‘പ്രസവിക്കുന്ന അച്ഛൻ’ ; വയറിലെ അറയിൽ മുട്ടകൾ സൂക്ഷിച്ച് ആൺകടൽകുതിരകൾ
കാഴ്ചയിൽ കുതിരകളുടെ ഏകദേശ രൂപമൊക്കെ ഉണ്ടെങ്കിലും മത്സ്യത്തിന്റെ ഇനത്തിൽ പെടുന്ന ജീവികളാണ് കടൽക്കുതിരകൾ. മത്സ്യത്തിന്റെ വിഭാഗത്തിലാണ് ഉൾപ്പെടുന്നതെങ്കിലും മൽസ്യത്തെപ്പോലെ ഭക്ഷണത്തിനായി വ്യാപകമായി ഉപയോഗിക്കാറില്ല. ഇൻഡോനേഷ്യ, ഫിനിപ്പീൻസ് തുടങ്ങിയ ചില രാജ്യങ്ങളിൽ മാത്രമാണ് ഇവയെ കൂടുതലായും ഭക്ഷണത്തിനായി

കാഴ്ചയിൽ കുതിരകളുടെ ഏകദേശ രൂപമൊക്കെ ഉണ്ടെങ്കിലും മത്സ്യത്തിന്റെ ഇനത്തിൽ പെടുന്ന ജീവികളാണ് കടൽക്കുതിരകൾ. മത്സ്യത്തിന്റെ വിഭാഗത്തിലാണ് ഉൾപ്പെടുന്നതെങ്കിലും മൽസ്യത്തെപ്പോലെ ഭക്ഷണത്തിനായി വ്യാപകമായി ഉപയോഗിക്കാറില്ല. ഇൻഡോനേഷ്യ, ഫിനിപ്പീൻസ് തുടങ്ങിയ ചില രാജ്യങ്ങളിൽ മാത്രമാണ് ഇവയെ കൂടുതലായും ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്. സിഗ്നാത്തിഡെ (Syngnathidae) എന്ന കുടുബത്തിൽപ്പെട്ട, ഹിപ്പൊകാമ്പസ് (Hippocampus) ജനുസിൽ പ്പെട്ട, ഒരു സുതാര്യ മത്സ്യമാണ് ഇവ. ഉഷ്ണമേഖല കടലുകളിലാണ് ഇവ കാണപ്പെടുന്നത്.
ആഴക്കടലിൽ ജീവിക്കുന്ന ഈ ചെറിയ ജീവി വർഗത്തിന് പ്രത്യേകതകൾ ഏറെയാണ്. അതിലെ ആദ്യ പ്രത്യേകത കടൽക്കുതിരകളിൽ ആൺകുതിരകളാണ് പ്രസവിക്കുന്നത് എന്നതാണ്. എന്നാൽ ഇതിനെ പൂർണമായും പ്രസവമെന്നു പറയാനും കഴിയില്ല. ഇണചേർന്നത്തിനെ തുടർന്ന് ഗർഭം ധരിക്കുന്നത് പെൺകടൽക്കുതിരകളാണ്. എന്നാൽ ഇവ കുഞ്ഞുങ്ങൾ വിരിയുന്നത് വരെ മുട്ടകൾ ശരീരത്തിൽ സൂക്ഷിക്കില്ല.
ആൺകുതിരകളുടെ ശരീരത്തോട് ചേർന്ന് ‘ബ്രൂഡ് പൗച്’ എന്നറിയപ്പെടുന്ന സഞ്ചി പോലെയുള്ള ഒരു ഭാഗമുണ്ട്. മുട്ടയിടുന്ന സമയമാകുമ്പോൾ പെൺ കടൽകുതിരകൾ ഈ സഞ്ചിയിൽ മുട്ട നിക്ഷേപിക്കുന്നു. കങ്കാരുക്കളെ പോലെ വയറ്റിനകത്തെ അറയിൽ മുട്ടകൾ സൂക്ഷിക്കുന്നതും കുഞ്ഞുങ്ങളെ സുരക്ഷിതമായി പുറത്തുവിടുന്നതും ആൺകടൽ കുതിരകളുടെ ചുമലതലയാണ്. അതിനാലാണ് ഇവയെ പ്രസവിക്കുന്ന അച്ഛന്മാരെന്ന് പറയുന്നതും.
