റോബട്ടുകളിലെ ഉസൈൻ ബോൾട്ട്! ഏറ്റവും വേഗമുള്ള റോബട്ടിനെ പുറത്തിറക്കി
ലോകത്തിലെ ഏറ്റവും വേഗമുള്ള ഹ്യൂമനോയ്ഡ് റോബട്ടിനെ പുറത്തിറക്കി. മണിക്കൂറിൽ 12.8 കിലോമീറ്റർ വേഗത്തിൽ ഓടാനുള്ള കഴിവാണ് ഈ റോബട്ടിനുള്ളത്. ചൈനീസ് കമ്പനിയായ റോബട്ട് ഇറയാണ് സ്റ്റാർ 1 എന്നു പേരിട്ടിരിക്കുന്ന രണ്ട് കാലുകളുള്ള റോബട്ടിനെ പുറത്തിറക്കിയത്. 5 അടി 7 ഇഞ്ച് പൊക്കവും 65 കിലോ ഭാരവുമുള്ള റോബട്ടാണ്

ലോകത്തിലെ ഏറ്റവും വേഗമുള്ള ഹ്യൂമനോയ്ഡ് റോബട്ടിനെ പുറത്തിറക്കി. മണിക്കൂറിൽ 12.8 കിലോമീറ്റർ വേഗത്തിൽ ഓടാനുള്ള കഴിവാണ് ഈ റോബട്ടിനുള്ളത്. ചൈനീസ് കമ്പനിയായ റോബട്ട് ഇറയാണ് സ്റ്റാർ 1 എന്നു പേരിട്ടിരിക്കുന്ന രണ്ട് കാലുകളുള്ള റോബട്ടിനെ പുറത്തിറക്കിയത്. 5 അടി 7 ഇഞ്ച് പൊക്കവും 65 കിലോ ഭാരവുമുള്ള റോബട്ടാണ് സ്റ്റാർ 1. വടക്കുകിഴക്കൻ ചൈനയിലെ ഗോബി മരുഭൂമിയിൽ സ്റ്റാർ റോബട്ടുകളെ ഓടിപ്പിക്കുന്ന വിഡിയോ സ്റ്റാർ 1 കമ്പനി പുറത്തിറക്കി. ഇതിൽ കാലിൽ ഷൂസ് ധരിച്ച റോബട്ട് പല ഭൂമേഖലകളിലൂടെ ഓടുന്ന ദൃശ്യങ്ങൾ കാണാം.
റോബട്ടുകളുടെ ലോകം വളരെ വലുതാണ്. വ്യവസായങ്ങളിൽ പണിയെടുക്കുന്ന യന്ത്രക്കൈകൾ, ഉറുമ്പിന്റെയും വണ്ടുകളുടെയും രൂപമുള്ള കുഞ്ഞൻ ബഗ് റോബട്ടുകൾ, പാമ്പിനെപ്പോലെയിരിക്കുന്ന സ്നേക് റോബട്... പട്ടിക നീളുന്നു. എന്നാൽ ഇവയിൽ ഏറ്റവും പ്രശസ്തർ ഹ്യൂമനോയ്ഡ് റോബട്ടുകളാണ്. മനുഷ്യശരീരത്തിന്റെ മാതൃകയിൽ രൂപപ്പെടുത്തിയ റോബട്ടുകളാണിവ. ഇവയിൽ ചിലതിനു തല, രണ്ടു കൈകൾ, ഉടൽ, കാലുകൾ എന്നിവ കാണാം. ചിലതിന് അരയ്ക്കു താഴേക്കു മനുഷ്യരൂപം ഉണ്ടാകില്ല. വികസിച്ച ഹ്യൂമനോയ്ഡ് റോബട്ടുകൾക്കു മനുഷ്യരുടെ ഭാവങ്ങൾ, കണ്ണുകളുടെയും വായുടെയും ചലനങ്ങൾ എന്നിവയൊക്കെ പ്രകടമാക്കാൻ കഴിവുണ്ട്.
