വിദഗ്ധമായി ഒരുക്കപ്പെട്ട കല്ലുകൾ ചുറ്റുംകൂട്ടിയിട്ട് തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിൽ നിർമിച്ച സ്റ്റോൺഹെൻജ് ഘടന ലോകപ്രശസ്തമാണ്. ദുരൂഹതയുടെ കുടചൂടി നിൽക്കുന്ന ഈ വിചിത്രഘടനയെപ്പറ്റി നിരവധി പഠനങ്ങളും നടന്നിട്ടുണ്ട്. എന്നാൽ ഇതുപോലെ തന്നെ വിചിത്രമായ മറ്റൊരു ഘടനയുമുണ്ട്. 4000 വർഷങ്ങൾക്ക് മുൻപ് നിർമിക്കപ്പെട്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദഗ്ധമായി ഒരുക്കപ്പെട്ട കല്ലുകൾ ചുറ്റുംകൂട്ടിയിട്ട് തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിൽ നിർമിച്ച സ്റ്റോൺഹെൻജ് ഘടന ലോകപ്രശസ്തമാണ്. ദുരൂഹതയുടെ കുടചൂടി നിൽക്കുന്ന ഈ വിചിത്രഘടനയെപ്പറ്റി നിരവധി പഠനങ്ങളും നടന്നിട്ടുണ്ട്. എന്നാൽ ഇതുപോലെ തന്നെ വിചിത്രമായ മറ്റൊരു ഘടനയുമുണ്ട്. 4000 വർഷങ്ങൾക്ക് മുൻപ് നിർമിക്കപ്പെട്ട ഈ ഘടനയുടെ പേര് സീഹെൻജ് എന്നാണ്. ബ്രിട്ടനിലെ നോർത്ത് നോർഫോൽക്കിൽ ഹോമി ഗ്രാമത്തിനോട് ചേർന്നുള്ള കടലോരത്താണ് ഇതു സ്ഥിതി ചെയ്യുന്നത്. 1998ൽ ഇവിടത്തെ മണൽപ്പരപ്പ് മാറിയപ്പോഴാണ് ഈ ഘടന വെട്ടപ്പെട്ടത്. സ്റ്റോൺഹെൻജിൽ കല്ലുകളാണെങ്കിൽ സീഹെൻജിൽ മരത്തടികളാണ്. 55 ഓക്ക് മരങ്ങളുടെ തടികൾ ദീർഘവൃത്താകൃതിയിലാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.

Representative image. Photo Credits: Shutterstock.com

മധ്യത്തിലായി വേരുകളുടെ ഭാഹം മുകളിൽ കാണുന്ന നിലയിൽ ഒരു ഓക്ക്മരത്തിന്റെ ചുവടുഭാഗവും സ്ഥാപിച്ചിരിക്കുന്നു. ഇവിടെ നിന്ന് 100 മീറ്റർ അകലെ സമാനമായ മറ്റൊരു ഘടനയും ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. അക്കാലത്ത് ജീവിച്ചിരുന്ന ഏതോ ഒരു പ്രമുഖവ്യക്തിയുടെ മരണാനന്തരച്ചടങ്ങുകളുടെ ഭാഗമായാണ് ഇവ നിർമിച്ചതെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അബർദീൻ സർവകലാശാലയിലെ ഗവേഷകനായ ഡോ. ഡേവിഡ് നാൻസ് പുതിയൊരു സിദ്ധാന്തവുമായി രംഗത്തുവന്നിരിക്കുകയാണ്. ഈ ഘടനകൾ നിർമിച്ചത് വേനൽക്കാലം കൂടുതൽ കിട്ടാനുള്ള പ്രാർഥനകൾക്കായാണെന്നാണ് അദ്ദേഹം പറയുന്നത്. സീഹെൻജിന്റെ ഘടന, നോർഫോക്കിലെ ചില തദ്ദേശീയ കഥകൾ എന്നിവ പഠിച്ചാണ് അദ്ദേഹം ഈ നിഗമനത്തിലെത്തിയത്. 4000 വർഷം മുൻപുള്ള അക്കാലം അതിശൈത്യത്തിന്റെ കാലമായിരുന്നെന്നും അതു നേരിടാനുള്ള ജനങ്ങളുടെ വിശ്വാസപരമായ നിർമാണമായിരുന്നു സീഹെൻജെന്നും നാൻസ് പറയുന്നു.‌‌

