ലോകം ഉടനെ അവസാനിക്കുമെന്ന പേടി ലോകത്ത് പലർക്കുമുള്ളതാണ്. ‘ഡൂംസ്ഡേ ഫോബിയ’ എന്നാണ് ഈ പേടി അറിയപ്പെടുന്നത്. ഹോളിവുഡിൽ ഇതു പ്രമേയമാക്കി ധാരാളം ചിത്രങ്ങളുമിറങ്ങിയിട്ടുണ്ട്. തോക്കും ബോംബും മേലാസകലം തൂക്കിയിട്ട് യുദ്ധസന്നദ്ധരായി അലറിയടുക്കുന്ന റോബട്ടുകൾ... അത്യുഗ്രൻ സ്ഫോടനങ്ങളിലൂടെ പുകയും ചൂടും

ലോകം ഉടനെ അവസാനിക്കുമെന്ന പേടി ലോകത്ത് പലർക്കുമുള്ളതാണ്. ‘ഡൂംസ്ഡേ ഫോബിയ’ എന്നാണ് ഈ പേടി അറിയപ്പെടുന്നത്. ഹോളിവുഡിൽ ഇതു പ്രമേയമാക്കി ധാരാളം ചിത്രങ്ങളുമിറങ്ങിയിട്ടുണ്ട്. തോക്കും ബോംബും മേലാസകലം തൂക്കിയിട്ട് യുദ്ധസന്നദ്ധരായി അലറിയടുക്കുന്ന റോബട്ടുകൾ... അത്യുഗ്രൻ സ്ഫോടനങ്ങളിലൂടെ പുകയും ചൂടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകം ഉടനെ അവസാനിക്കുമെന്ന പേടി ലോകത്ത് പലർക്കുമുള്ളതാണ്. ‘ഡൂംസ്ഡേ ഫോബിയ’ എന്നാണ് ഈ പേടി അറിയപ്പെടുന്നത്. ഹോളിവുഡിൽ ഇതു പ്രമേയമാക്കി ധാരാളം ചിത്രങ്ങളുമിറങ്ങിയിട്ടുണ്ട്. തോക്കും ബോംബും മേലാസകലം തൂക്കിയിട്ട് യുദ്ധസന്നദ്ധരായി അലറിയടുക്കുന്ന റോബട്ടുകൾ... അത്യുഗ്രൻ സ്ഫോടനങ്ങളിലൂടെ പുകയും ചൂടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകം ഉടനെ അവസാനിക്കുമെന്ന പേടി ലോകത്ത് പലർക്കുമുള്ളതാണ്. ‘ഡൂംസ്ഡേ ഫോബിയ’ എന്നാണ് ഈ പേടി അറിയപ്പെടുന്നത്. ഹോളിവുഡിൽ ഇതു പ്രമേയമാക്കി ധാരാളം ചിത്രങ്ങളുമിറങ്ങിയിട്ടുണ്ട്. തോക്കും ബോംബും മേലാസകലം തൂക്കിയിട്ട് യുദ്ധസന്നദ്ധരായി അലറിയടുക്കുന്ന റോബട്ടുകൾ... അത്യുഗ്രൻ സ്ഫോടനങ്ങളിലൂടെ പുകയും ചൂടും വമിപ്പിച്ച് അന്തരീക്ഷം പ്രക്ഷുബ്ധമാക്കിയശേഷം മനുഷ്യവാസ കേന്ദ്രങ്ങളിലേക്കു ലാവ പ്രവഹിപ്പിക്കുന്ന അഗ്നിപർവതങ്ങൾ... നമുക്ക് മനസ്സിലാക്കാൻ പോലും കഴിയാത്ത വസ്തുക്കളിൽ നിർമിച്ച പേടകങ്ങളും ആയുധങ്ങളുമായി ഭൂമി പിടിച്ചടക്കാൻ എത്തുന്ന ഭീകരരൂപികളായ അന്യഗ്രഹജീവികൾ. നിമിഷം കൊണ്ട് മൃതരായശേഷം മറ്റുള്ളവരെ വേട്ടയാടുന്ന സോംബിക്കൂട്ടങ്ങൾ..അങ്ങനെ പലതരം പ്രമേയങ്ങൾ ഹോളിവുഡ് അവതരിപ്പിച്ചിട്ടുണ്ട്.

Representative image. Photo Credits:UProstock-studio/ Shutterstock.com

ഡൂംസ്ഡേ ഫോബിയ’ പല പ്രമുഖരിലുമുണ്ടായിരുന്നു. ഭൗതികശാസ്ത്രത്തിന്റെ ആകാശത്തു ജ്വലിച്ചുനിന്നശേഷം അനശ്വരതയിലേക്ക് അലിഞ്ഞുചേർന്ന സ്റ്റീഫൻ ഹോക്കിങ് മികച്ച ഉദാഹരണം. സാധാരണ ശാസ്ത്രജ്ഞൻമാർക്കപ്പുറം പ്രപഞ്ചത്തിലെ നിഗൂഢതയോടും ദുരൂഹതയോടും ഹോക്കിങ്ങിന് ഒരൽപം താൽപര്യക്കൂടുതൽ ഉണ്ടായിരുന്ന കാര്യം എല്ലാവർക്കുമറിയാം.

