രമേശ് ചെന്നിത്തല, കോൺഗ്രസ് വഴിയിൽ വണ്ടി പരിശോധിക്കുന്ന പൊലീസിന്റെ റോളായിരുന്നു 5 വർഷം രമേശ് ചെന്നിത്തലയ്ക്ക്. വഴിവിട്ട ഇടപാടുകളെ തടയാൻ നീട്ടിപ്പിടിച്ച ആ കൈക്കു മുന്നിൽ പലതവണ സർക്കാർ യു ടേൺ എടുത്തു മടങ്ങുന്നതു കേരളം കണ്ടു. ആ ഹീറോയെ വീണ്ടും തൊപ്പി അണിയിച്ച് അയയ്ക്കുകയാണ് ഹരിപ്പാട്. ഈ തിരഞ്ഞെടുപ്പു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വഴിയിൽ വണ്ടി പരിശോധിക്കുന്ന പൊലീസിന്റെ റോളായിരുന്നു 5 വർഷം രമേശ് ചെന്നിത്തലയ്ക്ക്. വഴിവിട്ട ഇടപാടുകളെ തടയാൻ നീട്ടിപ്പിടിച്ച ആ കൈക്കു മുന്നിൽ പലതവണ സർക്കാർ യു ടേൺ എടുത്തു മടങ്ങുന്നതു കേരളം കണ്ടു. ആ ഹീറോയെ വീണ്ടും തൊപ്പി അണിയിച്ച് അയയ്ക്കുകയാണ് ഹരിപ്പാട്. ഈ തിരഞ്ഞെടുപ്പു കാലത്തെ ഏറ്റവും മൂർച്ചയേറിയ ആയുധത്തെയാണ് അവർ വീണ്ടും തേച്ചുമിനുക്കിയത്.

രമേശിനെ പോരാളിയായി കച്ച കെട്ടിക്കുകയും മകനെപ്പോലെ ഒരുക്കുകയും ചെയ്ത് ഹരിപ്പാട് വീണ്ടും വിശ്വാസവും സ്നേഹവും ആവർത്തിച്ചിരിക്കുന്നു. കേരളം മുഴുവൻ ഓടിപ്പാഞ്ഞ് പ്രചാരണം നടത്താൻ ചുമതലയുണ്ടായിരുന്നു. കുറച്ചു ദിവസമേ ഹരിപ്പാട്ടു നിന്നുള്ളൂ. അതൊക്കെ ഹരിപ്പാട്ടുകാർക്കറിയാം എന്ന രമേശിന്റെ ആത്മവിശ്വാസത്തെ ഹരിപ്പാട് ഇത്തവണയും പിന്താങ്ങി. ഹരിപ്പാട് എനിക്ക് അമ്മയെപ്പോലെയാണെന്ന് അടുത്തിടെ അദ്ദേഹം പറഞ്ഞത് കൈവിടാത്ത ഈ സ്നേഹമറിഞ്ഞിട്ടാണ്.

ADVERTISEMENT

1982ൽ ആണ് ആദ്യമായി ഹരിപ്പാട്ട് മത്സരിക്കാനെത്തിയത്. പിന്നെ 87ലും 2011ലും 2016ലും. എല്ലാ തവണയും ഹരിപ്പാട് രമേശിനെയാണ് സ്വീകരിച്ചത്. 29–ാം വയസ്സിൽ, 1986ൽ മന്ത്രിയായതും ഹരിപ്പാടിന്റെ എംഎൽഎയെന്ന നിലയിലാണ്. ചെറിയ പ്രായത്തിലെ നേട്ടങ്ങൾ പുതിയ കാര്യമല്ല. 12 വയസ്സാകുന്നതിനു മുൻപേ കെഎസ്‌യു പ്രവർത്തകനായി. എട്ടാം ക്ലാസിലെത്തിയപ്പോൾ ജില്ലാ കമ്മിറ്റിയി‍ൽ. പിന്നെ എൻഎസ്‌യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും ദേശീയ അധ്യക്ഷൻ വരെയായി വളർന്നു.

രഹസ്യമായി തുടങ്ങിയ വിദ്യാർഥി രാഷ്ട്രീയത്തെ ആദ്യം പിതാവ് എതിർത്തെങ്കിലും ശകാരം കുറഞ്ഞു വന്നതോടെ ഊർജമായി. പിന്നെ പിതാവും അംഗീകരിച്ചു. ഭാര്യയും മക്കളും കണ്ടത് എപ്പോഴും രാഷ്ട്രീയ തിരക്കിൽ മുങ്ങിനിൽക്കുന്ന ഗൃഹനാഥനെയാണ്. രാഷ്ട്രീയത്തിനു പുറത്ത് വായനയാണ് രമേശ് ചെന്നിത്തലയുടെ വലിയ ഇഷ്ടം.