ഞണ്ടുകളെ പേടിയാണോ? നിങ്ങൾക്ക് ‘കബൂറോഫോബിയ’ ഉണ്ടാകാം
കബൂറോഫോബിയ എന്നു കേട്ടിട്ടുണ്ടോ. ഇല്ലെങ്കിൽ ഇപ്പോൾ കേട്ടോളൂ. ഈ ഫോബിയ ഉള്ളവർക്ക് ഞണ്ടുകൾ, ലോബ്സ്റ്ററുകൾ എന്നീ ജീവികളോട് ഭയങ്കര പേടിയാകും. ഞണ്ടിനെ സൂചിപ്പിക്കുന്ന ഗ്രീക്ക് പദമായ കവൂറിസിൽ നിന്നാണ് കബൂറോഫോബിയ എന്ന പേര് ഈ ഫോബിയയ്ക്ക് കിട്ടിയത്. വളരെ അപൂർവമായ പേടിയാണ് കബൂറോഫോബിയ. ഒരു പ്രശസ്തമായ പോപ് താരം

കബൂറോഫോബിയ എന്നു കേട്ടിട്ടുണ്ടോ. ഇല്ലെങ്കിൽ ഇപ്പോൾ കേട്ടോളൂ. ഈ ഫോബിയ ഉള്ളവർക്ക് ഞണ്ടുകൾ, ലോബ്സ്റ്ററുകൾ എന്നീ ജീവികളോട് ഭയങ്കര പേടിയാകും. ഞണ്ടിനെ സൂചിപ്പിക്കുന്ന ഗ്രീക്ക് പദമായ കവൂറിസിൽ നിന്നാണ് കബൂറോഫോബിയ എന്ന പേര് ഈ ഫോബിയയ്ക്ക് കിട്ടിയത്. വളരെ അപൂർവമായ പേടിയാണ് കബൂറോഫോബിയ. ഒരു പ്രശസ്തമായ പോപ് താരം ഇടക്കാലത്ത് തനിക്ക് ഞണ്ടുകളെ പേടിയാണെന്ന് വെളിപ്പെടുത്തൽ നടത്തിയപ്പോഴാണ് ഇങ്ങനെയൊരു പേടിയുണ്ടെന്നു തന്നെ പലരുമറിഞ്ഞത്.
ചിലർക്ക് ഞണ്ടുകളെയും ലോബ്സ്റ്ററുകളെയും മാത്രമേ പേടിയുണ്ടാകൂ. എന്നാൽ മറ്റു ചിലർക്ക് ഇതിനു പുറമേ ക്രസ്റ്റേഷ്യൻ വിഭാഗത്തിൽപെടുന്ന കൊഞ്ചുകൾ, കക്ക, ചിപ്പികൾ എന്നിങ്ങനെ പലജീവികളെയും പേടിയുണ്ടാകാം. അൽപം ബൃഹത്തായ ഈ പേടിക്ക് ഒസ്ട്രകോനോഫോബിയ എന്നാണു പേര്. കബൂറോഫോബിയ അപൂർവമാണെങ്കിലും ചിലന്തികളോടുള്ള പേടിയായ അരാക്നോഫോബിയ പലർക്കുമുണ്ട്.
ലോകത്തിൽ പലതരം പേടികളുള്ള മനുഷ്യരുണ്ട്. പ്രേത, ഭൂതങ്ങൾ തുടങ്ങി സാങ്കൽപിക കാര്യങ്ങൾ മുതൽ മിന്നൽ, മഴ എന്നുവേണ്ട പ്രകൃതിപരമായ കാര്യങ്ങളെപ്പോലും പേടിക്കുന്നവരുണ്ട്,. ഫോബിയകൾ ഏറിയും കുറഞ്ഞുമുള്ള രൂപത്തിൽ മിക്ക ആളുകളിലും ഉണ്ടാകാനുമിടയുണ്ട്. എന്തു കൊണ്ടാണ് ഫോബിയകളുണ്ടാകുന്നത്. പലകാരണങ്ങളും പറയപ്പെടുന്നുണ്ട്. ഭൂതകാലത്തെ അനുഭവങ്ങൾ, ജനിതക പ്രത്യേകതകൾ, ബ്രെയിൻ കെമിസ്ട്രി തുടങ്ങിയവയെല്ലാം ഇക്കൂട്ടത്തിൽ വരും. ചെറിയ രീതിയിലുള്ള പേടികൾ ഉണ്ടെന്നു കരുതി ‘പേടിക്കേണ്ട’. ഇത് പലരിലും സാധാരണയായി കാണപ്പെടുന്നതാണ്.
നമ്മുടെ രാജ്യത്തെ സെലിബ്രിറ്റികളിലും വിചിത്രമായ പേടികളുള്ളവരുണ്ട്. നടൻ അർജുൻ കപൂറിനു പേടി സീലിങ് ഫാനുകളോടാണ്, ഈ പേടി അൽപം സീരിയസായതിനാൽ അർജുന്റെ വീട്ടിലെങ്ങും ഒരു ഫാൻ ഇല്ലത്രേ. ബോളിവുഡ് നടി കത്രീന കൈഫിനു പേടി തക്കാളിയോടാണ്. അഭിഷേക് ബച്ചന്റെ പേടി എന്താണന്നല്ലേ? പഴങ്ങൾ. ഓറഞ്ച്, ആപ്പിൾ, മുന്തിരി എന്തുമാകട്ടെ... പഴങ്ങളോടു മൊത്തത്തിൽ പേടിയാണ് അഭിഷേകിന്.