ഹ്യൂമനോയ്ഡുകളുടെ കൂട്ടത്തിൽ ചില റോബട്ടുകളുടെ രൂപത്തിനു മനുഷ്യനുമായി യാതൊരു വ്യത്യാസ വുമുണ്ടാകില്ല. ഇവയെ ആൻഡ്രോയ്ഡ് എന്നു വിളിക്കും. റോബട്ടുകളിലെ പ്രശസ്തയായ സോഫിയയൊക്കെ ആൻഡ്രോയ്ഡ് ഗണത്തിൽ പെടുന്നവയാണ്. ഭൂമിയിൽ മാത്രമല്ല, അങ്ങ് ബഹിരാകാശത്തും ഹ്യൂമനോയ്ഡ് റോബട്ടുകളുണ്ട്. രാജ്യാന്തര ബഹിരാകാശനിലയത്തിൽ റോബട്ടുകൾ താമസിക്കുന്നുണ്ട്. അല്ലറ ചില്ലറ പണികളൊക്കെയെടുത്ത് അവിടത്തെ ഗവേഷകരെ സഹായിക്കുന്ന റോബോനോട്, ജാപ്പനീസ് മാത്രം സംസാരിക്കുന്ന കിരോബോ എന്നിവരൊക്കെ ഉദാഹരണങ്ങളാണ്.
ഹ്യൂമനോയ്ഡ് റോബട്ടുകളിൽ ലോകത്തെ ഏറ്റവും ചെറുതിനെ ഒരു കൂട്ടം ഹോങ്കോങ് വിദ്യാർഥികളാണ് സൃഷ്ടിച്ചത്. 14.1 സെന്റീമീറ്ററാണ് ഈ കുഞ്ഞൻ റോബട്ടിന്റെ ഉയരം. ഇതിനു മുൻപ്, ലോകത്തെ ഏറ്റവും ചെറിയ റോബട്ടെന്നു ഖ്യാതിയുണ്ടായിരുന്ന റോബട്ടിനെക്കാൾ 11.3 മില്ലിമീറ്റർ ഉയരം കുറവാണ് ടൈനി ഗിസ്‌മോ എന്നറിയപ്പെടുന്ന പുതിയ റോബട്ട്. ഈ റോബട്ടിന്റെ ഉയരം ഗിന്നസ് വേൾഡ് റെക്കോർഡ് അധികൃതർ പരിശോധിക്കുകയും സ്ഥിരീകരിക്കുകയും ചെയ്തു. ആരോൺ ഹൊ യാറ്റ് ഫുങ്, ഐസക് സക്കറി ടൊ, ജസ്റ്റിൻ വാങ്ങ് ടു ഡോങ്, ങോ ഹി ല്യൂങ് എന്നീ വിദ്യാർഥികളാണു റോബട്ടിന്റെ നിർമാണത്തിനു പിന്നിൽ. ഹോങ്കോങ്ങിലെ ഡിബിഎസ് എന്ന സ്‌കൂളിലെ വിദ്യാർഥികളാണു നാലുപേരും.
രണ്ടുകാലിൽ നടക്കാനും തോൾ ഉൾപ്പെടെ ഭാഗങ്ങൾ കറക്കാനുമൊക്കെ കുട്ടികളുടെ റോബട്ടായ ടൈനി ഗിസ്‌മോയ്ക്കു ശേഷിയുണ്ട്. ഫുട്‌ബോൾ കളിക്കാനും നൃത്തം ചെയ്യാനും കുങ്ഫു പ്രകടനം നടത്താനുമൊക്കെ ഇതിനു സാധിക്കും. കംപ്യൂട്ടർ സോഫ്റ്റ്വെയർ ഉപയോഗിച്ച് വിദ്യാർഥികൾ തന്നെയാണ് റോബട്ടിനെ ഡിസൈൻ ചെയ്തത്. തുടർന്ന് ത്രീഡി പ്രിന്റിങ് ഉപയോഗിച്ച് നിർമിച്ചു.