പ്രജനന കാലമായാൽ പെൺ കടൽകുതിരകൾ ഏകദേശം 1500നടുത്ത് മുട്ടകളാണ് ആൺ കടൽകുതിരയുടെ വയറിനകത്ത് നിക്ഷേപിക്കുക. ഒൻപതു മുതൽ 45 ദിവസം വരെയാണ് മുട്ടകൾ വിരിയാനുള്ള കാലാവധി. ഈ കാലമത്രയും മുട്ടകൾ ആൺ കടൽകുതിരകൾ വയറ്റിനകത്ത് കൊണ്ടുനടക്കും. പരസ്പര സഹകരണത്തോടെയുള്ള പ്രവർത്തനമാണ് കടൽക്കുതിരകൾക്ക് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന കാലഘട്ടം.
40 ദിവസത്തിനു ശേഷം എപ്പോൾ വേണമെങ്കിലും കുഞ്ഞുങ്ങൾ മുട്ട വിരിഞ്ഞു പുറത്തെത്താം. മുട്ടവിരിഞ്ഞെത്തുന്ന കുഞ്ഞുങ്ങളെ ആൺകടൽ കുതിരകൾ വയറ്റിൽ നിന്നും പുറത്തേക്ക് തള്ളുന്നത് കാണേണ്ട ഒരു കാഴ്ച തന്നെയാണ്. മുന്നോട്ടും പിന്നോട്ടുമായി ശരീരം വളച്ചാണ് കുഞ്ഞുങ്ങളെ പുറത്ത് തള്ളുന്നത് ഓരോ വളച്ചിലിലും സഞ്ചിക്കകത്തെ മാംസപേശികൾ വികസിക്കുകയും ആ തള്ളലിൽ കുഞ്ഞുങ്ങൾ പുറത്തു വരുകയും ചെയ്യുന്നു. ഏറെ നേരം നീണ്ടു നിൽക്കുന്ന ഒരു പ്രക്രിയയാണിത്.
ഈ പ്രകൃയയെയാണ് ആൺകടൽക്കുതിരയുടെ പ്രസവമെന്ന് പരക്കെ പറയുന്നത്. പ്രസവത്തെത്തുടർന്ന് കുഞ്ഞുങ്ങൾ കടലിന്റെ മാസ്മരിക ലോകത്തേക്ക് എത്തുന്നു. പിന്നീടുള്ള സംരക്ഷണത്തിൽ ആൺകടൽകുതിരകൾക്ക് യാതൊരു പങ്കുമില്ല.
കടൽ കുതിരകൾ മക്കളെ വളർത്താറില്ല എന്നതാണ് എന്നതാണ് മറ്റൊരു വസ്തുത. ആൺ കടൽകുതിരയുടെ വയറ്റിൽ നിന്നും പുറത്തായാൽ കുട്ടികൾ തീർത്തും സ്വാതന്ത്രരാണ്. തൊട്ടടുത്ത നിമിഷം മുതൽ തീറ്റ തേടാനും സ്വന്തം കാര്യം നോക്കാനും അവ പ്രാപ്തമായിരിക്കും. ഒറ്റ പ്രസവത്തിൽ 1500 ലേറെ കുഞ്ഞുങ്ങളുണ്ട് എന്നിരുന്നാലും ഇവയെല്ലാം ജീവനോടെ കാണുകയുമില്ല. നല്ലൊരു പങ്ക് ചത്തുപോകാറാണ് പതിവ്.