കായംകുളം മണ്ഡലത്തിലെ ഉയർന്ന ലീഡ് ചെട്ടികുളങ്ങര പഞ്ചായത്തിൽ
കായംകുളം ∙ നിയോജക മണ്ഡലത്തിലെ 6 പഞ്ചായത്തുകളിലും നഗരസഭയിലും ലീഡ് നിലനിർത്തിയാണ് 4 –ാം തവണയും എൽഡിഎഫ് കായംകുളം കുത്തകയാക്കിയത്. 2006 മുതൽ തുടർച്ചയായി മണ്ഡലം എൽഡി എഫ് കൈക്കലാക്കിയിരിക്കുകയാണ്.മണ്ഡലം പുനർനിർണയത്തിനുശേഷം കായംകുളത്തിന്റെ ഇടത്തേക്കുള്ള ചരിവിൽ നിന്ന് മോചനം നേടാൻ യുഡിഎഫിന്

കായംകുളം ∙ നിയോജക മണ്ഡലത്തിലെ 6 പഞ്ചായത്തുകളിലും നഗരസഭയിലും ലീഡ് നിലനിർത്തിയാണ് 4 –ാം തവണയും എൽഡിഎഫ് കായംകുളം കുത്തകയാക്കിയത്. 2006 മുതൽ തുടർച്ചയായി മണ്ഡലം എൽഡി എഫ് കൈക്കലാക്കിയിരിക്കുകയാണ്.മണ്ഡലം പുനർനിർണയത്തിനുശേഷം കായംകുളത്തിന്റെ ഇടത്തേക്കുള്ള ചരിവിൽ നിന്ന് മോചനം നേടാൻ യുഡിഎഫിന് സാധിച്ചിട്ടില്ല.ചെട്ടികുളങ്ങര പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ വോട്ട് എൽഡിഎഫ് ലീഡ് ചെയ്തത്. ഇവിടെ 1888 വോട്ടിന്റെ ലീഡാണ് നേടിയത്.
കണ്ടല്ലൂരിലാണ് ലീഡ് നില ഏറ്റവും കുറഞ്ഞത്. 14 വോട്ടുകൾ എൽഡിഎഫിന് ലഭിച്ചത്.ഇതുവരെ ലീഡ് ലഭിക്കാത്ത നഗരസഭ പ്രദേശത്ത് 1401 വോട്ടിന്റെ ലീഡ് നേടിയതാണ് പ്രതിഭയുടെ വിജയം ഉറപ്പിച്ചത്. പത്തിയൂരിൽ 1500 ,ദേവികുളങ്ങരയിൽ 271 ,കൃഷ്ണപുരത്ത് 761ഭരണിക്കാവിൽ 294 എന്നിങ്ങനെയാണ് എൽഡിഎഫ് ലീഡ് നില.
നഗരസഭ പ്രദേശം യുഡിഎഫിന്റെ മുന്നേറ്റം കുറച്ചപ്പോൾ ഭരണിക്കാവും ദേവികുളങ്ങരയും കണ്ടല്ലൂരുമാണ് എൽഡിഎഫിന് തിരിച്ചടിയായത്. ദേവികുളങ്ങരയിലും കണ്ടല്ലൂരിലും പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ ബി ജെപി പിടിച്ച വോട്ടുകൾ നിലനിർത്താതിരുന്നത് യുഡിഎഫിന് ഗുണം ചെയ്തുവെന്നാണ് സിപിഎമ്മിന്റെ വിശദീകരണം.