26 ലക്ഷം സ്വർണനാണയങ്ങൾ, പെട്ടി നിറയെ രത്നങ്ങൾ; കടലിൽ മുങ്ങിയ ഇന്ത്യൻ മഹാനിധി!
1782 ഓഗസ്റ്റിൽ ദക്ഷിണാഫ്രിക്കയിലെ പോണ്ടോലാൻഡ് തീരത്തിനു സമീപം ഒരു കപ്പൽ തകർന്നു. ഗ്രോസ്വെനോർ എന്നറിയപ്പെട്ട ആ കപ്പൽ പവിഴപ്പുറ്റിലിടിച്ചാണ് തകർന്നത്. മൂന്നു പായകളുണ്ടായിരുന്ന ഈ കപ്പൽ 729 ടൺ ഭാരം വഹിച്ചിരുന്നു. ഇംഗ്ലണ്ടിലേക്കു തിരികെപ്പോകുകയായിരുന്നു ഈ കപ്പൽ. ഈ കപ്പലിനെപ്പറ്റി പിന്നീട്

1782 ഓഗസ്റ്റിൽ ദക്ഷിണാഫ്രിക്കയിലെ പോണ്ടോലാൻഡ് തീരത്തിനു സമീപം ഒരു കപ്പൽ തകർന്നു. ഗ്രോസ്വെനോർ എന്നറിയപ്പെട്ട ആ കപ്പൽ പവിഴപ്പുറ്റിലിടിച്ചാണ് തകർന്നത്. മൂന്നു പായകളുണ്ടായിരുന്ന ഈ കപ്പൽ 729 ടൺ ഭാരം വഹിച്ചിരുന്നു. ഇംഗ്ലണ്ടിലേക്കു തിരികെപ്പോകുകയായിരുന്നു ഈ കപ്പൽ. ഈ കപ്പലിനെപ്പറ്റി പിന്നീട് പ്രചരിച്ചതനുസരിച്ച് ഇതിൽ 26 ലക്ഷം സ്വർണനാണയങ്ങൾ, 1400 സ്വർണക്കട്ടികൾ, വജ്രങ്ങളും മറ്റ് രത്‌നങ്ങളുമടങ്ങിയ 19 പെട്ടികൾ എന്നിവയുണ്ടായിരുന്നു. ഇന്ത്യയിലെ പ്രശസ്തമായ മയൂരസിംഹാസനവും ഇതിലുണ്ടായിരുന്നെന്ന് ചിലർ വാദമുയർത്തുന്നു. കപ്പലിലടങ്ങിയ ഈ വലിയ സമ്പത്ത് ഇന്ത്യയിൽ നിന്നുള്ളതായിരുന്നത്രേ. അന്നത്തെ മദ്രാസ് തുറമുഖത്തു നിന്നാണ് ഈ കപ്പൽ പുറപ്പെട്ടത്. ശ്രീലങ്കയിലെ ട്രിങ്കോമാലിയിലെത്തിയശേഷം ദക്ഷിണാഫ്രിക്ക ചുറ്റി ഇംഗ്ലണ്ടിലേക്കു പോകുകയായിരുന്നു കപ്പൽ.
123 പേരാണ് ഈ കപ്പൽചേതത്തിൽ നിന്നു രക്ഷപ്പെട്ടത്. ഇതിൽ 18 പേരെ കേപ്ടൗണിലെത്തിച്ചു അധികൃതർ. ബാക്കിയുള്ളവർ പിന്നീട് മരിച്ചു. കപ്പൽ തകർന്ന മേഖലയ്ക്കടുത്തുണ്ടായിരുന്ന ബാൻടു ഗോത്രവർഗക്കാരുടെ ആക്രമണത്തിലാണ് പലരും മരിച്ചത്. കപ്പലിനോടൊപ്പമുണ്ടായിരുന്നെന്നു കരുതുന്ന വലിയ നിധി കണ്ടെത്താൻ പല ശ്രമങ്ങളും നടന്നെങ്കിലും വിജയിച്ചില്ല.
ക്യാപ്റ്റൻ കോക്‌സോനായിരുന്നു കപ്പലിന്റെ കപ്പിത്താൻ.അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകൾ തെറ്റിയതാണ് ഈ കപ്പൽ മുങ്ങാനിടയാക്കിയതെന്നു കരുതപ്പെടുന്നു. ഈ കപ്പലിലെ നിധിയെക്കുറിച്ചുള്ള കഥകൾ പരക്കാൻ തുടങ്ങിയത് 1880ൽ ആണ്. ഈ കപ്പൽ തകർന്നടിഞ്ഞ മേഖലയിൽ കുറച്ച് സ്വർണ, വെള്ളി നാണയങ്ങൾ കരയ്ക്കടിഞ്ഞതാണ് ഇതിനു വഴിവച്ചത്. എന്നാൽ ചില ചരിത്രകാരൻമാർ കപ്പലിൽ നിധിയൊന്നുമില്ലായിരുന്നെന്ന് വാദിക്കുന്നവരാണ്.