രശ്മി, ചിരിയുടെ പവർഹൗസ്: തുടർച്ചയായി രണ്ടാം തവണയും ഹാസ്യ നടിക്കുള്ള ടെലിവിഷൻ പുരസ്കാരം
വള്ളികുന്നം ∙ തുടർച്ചയായി രണ്ടാം തവണയും ഹാസ്യ നടിക്കുള്ള ടെലിവിഷൻ പുരസ്കാരം കരസ്ഥമാക്കി രശ്മി അനിൽ. കോമഡി മാസ്റ്റേഴ്സ് എന്ന പരിപാടിയിലെ പ്രകടനത്തിനാണു പുരസ്കാരം.3ാം ക്ലാസിൽ മോണോ ആക്ടിലൂടെ കലാരംഗത്ത് അരങ്ങേറ്റം കുറിച്ച രശ്മി പിന്നീടു നാടകം എഴുതിയും അഭിനയിച്ചും സംവിധാനം ചെയ്തും സ്കൂൾ യുവജനോത്സവങ്ങളിൽ

വള്ളികുന്നം ∙ തുടർച്ചയായി രണ്ടാം തവണയും ഹാസ്യ നടിക്കുള്ള ടെലിവിഷൻ പുരസ്കാരം കരസ്ഥമാക്കി രശ്മി അനിൽ. കോമഡി മാസ്റ്റേഴ്സ് എന്ന പരിപാടിയിലെ പ്രകടനത്തിനാണു പുരസ്കാരം. 3ാം ക്ലാസിൽ മോണോ ആക്ടിലൂടെ കലാരംഗത്ത് അരങ്ങേറ്റം കുറിച്ച രശ്മി പിന്നീടു നാടകം എഴുതിയും അഭിനയിച്ചും സംവിധാനം ചെയ്തും സ്കൂൾ യുവജനോത്സവങ്ങളിൽ താരമായി. കെപിഎസിയുടെ തമസ്സ്, അശ്വമേധം തുടങ്ങിയ നാടകങ്ങളിലും അഭിനയിച്ചു.
ഇതിനിടെ ബിഎഡും പാസായി. 2006ൽ വിവാഹശേഷം അഭിനയരംഗത്തു നിന്ന് അധ്യാപനത്തിലേക്കു വഴിമാറി. കൈക്കുഞ്ഞായിരുന്ന മകൻ ശബരീനാഥിന് സീരിയലിൽ അവസരം ലഭിച്ചത് രശ്മിക്കു വീണ്ടും അഭിനയത്തിലേക്കു വഴിതുറന്നു. ഭർത്താവ് ഭരണിക്കാവ് പള്ളിക്കൽ ചാങ്ങേത്തറയിൽ അനിൽ പൂർണപിന്തുണയേകി. കൃഷ്ണപ്രിയ, ശബരീനാഥ് എന്നിവരാണു മക്കൾ.