ആലപ്പുഴ ∙ തലമുറകൾക്കു ജീവിതവെളിച്ചം പകർന്ന എസ്ഡി (സനാതന ധർമ) കോളജ് പ്ലാറ്റിനം ജൂബിലി നിറവിൽ. കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ആദ്യ കലാലയമാണിത്. 1946 ജൂൺ 20ന് സി.പി.രാമസ്വാമി അയ്യരാണ് കോളജ് ഉദ്ഘാടനം ചെയ്തത്.കെ.പാർഥസാരഥി, സുന്ദരരാജ നായിഡു എന്നിവരുടെ നേതൃത്വത്തിലാണ് കോളജിന്റെ ആരംഭം. 75 വർഷമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ തലമുറകൾക്കു ജീവിതവെളിച്ചം പകർന്ന എസ്ഡി (സനാതന ധർമ) കോളജ് പ്ലാറ്റിനം ജൂബിലി നിറവിൽ. കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ആദ്യ കലാലയമാണിത്. 1946 ജൂൺ 20ന് സി.പി.രാമസ്വാമി അയ്യരാണ് കോളജ് ഉദ്ഘാടനം ചെയ്തത്. കെ.പാർഥസാരഥി, സുന്ദരരാജ നായിഡു എന്നിവരുടെ നേതൃത്വത്തിലാണ് കോളജിന്റെ ആരംഭം.

എസ്ഡി കോളജ് പ്ലാറ്റിനം ജൂബിലി ലോഗോ.

75 വർഷമായി ഉന്നതവിദ്യാഭ്യാസ രംഗത്ത് ഈടുറ്റ സംഭാവനകൾ നൽകുന്നു. കേരള സർവകലാശാലയ്ക്കു കീഴിൽ നാക് എ പ്ലസ് നേടിയ ആദ്യ കോളജുമാണിത്. ഒരുവർഷം നീണ്ടുനിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് 20നു തുടക്കമാകും. അതിനു മുന്നോടിയായുള്ള ലോഗോ പ്രകാശനം നടനും പൂർവവിദ്യാർഥിയുമായ കുഞ്ചാക്കോ ബോബൻ നിർവഹിച്ചു.

ADVERTISEMENT

ഫെയ്സ്ബുക് ലൈവിലായിരുന്നു ചടങ്ങ്. ഗവേഷകൻ വി.അനൂപ്കുമാർ, വിദ്യാർഥി ജിത്തു ശ്രീകുമാർ എന്നിവർ രൂപകൽപന ചെയ്ത ലോഗോയാണു പ്രകാശനം ചെയ്തത്. കോളജ് മാനേജർ പി.കൃഷ്ണകുമാർ, പ്രിൻസിപ്പൽ ഡോ. പി.ആർ.ഉണ്ണിക്കൃഷ്ണ പിള്ള തുടങ്ങിയവർ പങ്കെടുത്തു.

ശ്രീകുമാരൻ തമ്പി, ഫാസിൽ, ആലപ്പി അഷറഫ്

എസ്ഡി കോളജ് നാളുകൾ പ്രമുഖർ ഓർക്കുന്നു

ശ്രീകുമാരൻ തമ്പി

1956–60 കാലത്ത് എസ്ഡി കോളജിൽ രാഷ്ട്രീയത്തിൽ സജീവമായിരുന്നു ഞാൻ. ഓട്ടോഗ്രഫിൽ ചിലരെഴുതിയത് ഞാൻ ഭാവിയിൽ മന്ത്രിയാകുമെന്നായിരുന്നു. ഐഎസ്എഫ് എന്ന വിദ്യാർഥി സംഘടനയുടെ ജില്ലാ സെക്രട്ടറിയായിരിക്കെ കോളജിൽ മാഗസിൻ എഡിറ്ററായി മത്സരിച്ചു. അന്ന് ഹരിപ്പാട് ശ്രീകുമാരൻ തമ്പി എന്ന പേരിലാണു ഞാൻ എഴുതുന്നത്. എന്നെ പ്രോത്സാഹിപ്പിച്ചത് മലയാളവിഭാഗം അധ്യക്ഷനായിരുന്ന പ്രഫ. ആർ.രാമവർമ തമ്പുരാൻ സാറാണ്.

