വലുപ്പമുള്ളത് ഡബ്ല്യുഒഎച്ച് ജി64 എന്ന നക്ഷത്രത്തിനാണ്. ചുവന്ന അതിഭീമൻ (റെഡ് സൂപ്പർജയന്റ്) എന്ന വിഭാഗത്തിൽപെടുത്താവുന്ന നക്ഷത്രം ആണിത്. ലാർജ് മെഗല്ലനിക് ക്ലൗഡ് എന്ന മേഖലയിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. ക്ഷീപരപഥത്തിന്റെ ഒരു അനുബന്ധ നക്ഷത്രസംവിധാനമാണ് ഇത്.
ഈ മേഖലയിലെ ഏറ്റവും തണുപ്പൻ നക്ഷത്രങ്ങളിലൊന്നും ഇതുതന്നെ. ഒരു കട്ടി വാതപടലം ഇതിനെ ചുറ്റി സ്ഥിതി ചെയ്യുന്നുണ്ട് പ്രകാശത്തിന് ഈ നക്ഷത്രത്തിൽ നിന്നും പുറപ്പെട്ട് വാതകഘടന കടന്നു മുന്നോട്ടുപോകണമെങ്കിൽ ഏകദേശം ഒരു വർഷം വേണ്ടിവരും. എത്രത്തോളം ബൃഹത്തായതാണ് ഈ നക്ഷത്രമെന്നത് ഈയൊരൊറ്റ സവിശേഷത കൊണ്ട് തന്നെ മനസ്സിലാക്കാം. 1970ൽ ബെങ്കറ്റ് വെസ്റ്റർലണ്ട്, ഒലാൻഡർ, ഹെഡിൻ എന്നീ ശാസ്ത്രജ്ഞരാണ് ഈ നക്ഷത്രം കണ്ടെത്തിയത്.