വീണ്ടെടുക്കുമോ പൈതൃകങ്ങൾ
ആലപ്പുഴ∙ ഇന്ന് ലോക പൈതൃക ദിനം. സമ്പന്നമായ ചരിത്രത്തിന്റെയും പൈതൃകത്തിന്റെംയും കഥ പറയാനുണ്ട്. ആലപ്പുഴ ജില്ലയ്ക്ക്. ലോക രാജ്യങ്ങളുമായി നടത്തിയ വാണിജ്യബന്ധങ്ങൾ, സാംസ്കാരിക വിനിമയങ്ങൾ, വ്യത്യസ്തമായ രാജവംശങ്ങൾ ഇങ്ങനെ വിപുലമായി നീളുന്നതാണ് ആ പട്ടിക. കാലത്തിന്റെ ഒഴുക്കിൽ ഇതിൽ പലതും മാഞ്ഞുപോവുകയോ
ആലപ്പുഴ∙ ഇന്ന് ലോക പൈതൃക ദിനം. സമ്പന്നമായ ചരിത്രത്തിന്റെയും പൈതൃകത്തിന്റെംയും കഥ പറയാനുണ്ട്. ആലപ്പുഴ ജില്ലയ്ക്ക്. ലോക രാജ്യങ്ങളുമായി നടത്തിയ വാണിജ്യബന്ധങ്ങൾ, സാംസ്കാരിക വിനിമയങ്ങൾ, വ്യത്യസ്തമായ രാജവംശങ്ങൾ ഇങ്ങനെ വിപുലമായി നീളുന്നതാണ് ആ പട്ടിക. കാലത്തിന്റെ ഒഴുക്കിൽ ഇതിൽ പലതും മാഞ്ഞുപോവുകയോ
ആലപ്പുഴ∙ ഇന്ന് ലോക പൈതൃക ദിനം. സമ്പന്നമായ ചരിത്രത്തിന്റെയും പൈതൃകത്തിന്റെംയും കഥ പറയാനുണ്ട്. ആലപ്പുഴ ജില്ലയ്ക്ക്. ലോക രാജ്യങ്ങളുമായി നടത്തിയ വാണിജ്യബന്ധങ്ങൾ, സാംസ്കാരിക വിനിമയങ്ങൾ, വ്യത്യസ്തമായ രാജവംശങ്ങൾ ഇങ്ങനെ വിപുലമായി നീളുന്നതാണ് ആ പട്ടിക. കാലത്തിന്റെ ഒഴുക്കിൽ ഇതിൽ പലതും മാഞ്ഞുപോവുകയോ
ആലപ്പുഴ∙ ഇന്ന് ലോക പൈതൃക ദിനം. സമ്പന്നമായ ചരിത്രത്തിന്റെയും പൈതൃകത്തിന്റെംയും കഥ പറയാനുണ്ട്. ആലപ്പുഴ ജില്ലയ്ക്ക്. ലോക രാജ്യങ്ങളുമായി നടത്തിയ വാണിജ്യബന്ധങ്ങൾ, സാംസ്കാരിക വിനിമയങ്ങൾ, വ്യത്യസ്തമായ രാജവംശങ്ങൾ ഇങ്ങനെ വിപുലമായി നീളുന്നതാണ് ആ പട്ടിക. കാലത്തിന്റെ ഒഴുക്കിൽ ഇതിൽ പലതും മാഞ്ഞുപോവുകയോ വിസ്മൃതിയിലാവുകയോ ചെയ്തിട്ടുണ്ട്. അവ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്.ആലപ്പുഴ ജില്ലയിലെ മറഞ്ഞുപോയ പൈതൃകങ്ങൾ തിരയാനുള്ള ശ്രമങ്ങളിലൂടെ ഒരു യാത്ര നടത്താം. ഇന്ന് ലോക പൈതൃക ദിനം.
ബെക്കാരെതുറക്കുന്ന വിസ്മയങ്ങൾക്കായിബെക്കാരെ (BAKKERE) എന്ന പേരിലാണ് അമ്പലപ്പുഴയ്ക്കു സമീപമുള്ള പുറക്കാട് പണ്ട് അറിയപ്പെട്ടിരുന്നത്. ഇതെപ്പറ്റി വിദേശ സഞ്ചാരികൾ പരാമർശിച്ചിട്ടുണ്ട്. പിൽക്കാലത്തു പഴയ ചെമ്പകശ്ശേരി രാജ്യത്തിന്റെ പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു ഇത്. സമീപത്തെ നദികളും തോടുകളുമുൾപ്പെട്ട ജലപാതയിലൂടെ വിപണന വസ്തുക്കൾ ഇവിടെയാണ് എത്തിയിരുന്നത്. ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പണ്ടകശാലയും ഇവിടെ പ്രവർത്തിച്ചിരുന്നു. ഇതിന്റെ ഉറവിടം തേടിയുള്ള ഖനനം സംസ്ഥാന പുരാവസ്തു വകുപ്പിന്റെ പരിഗണനയിലാണ്. അതിന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചിട്ടുണ്ട്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികാരണം നടപടി നീണ്ടുപോകുന്നു.