ADVERTISEMENT

സ്റ്റോൺഹെൻജിന്റെ കഥ
ബ്രിട്ടനിലെ ഏറ്റവും പഴക്കമുള്ള ഘടനകളിലൊന്നാണ് സ്റ്റോൺഹെൻജ്. ഇതിനു പരിസരത്തു നിന്ന് ഒട്ടേറെ അസ്ഥികൂടങ്ങളും മറ്റും കണ്ടെത്തിയിരുന്നു. അതിനാൽ തന്നെ ഇത് പഴയകാലത്തെ ഒരു ശവപ്പറമ്പാണെന്ന് വാദമുണ്ട്. സ്റ്റോൺഹെൻജിലെ കല്ലുകളിൽ എന്തെങ്കിലും കൊണ്ട് അടിച്ചാൽ വളരെ ഉയർന്ന ശബ്ദത്തിലാകും മുഴക്കം കേൾക്കുക. ബ്രിട്ടനിലെ ലോകപ്രശസ്തമായ സ്റ്റോൺഹെൻജ് ഘടനയുടെ ഉള്ളിലുള്ള കല്ലുകളിൽ ഏറ്റവും വലുതായ കല്ല് എത്തിച്ചത് വടക്കൻ ഇംഗ്ലണ്ടിൽനിന്നോ അല്ലെങ്കിൽ സ്‌കോട്‌ലൻഡിൽ നിന്നോ ആകാമെന്ന് ഇടയ്ക്ക് പഠനം പുറത്തിറങ്ങിയിരുന്നു.

സ്റ്റോൺഹെൻജിന്റെ ഉൾവൃത്തങ്ങളിലുള്ള കല്ലുകൾ ബ്ലൂയിഷ് സ്‌റ്റോൺ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇവയ്ക്ക് ഒരു നീലഛവി ഉള്ളതിനാലാണ് ഇത്. സ്റ്റോൺഹെൻജിനു ചുറ്റും ആയിരക്കണക്കിന് ദുരൂഹമായ കുഴികൾ ഇടക്കാലത്തു കണ്ടെത്തിയിരുന്നു. പതിനായിരക്കണക്കിനു വർഷം പഴക്കമുള്ള കുഴികളാണ് ഇവ. അക്കാലത്ത് ജീവിച്ചിരുന്ന വേട്ടക്കാർ മൃഗങ്ങളെ വീഴ്ത്താനായി കുഴിച്ച കുഴികളാണിതെന്നാണ് ഗവേഷകർ പറയുന്നത്. കാലപ്പഴക്കത്താൽ ഭൂമിക്കുള്ളിൽ മറഞ്ഞനിലയിലാണ് ഈ കുഴികളിൽ പലതും. പുറമേ നിന്നു നോക്കിയാൽ കാണാനാകില്ല.

ADVERTISEMENT

8 അടിയിൽ കൂടുതൽ വ്യാസമുള്ള 415 വലിയ കുഴികളും അതിൽ കുറഞ്ഞ വ്യാസമുള്ള മൂവായിരത്തിലേറെ ചെറിയ കുഴികളും സ്റ്റോൺഹെൻജ് പരിസരത്തു നിന്നു കണ്ടെത്തിയിരുന്നു. ഇതിലെ ഒരു വലിയ കുഴിയിൽ പതിനായിരം വർഷം പഴക്കമുള്ള കുറേ ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. മാനുകൾ, കാട്ടുപന്നികൾ, വംശനാശം വന്നു ഭൂമിയിൽ നിന്ന് അപ്രത്യക്ഷരായ ഓറോക്ക് എന്നയിനം കന്നുകാലികൾ എന്നിവയെ വീഴ്ത്താനായിരുന്നത്രേ ഈ കുഴികൾ കുഴിച്ചിട്ടത്.