മുന്നണി ഒന്ന്, സ്ഥാനാർഥി രണ്ട്; സിപിഎമ്മും സിപിഐയും നേർക്കുനേർ, കോൺഗ്രസിന് എതിരെ ലീഗ്
ആലപ്പുഴ ∙ രാഷ്ട്രീയമായി ഒരു മുന്നണിയിലാണെങ്കിലും സീറ്റ് വിഭജനത്തിൽ തർക്കമുണ്ടായതോടെ ചില വാർഡുകളിൽ ഒരേ മുന്നണിയിലെ ഘടകകക്ഷികൾ തമ്മിൽ മത്സരത്തിന് കളമൊരുങ്ങുന്നു. ഒത്തുതീർപ്പിനു മുന്നണി നേതൃത്വങ്ങൾ ശ്രമം നടത്തുന്നുണ്ടെങ്കിലും തീരുമാനമായിട്ടില്ല.കോൺഗ്രസിന് എതിരെ ലീഗ്പുന്നപ്ര തെക്ക്

ആലപ്പുഴ ∙ രാഷ്ട്രീയമായി ഒരു മുന്നണിയിലാണെങ്കിലും സീറ്റ് വിഭജനത്തിൽ തർക്കമുണ്ടായതോടെ ചില വാർഡുകളിൽ ഒരേ മുന്നണിയിലെ ഘടകകക്ഷികൾ തമ്മിൽ മത്സരത്തിന് കളമൊരുങ്ങുന്നു. ഒത്തുതീർപ്പിനു മുന്നണി നേതൃത്വങ്ങൾ ശ്രമം നടത്തുന്നുണ്ടെങ്കിലും തീരുമാനമായിട്ടില്ല.
കോൺഗ്രസിന് എതിരെ ലീഗ്
പുന്നപ്ര തെക്ക് പഞ്ചായത്തിൽ 2 വാർഡുകളിലാണ് മുന്നണി ബന്ധം വിട്ട് കോൺഗ്രസും മുസ്‍ലിം ലീഗും പരസ്പരം മത്സരത്തിനൊരുങ്ങുന്നത്. 9-ാം വാർഡിൽ കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം പ്രസിഡന്റ് അനിൽ കല്ലൂപ്പറമ്പനും മുസ്‍ലിം ലീഗ് പുന്നപ്ര മണ്ഡലം സെക്രട്ടറി സുൽത്താ നൗഷാദും പ്രചാരണം തുടങ്ങി. 11–ാം വാർഡിൽ മുസ്‍ലിം ലീഗിലെ ഇന്ദുലേഖ മത്സരിക്കുമ്പോൾ അവിടെ കോൺഗ്രസ് സ്ഥാനാർഥിയായി പി.എ.കുഞ്ഞുമോനും മത്സരിക്കുന്നു. തകഴി പഞ്ചായത്തിലും ലീഗും കോൺഗ്രസും പരസ്പരം മത്സരിക്കുന്നുണ്ട്. യുഡിഎഫ് സീറ്റു വിഭജനത്തിൽ കോൺഗ്രസ് തീരുമാനം ഏകപക്ഷീയമാണെന്ന് ആരോപിച്ച് രണ്ട് വാർഡുകളിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
10, 12 വാർഡിലാണ് യുഡിഎഫിൽ തന്നെ രണ്ടു പേർ വീതം മത്സരത്തിനിറങ്ങിയത്. പത്താം വാർഡിൽ ഔദ്യോഗിക സ്ഥാനാർഥിയായി കോൺഗ്രസിലെ പി.ജെ. ജോസഫിനെയാണ് തീരുമാനിച്ചത്. ഇതിനെതിരെ മുസ്‌ലിം ലീഗ് സ്ഥാനാർഥിയായി മിഖ്ദാദ് പള്ളിപ്പറമ്പിലാണ് രംഗത്ത്. 12–ാം വാർഡിൽ യുഡിഎഫ് ഔദ്യോഗിക സ്ഥാനാർഥിയായി അനിതാ മോഹൻ ദാസാണ് രംഗത്ത്. ഇതിനെതിരെ മുസ്‌ലിം ലീഗ് സ്ഥാനാർഥിയായി സൗമ്യ ബി (ശാന്തി ഓമനക്കുട്ടൻ ) ആണ് രംഗത്തുള്ളത്. ഔദ്യോഗിക പക്ഷം കൈപ്പത്തി ചിഹ്നത്തിലും മറ്റു രണ്ടു പേരും ഏണി ചിഹ്നത്തിലും ആണ് മത്സരിക്കുന്നത്.