ADVERTISEMENT

പ്രിൻസിപ്പലായിരുന്ന പ്രഫ. വി.രാമനാഥൻ സാർ എന്നെ കാണാൻ ചെന്നൈയിലെ വീട്ടിൽ വന്നത് അവിസ്മരണീയ അനുഭവമായി. കോളജിൽ വലിയ സുഹൃത്തായിരുന്നു നിരൂപകനായിരുന്ന അന്തരിച്ച കെ.പി.അപ്പൻ. അദ്ദേഹം എന്നെക്കാൾ 4 വയസ്സ് സീനിയറായിരുന്നെങ്കിലും കോളജി‍ൽ ഒരു വർഷം ജൂനിയറായിരുന്നു. എന്റെ കഥയും കവിതയും കേൾക്കും. അഭിപ്രായം പറയും. എന്റെ ‘ശീർഷകമില്ലാത്ത കവിതകൾ’ക്ക് പിന്നീട് അപ്പൻ ​ആമുഖമെഴുതി. 

ഫാസിൽ

എന്നെ കലാലോകത്തേക്കു വഴിതിരിച്ചു വിട്ടത് എസ്ഡി കോളജാണ്. അവിടെ പഠിക്കുമ്പോഴാണ് നാടകത്തിൽ അഭിനേതാവായ ഞാൻ അതേ നാടകത്തിൽ മേക്കപ്പ്മാനായി എത്തിയ നെടുമുടി വേണുവിനെ കണ്ടുമുട്ടുന്നത്. ഞങ്ങൾ പിന്നീട് ആത്മാർഥ സുഹൃത്തുക്കളായി. വേണുവിന്റെയും എന്റെയും ലോകം പിന്നീടു സിനിമയുടേതായി.

ഞാൻ എഴുതുകയും അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ‘ജീവപര്യന്തം’ ഉൾപ്പെടെ എത്രയോ നാടകസ്മരണകളാണ് കലാലയത്തിൽ നിറഞ്ഞുതുളുമ്പുന്നത്.  മലയാളം വിഭാഗത്തിലെ ഡോ. അമ്പലപ്പുഴ ഗോപകുമാർ സാർ, ജി.ബാലചന്ദ്രൻ സാർ തുടങ്ങിയവർ ഒരുപാടു സഹായിച്ചിട്ടുണ്ട്. ഞാൻ ഇക്കണോമിക്സ് വിദ്യാർഥിയായിരുന്നെങ്കിലും കൊമേഴ്സിലെ സുബ്രഹ്മണ്യൻ സാർ വളരെ സഹായിച്ചിട്ടുണ്ട്. ഇങ്ങനെ സഹായിച്ചവരുടെ നീണ്ടനിരയുണ്ട്.

ADVERTISEMENT

ആലപ്പി അഷറഫ്

ഉച്ചയ്ക്ക് ലേഡീസ് വെയ്റ്റിങ് ഷെഡ്ഡിൽ ​എന്റെ മിമിക്രിയുണ്ടെന്ന് അനൗൺസ് ചെയ്താൽ എസ്ഡി കോളജിലെ മുഴുവൻ വിദ്യാർഥിനികളും അവിടെ എത്തിച്ചേരും. ക്ലാസ് മുറികളിലെ രാഷ്ട്രീയ പ്രസംഗം കേൾക്കാൻ ആരും താൽപര്യം കാട്ടാത്ത കാലത്ത് ഇങ്ങനെയായിരുന്നു എന്റെ കലാജീവിതവും രാഷ്ട്രീയ ജീവിതവും എസ്ഡി കോളജിലൂടെ വളർന്നത്.

കേരളക്കരയിൽ ആദ്യമായി മിമിക്രി അവതരിപ്പിച്ച് കേരള സർവകലാശാലയിൽനിന്ന് ആദ്യസമ്മാനം നേടിയത് ഞാൻ എസ്ഡി കോളജ് വിദ്യാർഥിയായിരിക്കെയാണ്. 1970–76 കാലത്താണ് കോളജ് പഠനം. സർവകലാശാല കലോത്സവത്തിനു കൊണ്ടുപോകുന്ന ഇംഗ്ലിഷ് വിഭാഗത്തിലെ കെ.കെ.ശങ്കരൻ നമ്പൂതിരി, കല്ലേലി കൃഷ്ണൻ കുട്ടി തുടങ്ങിയ അധ്യാപകരെ വിസ്മരിക്കാൻ കഴിയില്ല.