ഇംഗ്ലണ്ടിൽ പ്ലേഗ്, യുക്രെയ്നിൽ യുദ്ധാശ്വാസം... നോസ്ത്രദാമസിന്റെ ഈ വർഷത്തേക്കുള്ള പ്രവചനം
നോസ്ത്രഡാമസ് 2025നെക്കുറിച്ച് എന്തൊക്കെയാണ് പ്രവചിച്ചിരിക്കുന്നത്? നോസ്ത്രഡാമസ് ആരാധകർ ചൂണ്ടിക്കാട്ടുന്നത് ഇവയാണ്. റഷ്യയും യുക്രെയ്നും തമ്മിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം മന്ദഗതിയിലാകുകയോ തീരുകയോ ചെയ്യുമത്രേ. തീരുമെന്ന് വ്യക്തമായി നോസ്ത്രഡാമസ് പറഞ്ഞിട്ടല്ലെന്നും യുദ്ധത്തിന്റെ തീവ്രത
നോസ്ത്രഡാമസ് 2025നെക്കുറിച്ച് എന്തൊക്കെയാണ് പ്രവചിച്ചിരിക്കുന്നത്? നോസ്ത്രഡാമസ് ആരാധകർ ചൂണ്ടിക്കാട്ടുന്നത് ഇവയാണ്. റഷ്യയും യുക്രെയ്നും തമ്മിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം മന്ദഗതിയിലാകുകയോ തീരുകയോ ചെയ്യുമത്രേ. തീരുമെന്ന് വ്യക്തമായി നോസ്ത്രഡാമസ് പറഞ്ഞിട്ടല്ലെന്നും യുദ്ധത്തിന്റെ തീവ്രത
നോസ്ത്രഡാമസ് 2025നെക്കുറിച്ച് എന്തൊക്കെയാണ് പ്രവചിച്ചിരിക്കുന്നത്? നോസ്ത്രഡാമസ് ആരാധകർ ചൂണ്ടിക്കാട്ടുന്നത് ഇവയാണ്. റഷ്യയും യുക്രെയ്നും തമ്മിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം മന്ദഗതിയിലാകുകയോ തീരുകയോ ചെയ്യുമത്രേ. തീരുമെന്ന് വ്യക്തമായി നോസ്ത്രഡാമസ് പറഞ്ഞിട്ടല്ലെന്നും യുദ്ധത്തിന്റെ തീവ്രത
നോസ്ത്രഡാമസ് 2025നെക്കുറിച്ച് എന്തൊക്കെയാണ് പ്രവചിച്ചിരിക്കുന്നത്? നോസ്ത്രഡാമസ് ആരാധകർ ചൂണ്ടിക്കാട്ടുന്നത് ഇവയാണ്. റഷ്യയും യുക്രെയ്നും തമ്മിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം മന്ദഗതിയിലാകുകയോ തീരുകയോ ചെയ്യുമത്രേ. തീരുമെന്ന് വ്യക്തമായി നോസ്ത്രഡാമസ് പറഞ്ഞിട്ടല്ലെന്നും യുദ്ധത്തിന്റെ തീവ്രത കുറയുമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും ചിലർ പറയുന്നു. കാലാവസ്ഥാ വ്യതിയാനം, അതുമൂലമുണ്ടായേക്കാവുന്ന പ്രകൃതിദുരന്തം എന്നിവയുടെ സാധ്യതകൾ അദ്ദേഹം മുന്നോട്ടുവച്ചിട്ടുണ്ടത്രേ. പ്രത്യേകമായും ബ്രസീലിനെ അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ചിലർ പറയുന്നു. ലോകത്തിന്റെ പൂന്തോട്ടം എന്ന് അദ്ദേഹം വിശേഷിപ്പിച്ചിച്ചിരിക്കുന്ന നാട് ബ്രസീലാണെന്നും ഇവിടെ പ്രകൃതിക്ഷോഭങ്ങളുണ്ടാകുമെന്നും അഭ്യൂഹമുണ്ട്. ഇംഗ്ലണ്ടിൽ യുദ്ധവും പ്ലേഗും ഉടലെടുക്കും, ലോകശക്തികളുടെ സ്വാധീനം കുറയും, വൈദ്യശാസ്ത്രരംഗത്ത് വൻ കുതിച്ചുചാട്ടം നടക്കും തുടങ്ങിയ പ്രവചനങ്ങളും അദ്ദേഹം 2025നെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്ന് നോസ്ത്രദാമസിന്റെ ആരാധകർ പറയുന്നു.