സിപിഎമ്മും സിപിഐയും നേർക്കുനേർ
ചുനക്കര പഞ്ചായത്ത് പത്താം വാർഡിൽ നേർക്കുനേർ പോരാട്ടവുമായി സിപിഎമ്മും സിപിഐയും. എൽഡിഎഫ് ധാരണപ്രകാരം സിപിഐക്ക് പത്താം വാർഡ് നൽകിയെങ്കിലും സമ്മതനായ സ്ഥാനാർഥിയെ സിപിഐ നിർത്തിയില്ലെന്ന കാരണത്താൽ സ്ഥാനാർഥിയെ മാറ്റണമെന്ന് സിപിഎം ആവശ്യപ്പെട്ടു. പ്രചരണ രംഗത്തിറങ്ങിയ സ്ഥാനാർഥിയെ മാറ്റാൻ സിപിഐ തയാറായില്ല. തുടർന്ന് സിപിഎം തന്നെ മറ്റൊരു സ്ഥാനാർഥിയെ പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിക്കാൻ തീരുമാനിച്ച് പ്രചാരണം തുടങ്ങി.
അരിവാൾ ചുറ്റിക നക്ഷത്രവും അരിവാളും നെൽക്കതിരും നേരിട്ടേറ്റുമുട്ടുന്ന ഈ വാർഡിൽ ബിജെപിക്കും കോൺഗ്രസിനും സ്ഥാനാർഥികൾ ഉണ്ട്. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിലെ താമല്ലാക്കൽ ഡിവിഷനു വേണ്ടിയുള്ള സിപിഎം– സിപിഐ തർക്കത്തിനു പരിഹാരമായില്ല. ഇന്നലെ ചേർന്ന എൽഡിഎഫ് യോഗവും അലസിപ്പിരിഞ്ഞു. സിപിഐയുടെ സിറ്റിങ് സീറ്റാണ് താമല്ലാക്കൽ. ഇടതുമുന്നണിയിലെ ധാരണ പ്രകാരം നിലവിലെ സീറ്റുകളിൽ അതേ പാർട്ടി തന്നെ മത്സരിക്കണം. അതനുസരിച്ച് സിപിഐ സ്ഥാനാർഥിയെ തീരുമാനിച്ചുവെന്ന് സിപിഐ നേതൃത്വം പറയുന്നു.
കുമാരപുരം പഞ്ചായത്തിൽ ഒരു സീറ്റ് സിപിഐക്ക് വിട്ടു നൽകിയതിനു പകരമായി താമല്ലാക്കൽ ബ്ലോക്ക് ഡിവിഷൻ നൽകാമെന്നു സിപിഐ നേതാക്കൾ സമ്മതിച്ചിരുന്നതായി സിപിഎം അവകാശപ്പെടുന്നു. രണ്ടു കൂട്ടരും വിട്ടു വീഴ്ചയ്ക്ക് തയാറാകാത്തതിനെത്തുടർന്ന് സീറ്റ് തർക്കം ജില്ലാ തലത്തിൽ തീരുമാനത്തിനായി വിട്ടു. ഇന്നു ഇത് സംബന്ധിച്ച് ചർച്ച നടക്കും. സിപിഐ സ്ഥാനാർഥി യു.സന്ധ്യയും സിപിഎം സ്ഥാനാർഥി യമുനയുമാണ് മത്സരിക്കാൻ തയാറാകുന്നത്.