ശ്രീമൂലവാസം: കടലെടുത്ത ബുദ്ധവിഹാരം
പ്രശസ്തമായ ബുദ്ധ വിഹാരമായിരുന്നു ശ്രീമൂലവാസം. ഇന്നത്തെ തൃക്കുന്നപ്പുഴയിലായിരുന്നു അത്. ശ്രീമൂല ഘോഷ വിഹാരം എന്നാണ് ഇതിനു സംസ്കൃതത്തിൽ പേര്. ബുദ്ധ ഭിക്ഷുക്കൾ താമസിച്ചു പഠിച്ചിരുന്ന ഒരു സർവകലാശാലയാണിതെന്നു കരുതുന്നു. ആദ്യത്തെ ശ്രീമൂലവാസം കടലെടുത്തതായി കരുതുന്നു. പിന്നീട് മറ്റൊന്നു സ്ഥാപിച്ചു. അവിടെ അവലോകിതേശ്വരന്റെ വിഗ്രഹം പ്രതിഷ്ഠിച്ചതായി കരുതുന്നു. അവലോകിതേശ്വരന് ലോകനാഥനെന്നും സുഗതനെന്നും പേരുണ്ട്.
നെൽസിണ്ട തുറമുഖം നാക്കിടയിലോ നിരണത്തോ
പഴയ ആയ് രാജവംശത്തിന്റെ അധീനതയിലുൾപ്പെട്ട പ്രദേശമായിരുന്നു നെൽസിണ്ട. അതെപ്പറ്റി വിദേശ സഞ്ചാരികൾ എഴുതിയിട്ടുണ്ട്. ചെന്നിത്തലയ്ക്കും നിരണത്തിനും അടുത്തുള്ള നാക്കിടയാണ് നെൽസിണ്ടയെന്നു കരുതുന്നു. ബക്കാരെയിൽ നിന്നു നെൽസിണ്ടയിലേക്കും നിരണത്തേക്കും ചരക്കു വള്ളങ്ങൾ എത്തിയിരുന്നുവെന്നാണു കണ്ടെത്തൽ. സമീപത്തെ നദികളും ചാലുകളുമായി ബന്ധപ്പെട്ടായിരുന്നു ആ തുറമുഖം പ്രവർത്തിച്ചിരുന്നത്. ബെക്കാരെ തുറമുഖത്തു നിന്ന് ഇവിടേക്കു പായ്ക്കപ്പലുകളിൽ ചരക്ക് എത്തിയിരുന്നു. പമ്പ, മണിമലയാറ്, വരട്ടാർ എന്നീ മൂന്നു നദികൾ അതിൽ ചേരുന്നു. ഇപ്പോൾ അവിടെ തുറമുഖത്തിന്റെ അവശിഷ്ടങ്ങൾ ഒന്നും ഇല്ല. ബെക്കാരെ ഖനനത്തിൽ നെൽസിണ്ട കണ്ടെത്താനുള്ള ശ്രമവുമുണ്ട്.
പന്നേപ്പള്ളി
ഓടനാട് രാജ്യത്തിന് 15ാം നൂറ്റാണ്ടായപ്പോൾ നാല് ശാഖകളിൽ ഒന്ന് കായംകുളം, രണ്ടാമത്തേത് മരുതൂർകുളങ്ങര, മൂന്ന് കാർത്തികപ്പള്ളി, നാലാമത്തേത് പന്നേപ്പള്ളി ..പോർച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും രേഖകളിൽ ഇതിനെപ്പറ്റി പറയുന്നു. അത് ഒരു കൊച്ചു രാജ്യമാണ്. 2000 പട്ടാളക്കാർ അവർക്കു സ്വന്തമായുണ്ടായിരുന്നു.. പന്നേപ്പള്ളിയെ കണ്ടെത്താൻ നടത്തിയ ശ്രമങ്ങളെപ്പറ്റി ചരിത്രകാരനും അധ്യാപകനുമായ ഡോ. എം.ജി. ശശിഭൂഷൺ പറയുന്നു: ‘പന്നേപ്പള്ളി എവിടെയാണെന്ന് ആർക്കും കൃത്യമായി അറിയില്ല. ചിങ്ങോലിക്കടുത്തുള്ള വന്ദികപ്പള്ളിയുടെ പഴയപേരാണ് പന്നേപ്പള്ളിയെന്നാണ് ഇപ്പോൾ മനസ്സിലാക്കുന്നത്. ചിറ്റൂർ കോളജിലെ അധ്യാപകനായ പ്രഫ.ആനന്ദൻ ആണ് പന്നേപ്പള്ളിയും വന്ദികപ്പള്ളിയും ഒന്നാണെന്നു കണ്ടെത്തയത്.
പന്നേപ്പള്ളിക്ക് ഒരു തോടുണ്ട്. അത് കാർത്തികപ്പള്ളിയിൽ ചേരും. തപാൽ വിലാസത്തിൽ ഇപ്പോൾ അങ്ങനെയൊരു സ്ഥമില്ല. നേരത്തേ ആ പേരിൽ ഒരു പോസ്റ്റ് ഓഫിസ് ഉണ്ടായിരുന്നു. അറുപതു വർഷം മുൻപ് അത് വന്ദികപ്പള്ളിയായി. അതിന്റെ പരിധിയിലുൾപ്പെട്ട സ്ഥലങ്ങൾ കൃത്യമായി അറിയില്ല. മാവേലിക്കരയിൽ കൊട്ടാരം നില നിന്നിരുന്നത് മാവേലിക്കരയാണെന്നു ചില തെളിവുകൾവച്ചുകൊണ്ട് ഊഹിക്കാം. അതിന്റെ പഴയ പേര് ആറാട്ടുകടവിൽ കോയിക്കലെന്നാണ്. ഇപ്പോൾ അതിന്റെ സ്മരണകളൊന്നും അവശേഷിക്കുന്നില്ല.