2019ൽ തെക്കുപടിഞ്ഞാറൻ സ്‌പെയിനിലെ കർമോണയിൽ നിർമാണപ്രവർത്തനങ്ങൾക്കിടെ പര്യവേക്ഷകർ ഒരു പ്രാചീനകാല മൃതിയറ കണ്ടെത്തി. രണ്ടായിരത്തോളം വർഷം പഴക്കമുള്ളതായിരുന്നു ഇത്. ഈ മൃതിയറയിൽ അനേകം കുടങ്ങളും പാത്രങ്ങളും മറ്റു വസ്തുക്കളുമൊക്കെയുണ്ടായിരുന്നു. ഇതിലൊന്നിൽ പ്രാചീനകാലത്തെ ഒരു പെർഫ്യൂമിന്റെ ബാക്കിഭാഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2019ൽ തെക്കുപടിഞ്ഞാറൻ സ്‌പെയിനിലെ കർമോണയിൽ നിർമാണപ്രവർത്തനങ്ങൾക്കിടെ പര്യവേക്ഷകർ ഒരു പ്രാചീനകാല മൃതിയറ കണ്ടെത്തി. രണ്ടായിരത്തോളം വർഷം പഴക്കമുള്ളതായിരുന്നു ഇത്. ഈ മൃതിയറയിൽ അനേകം കുടങ്ങളും പാത്രങ്ങളും മറ്റു വസ്തുക്കളുമൊക്കെയുണ്ടായിരുന്നു. ഇതിലൊന്നിൽ പ്രാചീനകാലത്തെ ഒരു പെർഫ്യൂമിന്റെ ബാക്കിഭാഗം ഉൾപ്പെട്ടു. എന്നാൽ മൃതിയറയിൽ ഒരിടത്ത് ഒരീയപ്പെട്ടിയിൽ സ്ഫടികപ്പാത്രത്തിൽ ചുവന്ന നിറമുള്ള ഒരു ദ്രാവകം ഇരിപ്പുണ്ടായിരുന്നു.

അഞ്ചു വർഷങ്ങൾ കഴിഞ്ഞു. മൃതിയറയിൽ നിന്നു കണ്ടെത്തിയ വസ്തുക്കളിൽ ഗവേഷകർ സമഗ്ര പഠനം നടത്തി. ഇതിന്റെ വിവരങ്ങൾ ജേണൽ ഓഫ് ആർക്കിയോളജിക്കൽ സയൻസ് എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

ADVERTISEMENT

വളരെ കൗതുകകരമായ ഒരു വിവരം രസതന്ത്രജ്ഞൻ ജോസ് അരിബോളയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയിരിക്കുകയാണ്. അന്ന് ആ കുപ്പിയിലിരുന്ന ദ്രാവകം വീഞ്ഞാണ്. ലോകത്തിൽ ഇതു വരെ കണ്ടെത്തിയതിൽ ഏറ്റവും പഴക്കമുള്ള വീഞ്ഞ്. 1867ൽ ജർമനിയിലെ സ്‌പെയറിൽ കണ്ടെത്തപ്പെട്ട വീഞ്ഞായിരുന്നു ഇതു വരെ ഈ റെക്കോർഡ് കൈവശം വച്ചിരുന്നത്. എന്നാൽ സ്‌പെയറിലെ വീഞ്ഞിനേക്കാൾ 300 വർഷമെങ്കിലും കൂടുതൽ പഴയതാണത്രേ കർമോണയിലെ വീഞ്ഞ്.

കർമോണയിലെ വീഞ്ഞ് ഭക്ഷ്യയോഗ്യമല്ലെന്ന് ഗവേഷകർ പറയുന്നു. ഇതു സൂക്ഷിച്ച സ്ഫടികപ്പാത്രത്തിന്റെ അടിയിൽ അസ്ഥികളുടെ ശേഷിപ്പും ഒരു സ്വർണനാണയവും സൂക്ഷിച്ചിരുന്നു.

ADVERTISEMENT

ഇതൊരു റോമൻ മൃതിയറയായിരുന്നെന്നും റോമൻ സംസ്‌കാരച്ചടങ്ങുകളുടെ ഭാഗമായാണ് വീഞ്ഞ് സൂക്ഷിച്ചതെന്നും ഗവേഷകർ പറയുന്നു. സ്ഫടികപ്പാത്രത്തിന് അടച്ചുറപ്പുള്ള അടപ്പുള്ളതിനാൽ ഇതു ബാഷ്പീകരിക്കപ്പെട്ടില്ല.

English Summary:

World's Oldest Wine Discovered in Carmona, Spain - 2000 Years Old!