സ്റ്റീഫൻ ഹോക്കിങ്ങ്. Image Credit: Karwai Tang/Getty Images
ADVERTISEMENT

ഹോക്കിങ്ങിനെക്കുറിച്ച് പറയുമ്പോൾ ലോകാവസാനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശങ്കകൾ ഒഴിവാക്കാൻ സാധിക്കില്ല. ഒരു സയൻസ് ഫിക്‌ഷൻ ചിത്രത്തിന്റെ എല്ലാ ചേരുവകളും അടങ്ങിയതായിരുന്നു അദ്ദേഹത്തിന്റെ ഇത്തരം ആശങ്കകൾ. അവ ജനങ്ങളോടു പങ്കുവയ്ക്കാൻ അദ്ദേഹം ആവുന്നത്ര ശ്രമിക്കുകയും ചെയ്തു. മനുഷ്യരാശിക്ക് അപകടമാകുന്ന പലതരം കാര്യങ്ങളെക്കുറിച്ച് പറയുമായിരുന്നെങ്കിലും ലോകാവസാനത്തിനു കാരണമായി അദ്ദേഹം ഉയർത്തിക്കാട്ടിയ ഭീഷണി മൂന്നെണ്ണമാണ്. കാലാവസ്ഥാ വ്യതിയാനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പിന്നെ അന്യഗ്രഹജീവി ആക്രമണം.

ആഗോളതാപനം ഉയർന്നുയർന്ന് ‘ടിപ്പിങ് പോയിന്റ്’ എന്ന അളവിലെത്തുമെന്നും അതോടെ ജീവിക്കാനാകാത്തവിധം നരകതുല്യമായി ഭൂമി മാറുമെന്നും അദ്ദേഹം വിശ്വസിച്ചു. 250 ഡിഗ്രിയിലധികം ഭൗമതാപനില ഉയരുമെന്നും ശുക്രനിലേതുപോലെ ഭൂമിയിലും സൾഫ്യൂറിക് ആസിഡ് മഴയായി പെയ്യുമെന്നുമൊക്കെ അദ്ദേഹം കണക്കുകൂട്ടി. 

ഇലോൺ മസ്‌ക് (Photo: ETIENNE LAURENT / AFP)
ADVERTISEMENT

ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെതിരായ വാദഗതികളിൽ ഏറ്റവും പ്രശസ്തം ഇലോൺ മസ്കിന്റേതാണ്. കൃത്രിമബുദ്ധിയിൽ പ്രവർത്തിക്കുന്ന റോബട്ടുകൾ തെരുവുകളിൽ ഓടി നടക്കുന്നതും തുരുതുരാ വെടിവച്ചു മനുഷ്യരെ കൊലപ്പെടുത്തുന്നതുമായ ഒരു ഭീകരചിത്രം മസ്ക് വരച്ചുകാട്ടിയിരുന്നു; ടെർമിനേറ്റർ സിനിമകളിൽ സ്വയംവിശകലനശേഷി നേടുന്ന സൈബോർഗുകൾ ചെയ്യുന്നതുപോലെ. എന്നാൽ ഹോക്കിങ് അക്കാര്യത്തിൽ ഒരു ശാസ്ത്രജ്ഞന്റെ ചിന്തയാണു മുന്നോട്ടുവച്ചത്. കൂടുതൽ സ്വാതന്ത്ര്യം നേടുന്ന ആയുധങ്ങൾ സമൂഹത്തിനുമേൽ ഉണ്ടാക്കിയേക്കാവുന്ന അപകടങ്ങളാണ് അദ്ദേഹം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പോരായ്മയായി ഉയർത്തിക്കാട്ടിയത്.

മിഡ്ജേണിയിലൂടെ നിർമിച്ച ചിത്രം

അന്യഗ്രഹജീവികളുണ്ടോ എന്നറിയാനായി ‘ബ്രേക്ക് ത്രൂ ലിസൻ’ പദ്ധതിക്കു നേതൃത്വം വഹിച്ചയാളാണു ഹോക്കിങ്. പക്ഷേ, അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സങ്കൽപം ഒട്ടും ആശാവഹമായിരുന്നില്ല. അവ നമ്മെക്കാൾ പതിൻമടങ്ങു കരുത്തരായിരിക്കുമെന്ന് അദ്ദേഹം കണക്കുകൂട്ടി. ക്രിസ്റ്റഫർ കൊളംബസ് വന്നിറങ്ങിയശേഷം തെക്കനമേരിക്കയിൽ ആധിപത്യം സ്ഥാപിച്ച യൂറോപ്യൻ സംഘങ്ങളോടാണ് അദ്ദേഹം അന്യഗ്രഹജീവികളെ ഉപമിച്ചത്. ഒരിക്കലും അന്യഗ്രഹജീവികളുടെ മുന്നിൽ ചെന്നുപെട്ടേക്കരുതെന്നു മനുഷ്യരാശിക്ക് അദ്ദേഹം താക്കീതും നൽകി.

ADVERTISEMENT

എല്ലാവർക്കുമുള്ളതുപോലെ പ്രമുഖർക്കും പ്രതിഭകൾക്കുമൊക്കെ പല പേടികളുമുണ്ടെന്ന് മനസ്സിലായല്ലോ.

English Summary:

Doomsday Phobia: The End of the World Fears Shared by Celebrities