കഴിഞ്ഞ 31 വർഷമായി നടന്നുകൊണ്ടിരിക്കുന്ന നിധിവേട്ട മത്സരത്തിവ് പര്യവസാനമായി. ക്വസ്റ്റ് ഫോർ ദ ഗ്രേറ്റ് ഗോൾഡൻ ഔൾ എന്ന നിധിവേട്ടയാണ് കഴിഞ്ഞയാഴ്ച അവസാനിച്ചത്. സമ്മാനം ലഭിക്കാനുള്ള ടോക്കൺ ഒരു വിജയിക്കു ലഭിച്ചെന്നും അതിനാൽ തന്നെ മത്സരം അവസാനിക്കുകയാണെന്നും ഈ മത്സരത്തിന്റെ സംഘാടകർ സമൂഹമാധ്യമങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ 31 വർഷമായി നടന്നുകൊണ്ടിരിക്കുന്ന നിധിവേട്ട മത്സരത്തിവ് പര്യവസാനമായി. ക്വസ്റ്റ് ഫോർ ദ ഗ്രേറ്റ് ഗോൾഡൻ ഔൾ എന്ന നിധിവേട്ടയാണ് കഴിഞ്ഞയാഴ്ച അവസാനിച്ചത്. സമ്മാനം ലഭിക്കാനുള്ള ടോക്കൺ ഒരു വിജയിക്കു ലഭിച്ചെന്നും അതിനാൽ തന്നെ മത്സരം അവസാനിക്കുകയാണെന്നും ഈ മത്സരത്തിന്റെ സംഘാടകർ സമൂഹമാധ്യമങ്ങളിൽ അറിയിച്ചു.

എവിടെയോ ഒളിപ്പിച്ചിരുന്ന ഒരു സ്വർണനിർമിതമായ മൂങ്ങയുടെ രൂപം കണ്ടെടുക്കലായിരുന്നു ഈ നിധിവേട്ടയുടെ ലക്ഷ്യം. കാലാകാലങ്ങളിൽ ധാരാളം പേർ ഈ നിധിവേട്ട മത്സരത്തിൽ പങ്കെടുത്തു. അവസാനം ഫ്രാൻസിൽ എവിടെയോ ഒളിപ്പിച്ചിരുന്ന സ്വർണമൂങ്ങയെ ഏതോ മത്സരാർഥി കണ്ടെത്തുകയായിരുന്നു. വിജയിയുടെ പേരോ മറ്റു വിവരങ്ങളോ വെളിവാക്കിയിട്ടില്ല.

ADVERTISEMENT

റെജിസ് ഹോസർ എന്ന വ്യക്തിയാണ് ഈ സ്വർണമൂങ്ങയെ ഒളിപ്പിച്ചത്. ഏകദേശം ഒന്നേകാൽകോടി രൂപയ്ക്കപ്പുറം വിലയുള്ളതാണ് ഈ സ്വർണമൂങ്ങയുടെ രൂപം. വജ്രങ്ങളും വെള്ളിയും ഇതിന്റെ നിർമാണത്തിൽ ഉപയോഗിച്ചിരുന്നു.1993ൽ ആണ് ഈ മത്സരം തുടങ്ങിയത്.‌ എന്നാൽ 37 വർഷമായ മറ്റൊരു നിധിവേട്ടയും ലോകത്തുണ്ട്. ഇതു പക്ഷേ മത്സരമല്ല മറിച്ച് പ്രാചീനകാലത്തുണ്ടായിരുന്നെന്നു കരുതുന്ന ഒരു നിധിക്കുവേണ്ടിയുള്ള തിരച്ചിലാണ്.

ലെമ്മിൻകെയ്നൻ ഹോർഡ് എന്നറിയപ്പെടുന്ന, ലോകമെമ്പാടുമുള്ള പര്യവേക്ഷകരുടെ ഉറക്കം കെടുത്തുന്ന ഈ നിധിയുടെ മൂല്യം 2000 കോടി യുഎസ് ഡോളറാണ് (ഏകദേശം ഒന്നരലക്ഷം കോടി രൂപ). ഫിൻലൻഡിൽ പത്താം നൂറ്റാണ്ടുവരെയുള്ള തദ്ദേശീയരായ ചില ആളുകൾ ലെമ്മിൻകെയിനിന്റെ ക്ഷേത്രത്തിൽ ഈ നിധി ഒളിപ്പിച്ചത്രേ. എന്നാൽ ആ ക്ഷേത്രം എവിടെയാണെന്ന് ആർക്കുമറിയില്ല.

