ട്രംപും ബൈഡനുമൊക്കെ പല്ലിമനുഷ്യർ! യുഎസിലെ വിചിത്ര റെപ്റ്റീലിയൻ സിദ്ധാന്തം
ദുരൂഹതാ സിദ്ധാന്തങ്ങൾക്ക് വലിയ വളക്കൂറുള്ള മണ്ണാണ് യുഎസ്. യുഎസ് തിരഞ്ഞെടുപ്പുകളിൽ ദുരൂഹതാ സിദ്ധാന്തങ്ങൾ പലപ്പോഴും വലിയ റോൾ വഹിക്കാറുണ്ട്. കഴിഞ്ഞ തവണയും അതിനു മുൻപുമുള്ള തിരഞ്ഞെടുപ്പുകളിൽ ക്വാനോൺ തുടങ്ങി അനേകം ദുരൂഹതാ സിദ്ധാന്തങ്ങൾ അരങ്ങുപിടിച്ചിരുന്നു. ട്രംപ് ഭരണകാലത്തിന്റെ അവസാന കാലത്ത് അമേരിക്കൻ

ദുരൂഹതാ സിദ്ധാന്തങ്ങൾക്ക് വലിയ വളക്കൂറുള്ള മണ്ണാണ് യുഎസ്. യുഎസ് തിരഞ്ഞെടുപ്പുകളിൽ ദുരൂഹതാ സിദ്ധാന്തങ്ങൾ പലപ്പോഴും വലിയ റോൾ വഹിക്കാറുണ്ട്. കഴിഞ്ഞ തവണയും അതിനു മുൻപുമുള്ള തിരഞ്ഞെടുപ്പുകളിൽ ക്വാനോൺ തുടങ്ങി അനേകം ദുരൂഹതാ സിദ്ധാന്തങ്ങൾ അരങ്ങുപിടിച്ചിരുന്നു. ട്രംപ് ഭരണകാലത്തിന്റെ അവസാന കാലത്ത് അമേരിക്കൻ ഭരണസിരാകേന്ദ്രമായ കാപ്പിറ്റൾ ആക്രമിച്ച കലാപകാരികളിൽ പലരും ക്വാനോൺ എന്ന ഗൂഢവാദത്തിൽ പ്രചോദിതരായായിരുന്നു ഇത്.കുട്ടികളെ ചൂഷണം ചെയ്യുന്ന വലിയ റാക്കറ്റാണ് അമേരിക്ക ഭരിക്കുന്നതെന്നാണു ക്വാനോൺ നിഗൂഢതാ സിദ്ധാന്തം പറയുന്നത്.
ഇക്കൂട്ടത്തിലുള്ള ഒരു പ്രബലമായ സിദ്ധാന്തമാണ് പല്ലിമനുഷ്യരെക്കുറിച്ചുള്ളത്. ട്രംപ്, ബൈഡൻ തുടങ്ങിയവരൊക്കെ പല്ലിമനുഷ്യരാണെന്ന് അവരുടെ പ്രതിയോഗികൾ അങ്ങോട്ടുമിങ്ങോട്ടും ആരോപിക്കാറുണ്ട്. ഇവർ മാത്രമല്ല ലോകത്തെ വിഐപികൾ, ലോകപ്രശസ്ത സെലിബ്രിറ്റികൾ തുടങ്ങിയവരൊക്കെ പല്ലിമനുഷ്യരാണെന്ന് കെട്ടുകഥ പരക്കാറുണ്ട്. ഏറ്റവും പ്രശസ്തമായ കോൺസ്പിറസി തിയറികളിലൊന്നാണ് ഈ റെപ്റ്റീലിയൻ കോൺസ്പിറസി തിയറി. ഇതൊക്കെ ആൾക്കാർ വിശ്വസിക്കുന്നല്ലോ എന്നു നമുക്ക് തോന്നിപ്പോകുമെങ്കിലും ഇവയൊക്കെ വളരെ സീരിയസായി വിശ്വസിക്കുന്നവർ ഉണ്ടെന്നുള്ളതാണ് സത്യം. യുഎസിൽ മാത്രം ഒരു കോടിയിലധികം പേർ ഈ സിദ്ധാന്തം പിന്തുടരുന്നു.
റോബർട് ഹൊവാഡ് എന്നയാളുടെ ഷാഡോ കിങ്ഡം എന്ന കഥയിലൂടെയാണ് ഈ ഗൂഢസിദ്ധാന്തം ഒരുങ്ങിയത്. 1998ൽ ഡേവിഡ് ഐക് എന്ന ഗൂഢവാദക്കാരൻ എഴുതിയ 'ദ ബിഗ്ഗസ്റ്റ് സീക്രട്ട്' എന്ന പുസ്തകം ഈ സിദ്ധാന്തത്തെ പ്രശസ്തമാക്കി. എലിസബത്ത് രാജ്ഞിയുൾപ്പെടെ ബ്രിട്ടിഷ് രാജകുടുംബത്തിലെല്ലാവരും തന്നെ പല്ലിമനുഷ്യരാണെന്ന് ഐക് എഴുതി. ആൽഫാ ഡ്രാക്കോണിസ് എന്ന നക്ഷത്രസംവിധാനത്തിൽ നിന്നു വന്ന അന്യഗ്രഹജീവികളാണ് റെപ്റ്റീലിയൻസ് എന്നാണ് ഈ സിദ്ധാന്തക്കാർ പറയുന്നു. ഇവ ഉരഗവർഗത്തിൽപെട്ട ജീവികളായിരുന്നു. എന്നാൽ സാധാരണ പല്ലികളെപ്പോലൊന്നുമല്ല. വളരെ പരിഷ്കരിക്കപ്പെട്ടവരാണ് ഇവർ. മനുഷ്യരെ കീഴടക്കാനായിരുന്നു ഇവരുടെ വരവ്. എന്നാൽ യുദ്ധം വഴി അതു നടക്കില്ലെന്നു ബോധ്യപ്പെട്ടതോടെ ഇവ മനുഷ്യരുമായി പ്രജനനം നടത്തി.
മനുഷ്യരുടെ തലച്ചോറിലെ റെപ്റ്റീലിയൻ ബ്രെയിൻ എന്ന മേഖലയൊക്കെ ഇതിന് ഉദാഹരണമായി ഇതിന്റെ വാദക്കാർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ശാസ്ത്രജ്ഞർ ഈ വാദത്തെ പുച്ഛിച്ചു തള്ളിയിട്ടുണ്ട്. എന്നാൽ ഇവർ മനുഷ്യരൂപം ധരിച്ച് മനുഷ്യർക്കിടയിൽ കഴിയുന്നെന്ന് വിശ്വസിക്കുന്നവർക്ക് അതൊന്നും ഒരു പ്രശ്നമല്ല. പല്ലിമനുഷ്യർക്ക് യഥാർഥത്തിൽ 15 അടി പൊക്കമുണ്ടെന്നും ചുവന്ന മുടിയും ശരീരത്തിൽ അനേകം മുറിപ്പാടുകളും ഇവർക്കുണ്ടെന്നുമൊക്കെ ഗൂഢവാദക്കാർ പറയുന്നു.