800 കോടി വർഷം കഴിഞ്ഞുള്ള ഭൂമി! ഉത്തരം നൽകിയ പുതിയൊരു ഗ്രഹം
800 കോടി വർഷങ്ങൾക്ക് ശേഷം നമ്മുടെ ഭൂമി എങ്ങനെയിരിക്കും? ഇതിനുള്ള ഉത്തരം നൽകിയിരിക്കുകയാണ് ഇപ്പോൾ ജ്യോതിശ്ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്ന പുതിയൊരു ഗ്രഹം. ഭൂമിയിൽ നിന്ന് 4000 പ്രകാശവർഷം അകലെയായാണ് ഈ ഗ്രഹം സ്ഥിതി ചെയ്യുന്നത്. ഒരു വെള്ളക്കുള്ളൻ നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന ഈ ഗ്രഹം പാറകൾ നിറഞ്ഞതാണ്.

800 കോടി വർഷങ്ങൾക്ക് ശേഷം നമ്മുടെ ഭൂമി എങ്ങനെയിരിക്കും? ഇതിനുള്ള ഉത്തരം നൽകിയിരിക്കുകയാണ് ഇപ്പോൾ ജ്യോതിശ്ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്ന പുതിയൊരു ഗ്രഹം. ഭൂമിയിൽ നിന്ന് 4000 പ്രകാശവർഷം അകലെയായാണ് ഈ ഗ്രഹം സ്ഥിതി ചെയ്യുന്നത്. ഒരു വെള്ളക്കുള്ളൻ നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന ഈ ഗ്രഹം പാറകൾ നിറഞ്ഞതാണ്. 500 കോടി വർഷങ്ങൾക്ക് ശേഷം നമ്മുടെ സൂര്യനും ഒരു വെള്ളക്കുള്ളനായി മാറുമെന്നാണു കരുതപ്പെടുന്നത്.
ചുവന്നകുള്ളൻ നക്ഷത്രം എന്ന ഘട്ടം പിന്നിട്ടശേഷമായിരിക്കും വെള്ളക്കുള്ളനായി മാറുന്നത്. ഏതായാലും ഈ ഘട്ടം വരെ ഭൂമി പോകില്ലെന്നാണ് ശാസ്ത്രജ്ഞരുെട അഭിപ്രായം. കുറെ കഴിയുമ്പോൾ പരിസ്ഥിതിപരമായ കാരണങ്ങളാൽ ഭൂമി വാസയോഗ്യമല്ലാതാകുമത്രേ.
സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളെ എക്‌സോപ്ലാനറ്റുകൾ എന്നാണു വിളിക്കുന്നത്. സൗരയൂഥത്തിന്റെയും അതിലെ ഗ്രഹങ്ങളുടെയും ഉത്പത്തിയെക്കുറിച്ചുള്ള പഠനസാധ്യത, ജീവൻ ഉണ്ടാകാനുള്ള സാധ്യത എന്നിവ മൂലം എക്സോപ്ലാനറ്റുകൾ ശാസ്ത്രജ്ഞർക്ക് വലിയ താത്പര്യമുള്ള പഠനമേഖലയാണ്. 1990 ലാണ് ആദ്യ എക്സോപ്ലാനറ്റിനെ ശാസ്ത്രജ്ഞർ കണ്ടെത്തിയത്. തുടർന്ന് ഇതുവരെ അയ്യായിരത്തോളം എക്സോപ്ലാനറ്റുകളെ ശാസ്ത്രജ്ഞർ കണ്ടെത്തി സ്ഥിരീകരിച്ചിട്ടുണ്ട്.
ഭൂമി, ചൊവ്വ, ശുക്രൻ തുടങ്ങിയ ഗ്രഹങ്ങളെപ്പോലെ ഉറച്ച പുറംഘടനയുള്ളവയും വ്യാഴം, ശനി തുടങ്ങിയവയെപ്പോലെ വായുഘടന ഉള്ളവയും ഇക്കൂട്ടത്തിലുണ്ട്. സൂര്യനെ ഭ്രമണം ചെയ്യുന്ന ഭൂമിയെപ്പോലെ ഏതെങ്കിലും നക്ഷത്രത്തെ പ്രദക്ഷിണം ചെയ്യുന്നവയാണ് ഇവയിൽ കൂടുതൽ. എന്നാൽ രണ്ടു നക്ഷത്രങ്ങളെ ഭ്രമണം ചെയ്യുന്ന എക്സോപ്ലാനറ്റുകളെയും കണ്ടെത്തിയിട്ടുണ്ട്. നക്ഷത്രങ്ങളെയൊന്നും ഭ്രമണം ചെയ്യാതെ സ്വതന്ത്രരായി നടക്കുന്ന എക്സോപ്ലാനറ്റുകളും പ്രപഞ്ചത്തിലുണ്ട്. സൗരയൂഥത്തിന്റെ ഏറ്റവും അടുത്തുള്ള എക്സോപ്ലാനറ്റിന്റെ പേര് എപ്സിലോൺ എറിഡാനിയെന്നാണ്. ഭൂമിയിൽ നിന്നു 10.5 പ്രകാശവർഷം അകലെയാണ് ഇതു സ്ഥിതി ചെയ്യുന്നത്.