കുട്ടനാട്ടിൽ തോമസ് രണ്ടാമൻ: ജ്യേഷ്ഠൻ നടന്ന വഴി നോക്കി നടക്കുന്ന 'തോമാച്ചൻ'
തോമസ് കെ.തോമസ്, എൻസിപി തോമസ് ചാണ്ടിയുടെ മരണം വരെ അദ്ദേഹത്തിന്റെ നിഴലായിരുന്നു തോമസ് കെ.തോമസ്. 10 വയസ്സിന് ഇളയ അനുജനെ തന്റെ അഭാവത്തിലും മണ്ഡലത്തിലെ പ്രവർത്തനങ്ങൾ നടത്താനുള്ള ചുമതലയേൽപ്പിച്ചാണ് തോമസ് ചാണ്ടി ‘ജനാധിപത്യം’ പരിശീലിപ്പിച്ചത്. കുട്ടനാട് വെട്ടിക്കാട് കളത്തിൽപറമ്പിൽ നിന്നു

തോമസ് കെ.തോമസ്, എൻസിപി
തോമസ് ചാണ്ടിയുടെ മരണം വരെ അദ്ദേഹത്തിന്റെ നിഴലായിരുന്നു തോമസ് കെ.തോമസ്. 10 വയസ്സിന് ഇളയ അനുജനെ തന്റെ അഭാവത്തിലും മണ്ഡലത്തിലെ പ്രവർത്തനങ്ങൾ നടത്താനുള്ള ചുമതലയേൽപ്പിച്ചാണ് തോമസ് ചാണ്ടി ‘ജനാധിപത്യം’ പരിശീലിപ്പിച്ചത്. കുട്ടനാട് വെട്ടിക്കാട് കളത്തിൽപറമ്പിൽ നിന്നു നിയമസഭയിലേക്കെത്തുന്ന രണ്ടാമനാണ് തോമസ് കെ.തോമസ്. തോമസ് ചാണ്ടിയാണ് അനിയനെ പഠിപ്പിച്ചതും കുവൈത്തിലേക്കു ജോലിക്കായി കൊണ്ടുപോയതും.
പിന്നാലെ, ബിസിനസ് രംഗത്തേക്കു കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. തോമസ് ചാണ്ടിക്കു രോഗബാധയുണ്ടായതിനെത്തുടർന്ന് 2010ൽ ചികിത്സയ്ക്കായി യുഎസിലേക്കു പോയപ്പോഴാണ് നാട്ടിലെത്തി ബിസിനസും എംഎൽഎയുടെ ഓഫിസും നോക്കിനടത്താൻ അനുജനെ നിയോഗിച്ചത്. കുവൈത്തിലെ ബിസിനസ് ചുമതല മറ്റൊരാളെ ഏൽപിച്ച് തോമസ് കെ.തോമസ് നാട്ടിലെത്തി. അന്നു മുതൽ എംഎൽഎ ഓഫിസിന്റെ മേൽനോട്ടം നടത്തുകയും തോമസ് ചാണ്ടിയുടെ തിരഞ്ഞെടുപ്പു പ്രചാരണം നയിക്കുകയും ചെയ്തു.
അവസാനകാലത്ത് തോമസ് ചാണ്ടി രോഗബാധിതനായി പ്രവർത്തനങ്ങളിൽ നിന്ന് ഏറെക്കുറെ വിട്ടു നിൽക്കേണ്ടി വന്നപ്പോൾ എംഎൽഎ ചെയ്യേണ്ടതെല്ലാം മണ്ഡലത്തിൽ ചെയ്തു കൊടുത്താണ് തോമസ് കെ.തോമസ് എന്ന തോമാച്ചൻ ‘അപ്രന്റിസ്ഷിപ്’ പൂർത്തിയാക്കിയത്. ആ പരിശീലനം ജനപ്രതിനിധിയെന്ന നിലയിൽ വലിയ നേട്ടമാകുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.
എല്ലാക്കാര്യത്തിലും ജ്യേഷ്ഠൻ നടന്ന വഴി നോക്കി നടക്കുന്ന തോമസ് കെ.തോമസ് നിയമസഭയിലേക്കെത്തുന്നതും ആ വഴിയിലൂടെ തന്നെ. തോമസ് ചാണ്ടി തുടങ്ങിവച്ചതെല്ലാം പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നു തോമസ് കെ.തോമസ് പറയുന്നു