2017ൽ അന്തരിച്ച മാരിയോ റീഡിങ് എന്ന വ്യക്തി എഴുതിയ നോസ്ത്രഡാമസ്: കംപ്ലീറ്റ് പ്രോഫസീസ് ഫോർ ദ ഫ്യൂച്ചർ എന്ന പുസ്തകമാണ് ഈ വാദങ്ങൾക്കാധാരം. 2005ലാണ് ഈ പുസ്തകം പുറത്തിറങ്ങിയത്. നോസ്ത്രഡാമസിനെക്കുറിച്ച് ധാരാളം പഠനങ്ങൾ നടത്തിയിട്ടുള്ള ആളാണ് മാരിയോ റീഡിങ്. മധ്യകാലഘട്ടത്തിലെ ഫ്രാൻസിൽ ജീവിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു നോസ്ത്രഡാമസ്. 1505ൽ ജനിച്ചെന്നു കരുതപ്പെടുന്ന അദ്ദേഹം ജീവിതത്തിന്റെ ആദ്യ കുറേക്കാലം അപ്പോത്തിക്കരിയായി ജോലി ചെയ്തു. പ്ലേഗ് ബാധിച്ച യൂറോപ്പിലുടനീളം ആൾക്കാരെ സഹായിക്കുകയും ചികിൽസിക്കുകയും നോസ്ത്രഡാമസ് ചെയ്തിട്ടുണ്ട്. പിന്നീട് 1529 ൽ ഡോക്ടർ ആകാനുള്ള പഠനത്തിനായി ഫ്രാൻസിലെ പ്രശസ്തമായ മോണ്ട്പെല്ലിയർ സർവകലാശാലയിൽ അദ്ദേഹം പ്രവേശനം തേടിയെങ്കിലും ഇതു പൂർത്തികരിച്ചോ എന്ന കാര്യത്തിൽ സംശയമുണ്ട്.
1555ലാണ് ഭാവിയിലേക്കുള്ള തന്റെ പ്രവചനങ്ങൾ ഉൾപ്പെടുത്തി ‘ലെ പ്രൊഫെസീസ്’ അഥവാ പ്രവചനങ്ങൾ എന്ന പുസ്തകം രചിച്ചത്. ഈ പുസ്തകം വാങ്ങി വായിച്ച ആളുകളിലൂടെ നോസ്ത്രഡാമസ് പ്രശസ്തനായി തുടങ്ങി. ഇതിനിടെ ഫ്രാൻസിലെ ഹെന്റി രണ്ടാമൻ രാജാവിന്റെ പത്നിയായ കാതറീൻ റാണിയുടെ ശ്രദ്ധ നോസ്ത്രഡാമസിൽ പതിഞ്ഞു. ഭാവി പ്രവചനങ്ങളിലും ആഭിചാരത്തിലുമൊക്കെ താൽപര്യമുണ്ടായിരുന്ന റാണി നോസ്ത്രഡാമസിനെ ഇക്കാര്യങ്ങളിൽ തന്റെ ഉപദേശകനെന്ന നിലയിൽ നിയമിച്ചതോടെ അദ്ദേഹത്തിന്റെ രാശി തെളിഞ്ഞു.
അന്നു മുതൽ ഇന്നു വരെ ഭാവിയെപ്പറ്റി പറയുന്നവരുടെയിടയിൽ അനിഷേധ്യനാണ് നോസ്ത്രഡാമസ്. ഇന്നത്തെ ഈ ഐടി യുഗത്തിലും അദ്ദേഹത്തിനു ലോകമെങ്ങും ആരാധകരുണ്ട്. ഇവരിൽ പലരും അദ്ദേഹത്തെ സ്നേഹത്തോടെ ‘നോസ്റ്റി’ എന്നാണു വിളിക്കുന്നത്. ലോകത്തെന്തു നടന്നാലും അതു നോസ്റ്റി നേരത്തെ പറഞ്ഞിട്ടുണ്ടെന്ന വാദവുമായി വരാൻ ഇവർ മുൻപന്തിയിലാണ്.
