ഭൂമിയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ള ഏറ്റവും പഴയ കലണ്ടർ തുർക്കിയിൽ കണ്ടെത്തി. ഒരു കൽത്തൂണിൽ കൊത്തിവച്ച നിലയിലാണ് ഈ കലണ്ടർ. ഒരു ചെറിയ ഹിമയുഗത്തിന് കാരണമായ വാൽനക്ഷത്ര പതനത്തിന്റെ പരാമർശവും ഈ കലണ്ടറിലുണ്ട്. തുർക്കിയിലെ ഗോബെക്‌ലി ടെപ്പി പുരാവസ്തു ഗവേഷണ കേന്ദ്രത്തിലാണ് ഈ കലണ്ടർ. ഇവിടെയുള്ള 13000 വർഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭൂമിയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ള ഏറ്റവും പഴയ കലണ്ടർ തുർക്കിയിൽ കണ്ടെത്തി. ഒരു കൽത്തൂണിൽ കൊത്തിവച്ച നിലയിലാണ് ഈ കലണ്ടർ. ഒരു ചെറിയ ഹിമയുഗത്തിന് കാരണമായ വാൽനക്ഷത്ര പതനത്തിന്റെ പരാമർശവും ഈ കലണ്ടറിലുണ്ട്. തുർക്കിയിലെ ഗോബെക്‌ലി ടെപ്പി പുരാവസ്തു ഗവേഷണ കേന്ദ്രത്തിലാണ് ഈ കലണ്ടർ. ഇവിടെയുള്ള 13000 വർഷം പഴക്കമുള്ള ഒരു കൽത്തൂണിലാണ് ഇതു കൊത്തിവച്ചിരിക്കുന്നത്. ഇംഗ്ലിഷിലെ വി അക്ഷരം പോലെയുള്ള 365 ചിഹ്നങ്ങൾ ഈ കൽത്തൂണിലുണ്ട്. ഓരോ ചിഹ്നവും ഓരോ ദിനത്തെ സൂചിപ്പിക്കുന്നെന്നാണ് ഗവേഷകർ പറയുന്നത്. ഇതുപോലെ ഒരു വി ചിഹ്നം കഴുത്തിലിട്ടു നിൽക്കുന്ന ഒരു പക്ഷിയുടെ ചിത്രവും കലണ്ടറിലുണ്ട്.

പുരാവസ്തു ഗവേഷണപരമായി ഏറെ പ്രാധാന്യമുള്ള കേന്ദ്രമാണ് ഗോബെക്‌ലി ടെപ്പി സൈറ്റ്. ലോകത്ത് ഏറ്റവും പഴക്കമുള്ള മനുഷ്യനിർമിത ഘടനയാണ് ഇത്. 9600 മുതൽ 8200 ബിസി വരെയുള്ള കാലയളവിലാണ് ഇതു നിർമിക്കപ്പെട്ടത്. ഈ സൈറ്റിൽ ഒട്ടേറെ കൽത്തൂണുകളുണ്ട്. ഇത്തരമൊരു കൽത്തൂണിൽ നടത്തിയ നിരീക്ഷണത്തിലാണ് കലണ്ടർ കണ്ടെത്തിയത്. 

ADVERTISEMENT

തുർക്കിയുടെ തെക്കുകിഴക്കൻ അനറ്റോളിയ മേഖലയിൽ സ്ഥിതി ചെയ്യുന്ന നിയോലിത്തിക് പുരാവസ്തു ഗവേഷണകേന്ദ്രമാണ് ഗോബെക്ലി ടെപി. 1963ൽ ഇവിടെ നടന്ന ഒരു സർവേയിലാണ് ഈ സൈറ്റ് ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽപെടുന്നത്. 1994ൽ പുരാവസ്തു ഗവേഷകർ ഇതിന്റെ പ്രാധാന്യം മനസ്സിലാക്കുകയും ഇവിടെ വൻതോതിൽ ഖനനവും പഠനവും നടത്തുകയും ചെയ്തു. 2014 മുതൽ ഇവിടത്തെ പുരാവസ്തു പഠനം ഇസ്തംബുൾ സർവകലാശാല, സാൻലിഉർഫ മ്യൂസിയം ജർമൻ ആർക്കിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവരുടെ നേതൃത്വത്തിലാണ് നടക്കുന്നത്. തുർക്കിയിൽ ടോറസ് പർവതനിരകളുടെ താഴ്വരയിലാണ് ഈ സൈറ്റ്.

English Summary:

World's Oldest Calendar Discovered in Ancient Turkish Site Göbekli Tepe

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT