കഴിഞ്ഞകാലത്ത് അറ്റക്കാമ മരുഭൂമിയിൽ ഗവേഷകർ മത്സ്യങ്ങളുടെയും സമുദ്രധാതുക്കളുടെയുമൊക്കെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. മരുഭൂമിയിൽ ഇവയെങ്ങനെ വന്നെന്നത് ശാസ്ത്രജ്ഞരെ കുഴപ്പിച്ചുകൊണ്ടിരുന്ന ചോദ്യമാണ്. അറ്റക്കാമയിലെ പ്രാചീന പുരാവസ്തുമേഖലകളായ പാബെലോൻ ഡി പിക്കായിലും മറ്റും ഗവേഷകർ നടത്തിയ പര്യവേക്ഷണത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞകാലത്ത് അറ്റക്കാമ മരുഭൂമിയിൽ ഗവേഷകർ മത്സ്യങ്ങളുടെയും സമുദ്രധാതുക്കളുടെയുമൊക്കെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. മരുഭൂമിയിൽ ഇവയെങ്ങനെ വന്നെന്നത് ശാസ്ത്രജ്ഞരെ കുഴപ്പിച്ചുകൊണ്ടിരുന്ന ചോദ്യമാണ്. അറ്റക്കാമയിലെ പ്രാചീന പുരാവസ്തുമേഖലകളായ പാബെലോൻ ഡി പിക്കായിലും മറ്റും ഗവേഷകർ നടത്തിയ പര്യവേക്ഷണത്തിൽ കടലാക്രമണത്തിൽ തകർന്ന ഒട്ടേറെ കെട്ടിടങ്ങൾ കാണാമായിരുന്നു.

അപ്പോൾ എന്തായിരുന്നു അറ്റക്കാമ മരുഭൂമിയും കടലുമായുള്ള ബന്ധം. എങ്ങനെ ഇതെല്ലാം സംഭവിച്ചു. ഇതിനെല്ലാം ഉത്തരം ഒന്നാണ്. ചരിത്രത്തിലെ ഒരു വമ്പൻ സൂനാമി. ഇതുണ്ടായതിനു കാരണം ലോകത്തിലെ ഏറ്റവും വലിയ ഭൂചലനമാണ്.

Representative image. Photo Credits:Andreas CGS Graphics/ Shutterstock.com
ADVERTISEMENT

ഭൂചലനങ്ങൾ ലോകത്തു പലയിടത്തും ഇടയ്ക്കിടെ സംഭവിക്കുന്നവയാണ്. തീവ്രത കുറഞ്ഞവയും കൂടിയവയും ഇക്കൂട്ടത്തിലുണ്ട്. എന്നാൽ ലോകത്തിലെ ഏറ്റവും തീവ്രവും ശക്തവുമായ ഭൂചലനം സംഭവിച്ചത് തെക്കൻ അമേരിക്കൻ രാജ്യമായ ചിലെയിലാണ്. 3802 വർഷങ്ങൾ മുൻപാണ് ഇത് സംഭവിച്ചത്. അറ്റക്കാമ മരുഭൂമിയിലായിരുന്നു ഈ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ബ്രിട്ടനിലെ സതാംപ്ടൺ സർവകലാശാലയിൽ നിന്നുള്ള ഗവേഷകരുടെ പഠനമാണ് പ്രാചീന കാലത്തെ ഈ വമ്പൻ ഭൂചലനം സംബന്ധിച്ച വിവരങ്ങൾ വെളിവാക്കിയത്. 9.5 തീവ്രത അടയാളപ്പെടുത്തിയ ഈ ഭൂചലനത്തിന്റെ ഭാഗമായി ഒരു വമ്പൻ സൂനാമി ഉടലെടുത്തു. ഇത് 7500 കിലോമീറ്ററുകളോളം സഞ്ചരിക്കുകയും വിദൂരമേഖലയായ ന്യൂസീലൻഡിന്റെ തീരം വരെയെത്തുകയും ചെയ്തു. ഇരുപത് മീറ്ററോളം ഉയരത്തിൽ തിരകൾ പൊങ്ങി.

Representative image. Photo Credits:Andreas Wolochow Shutterstock.com
ADVERTISEMENT

ഭൗമപ്ലേറ്റുകളുടെ പരസ്പരമുള്ള ചലനവും പിളർപ്പുമാണ് ഭൂചലനങ്ങൾക്ക് വഴിവയ്ക്കുന്നത്. ഈ വമ്പൻ ഭൂചലനത്തിന്റെ ബാക്കിപത്രമായുണ്ടായ ഭീകര സൂനാമി ന്യൂസീലൻഡ് വരെയെത്തിയിരുന്നെന്നും ഗവേഷകർ കണ്ടെത്തി. സൂനാമിയുടെ തരംഗങ്ങളുടെ ശക്തിയിൽ ന്യൂസീലൻഡിലെ തീരത്തുണ്ടായിരുന്ന പാറകൾ നൂറുകണക്കിനു മീറ്റർ ഉള്ളിലേക്കു മാറിയിരുന്നു. 

പസിഫിക് റിങ് ഓഫ് ഫയർ മേഖലയിൽ സ്ഥിതി ചെയ്യുന്ന രാജ്യമായതിനാൽ ചിലെയിൽ ഭൂചലനങ്ങൾ തുടർക്കഥയാണ്. 2010ൽ 8.8 തീവ്രതയുള്ള ഒരു ഭൂചലനം ഇവിടെ സംഭവിച്ചിരുന്നു. ഇതിന്റെ ഭാഗമായി സൂനാമി ഉടലെടുക്കുകയും നിരവധിപ്പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. വർത്തമാന കാല ചരിത്രത്തിൽ സംഭവിച്ചവയിൽ ഏറ്റവും തീവ്രതയുള്ള ഭൂചലനം സംഭവിച്ചതും ചിലെയിലാണ്. 1960ലെ വാൽദിവിയ ഭൂചലനമാണ് ഇത്. 9.4 തീവ്രതയുണ്ടായിരുന്ന ഈ ഭൂചലനം 10 മിനിറ്റോളം നീണ്ടു നിന്നു. ഇതെത്തുടർന്നുണ്ടായ സൂനാമി ചിലെ, ജപ്പാൻ, ഹവായ്, ഫിലിപ്പൈൻസ്, ന്യൂസീലൻ‍ഡ്, ഓസ്ട്രേലിയ തീരങ്ങളെ ആക്രമിച്ചിരുന്നു. ആറായിരം പേരോളം ഈ ഭൂചലനത്തിൽ കൊല്ലപ്പെട്ടെന്നാണു കണക്ക്. 1556ൽ ചൈനയിലെ ഷാൻക്സിയിൽ സംഭവിച്ച 8.0 തീവ്രതയുള്ള ഭൂചലനത്തിലാണ് ഏറ്റവും കൂടുതൽ മരങ്ങൾ സംഭവിച്ചത്. എട്ടുലക്ഷത്തിലധികം പേർ ഈ ദുരന്തത്തിൽ കൊല്ലപ്പെട്ടു.

English Summary:

Unveiling the Mystery: How Fish Fossils Ended Up in the Atacama Desert