നോസ്ത്രഡാമസിന്റെ ചില പ്രവചനങ്ങൾ ശരിക്കും സത്യമായെന്ന് അദ്ദേഹത്തിന്റെ ആരാധകർ പറയാറുണ്ട്. ഫ്രാൻസിലെ രാജാവായ ഹെൻറി രണ്ടാമന്റെ മരണം, ലണ്ടനിൽ 1666ൽ സംഭവിച്ച തീപിടിത്തം, ഫ്രഞ്ച് വിപ്ലവം, നെപ്പോളിയന്റെ അധികാരത്തിലേക്കുള്ള പ്രവേശനം, ലൂയി പാസ്ചറുടെ ജീവിതം, ഹിറ്റ്ലറുടെ തേർവാഴ്ചകൾ, ആറ്റം ബോംബ്, യുഎസ് പ്രസിഡന്റ് ജോൺ എഫ്.കെന്നഡിയുടെ മരണം തുടങ്ങിയവയൊക്കെ ഇക്കൂട്ടത്തിൽ പെടും. എന്നാൽ നോസ്ത്രഡാമസിന്റെ പ്രവചനങ്ങൾ യാതൊരു വസ്തുതയുമില്ലാത്തതാണെന്നു പല വിദഗ്ധരും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ട് അവ നിലനിൽക്കുന്നു?
യുഎസിലെ പ്രശസ്ത ശാസ്ത്രലേഖകനായ എവറെറ്റ് ബ്ലേല്ലിയർ ഇതിന് ഉത്തരം പറയുന്നുണ്ട്. നാലു വരി വീതം നീളമുള്ള കവിതാരൂപത്തിലാണ് അദ്ദേഹം പ്രവചനങ്ങൾ പ്രോഫസി എന്ന പുസ്തകത്തിൽ എഴുതിയത്. വളരെ സിംബോളിക് ആയ രീതിയിലാണ് നോസ്ത്രാമസിന്റെ പ്രവചനങ്ങൾ. വ്യക്തതയില്ലായ്മ അതിന്റെ മുഖമുദ്രയാണ്. ഉദാഹരണത്തിന് ഒരു സ്ഥലപ്പേരൊന്നും കൃത്യമായി പറയില്ല. വലിയൊരു സിറ്റിയിൽ അപകടം സംഭവിക്കുമെന്നാകും പറയുക. ആ സിറ്റി ഏതു നഗരവുമാകാം. പാരിസ്, ന്യൂയോർക്, ലണ്ടൻ അങ്ങനെ ഏതും.എവിടെയെങ്കിലും ഒരപകടം സംഭവിച്ചു കഴിഞ്ഞാൽ അതു നോസ്ത്രഡാമസ് പ്രവചിച്ചതാണെന്ന് എളുപ്പം പറയാം. കാരണം ഏതോ ഒരു സിറ്റിയിൽ അപകടം സംഭവിക്കുമെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്.
അതു പോലെ തന്നെ ചരിത്രത്തിൽ നടന്ന സംഭവങ്ങൾ വീണ്ടും ആവർത്തിക്കുമെന്ന വിശ്വാസക്കാരനായിരുന്നു നോസ്ത്രഡാമസ്. ഉദാഹരണത്തിന് ഒരു നഗരത്തിൽ തീപിടിത്തമോ യുദ്ധമോ വെള്ളപ്പൊക്കമോ നടന്നു. ഇത് അദ്ദേഹം ഭാവി പ്രവചനങ്ങളിൽ ഉപയോഗിക്കും. തിപീടിത്തവും വെള്ളപ്പൊക്കവുമൊക്കെ വീണ്ടും വീണ്ടും സംഭവിക്കാവുന്ന കാര്യങ്ങളാണല്ലോ. അന്നത്തെ കാലത്തെ യൂറോപ്പിലെ പ്രശസ്തമായ ജ്യോതിഷികളും നോസ്ത്രഡാമസിനെ തള്ളിപ്പറഞ്ഞിരുന്നു.