ADVERTISEMENT

1984ൽ ഫിൻലൻഡുകാരനായ ഇയോർ ബോക് എന്ന വ്യക്തി താൻ ലെമ്മിൻകെയ്നനിന്റെ നേരിട്ടുള്ള പിന്തുടർച്ചാവകാശിയാണെന്നു പറഞ്ഞ് രംഗത്തു വന്നു. തന്റെ എസ്റ്റേറ്റിൽ ലെമ്മിൻകെയിനിന്റെ ക്ഷേത്രവും ചരിത്രാതീത നിധി മറഞ്ഞിരിക്കുന്നുണ്ടെന്നും പ്രഖ്യാപിച്ചത് വലിയ ശ്രദ്ധ നേടി. 

2010ൽ ബോക് മരിച്ചു. എന്നാൽ അതിനും മുൻപ് മുതൽ തന്നെ നിധിക്കായുള്ള തിരച്ചിൽ തുടങ്ങിയിരുന്നു. ബോക്കിന്റെ എസ്റ്റേറ്റിൽ ഉൾപ്പെടുന്ന സിബോസ്ബെർഗ് ഗുഹയിലാണു നിധിയുള്ളതെന്നാണ് അഭ്യൂഹം. ഫിൻലൻഡിന്റെ തലസ്ഥാന നഗരമായ ഹെൽസിങ്കിയിൽ നിന്നു 30 കിലോമീറ്റർ കിഴക്കായി മാറിയാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്.1987 മുതൽ ഇതിനായുള്ള തിരച്ചിൽ പല സംഘങ്ങൾ നടത്തുന്നു. ടെംപിൾ ട്വൽവ് എന്ന സംഘമാണ് ഇപ്പോൾ ഇതിനായി ഇടവേളകളില്ലാത്ത തിരച്ചിലിൽ ഏർപ്പെട്ടിരിക്കുന്നത്. ആഴ്ചയിൽ ഏഴുദിവസവും ദിനംപ്രതി ആറുമണിക്കൂർ വീതം തിരച്ചിൽ നടക്കുന്നുണ്ട്. റഷ്യ, ഓസ്ട്രേലിയ, യുഎസ്, സ്വീഡൻ, നോ‍ർവെ, ജർമനി, നെതർലൻഡ്സ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണു പര്യവേക്ഷകർ.

ADVERTISEMENT

പവിഴം, മാണിക്യം, വൈഡൂര്യം, മരതകം തുടങ്ങിയവയടക്കം അൻപതിനായിരം അമൂല്യ രത്നങ്ങൾ ഈ നിധിയിലുണ്ട്. ഇതോടൊപ്പം തന്നെ ഒട്ടേറെ വമ്പൻ സ്വർണപ്രതിമകളും. കാൾ ബോർഗൻ എന്ന വിഖ്യാത നിധിവേട്ടക്കാരനാണു ലെമ്മിൻകെയ്നൻ ഹോർഡ് കണ്ടെത്താനായി പരിശ്രമിക്കുന്ന സംഘത്തിന്റെ മേധാവി. സിബോസ്ബെർഗ് ഗുഹാസംവിധാനത്തിൽ അതീവ രഹസ്യമായി, ഭൂമിക്കടിയിൽ സ്ഥിതി ചെയ്യുന്ന ഒരു ആരാധനാലയത്തിലാണത്രേ നിധിയിരിക്കുന്നത്. ആരാധനാലയം കണ്ടെത്തിയാൽ അതിലുള്ള ചുറ്റുഗോവണി ഇറങ്ങി അതിന്റെ മുറികളിലേക്കു കടക്കാം. വമ്പിച്ച അളവിൽ സ്വർണവും മറ്റു രത്നങ്ങളുമൊക്കെ ഈ മുറികളിലാണു സ്ഥിതി ചെയ്യുന്നത്. ഇതു കണ്ടെത്തുന്നതിനു തൊട്ടടുത്താണ് തങ്ങളെന്നാണു കാൾ ബോർഗൻ പറയുന്നത്.