ഹരിപ്പാട് ∙ കുട്ടനാട് പശ്ചാത്തലമാക്കി കഥയും തിരക്കഥയും എഴുതി സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് നെടുമുടി വേണു വിടവാങ്ങിയതെന്ന് ഹരിപ്പാട് ശ്രീകുമാർ പറഞ്ഞു. നെടുമുടി സംവിധാനം ചെയ്ത പൂരം എന്ന സിനിമയുടെയും കൈരളി വിലാസം ലോ‍ഡ്ജ് എന്ന ടിവി സീരിയലിന്റെയും സഹ സംവിധായകനാണ് ശ്രീകുമാർ.2019ൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹരിപ്പാട് ∙ കുട്ടനാട് പശ്ചാത്തലമാക്കി കഥയും തിരക്കഥയും എഴുതി സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് നെടുമുടി വേണു വിടവാങ്ങിയതെന്ന് ഹരിപ്പാട് ശ്രീകുമാർ പറഞ്ഞു. നെടുമുടി സംവിധാനം ചെയ്ത  പൂരം എന്ന സിനിമയുടെയും കൈരളി വിലാസം  ലോ‍ഡ്ജ് എന്ന ടിവി സീരിയലിന്റെയും സഹ സംവിധായകനാണ്  ശ്രീകുമാർ. 2019ൽ സന്തോഷ് ശിവന്റെ ജാക്ക് ആൻഡ് ജിൽ  എന്ന സിനിമയുടെ ഷൂട്ടിങ്ങിനോടനുബന്ധിച്ച് രണ്ട് മാസത്തോളം നെടുമുടി ഹരിപ്പാട്ട് ഉണ്ടായിരുന്നു. ഹരിപ്പാടും പരിസര പ്രദേശങ്ങളിലുമായിരുന്നു ഷൂട്ടിങ്. ഹരിപ്പാട്ട് സിനിമയുടെ ഷൂട്ടിങ്ങിനു വന്നപ്പോഴാണ്  നെടുമുടി  ആഗ്രഹം   ശ്രീകുമാറുമായി പങ്കു വച്ചത്. 

ആദ്യമായി സംവിധാനം ചെയ്ത പൂരം എന്ന സിനിമ വിജയിക്കാൻ കഴിയാഞ്ഞതിന്റെ  ചെറിയ വിഷമം അദ്ദേഹത്തിനുണ്ടായിരുന്നു. നെടുമുടിയുമായുള്ള  ബന്ധം ആലപ്പുഴ എസ്ഡി കോളജിൽ പഠിക്കുന്ന കാലത്ത് തുടങ്ങിയതാണെന്ന്   ശ്രീകുമാർ പറഞ്ഞു. ‘അദ്ദേഹം കോളജിൽ എന്റെ സീനിയറായിരുന്നു . പി. പത്മരാജന്റെ അരപ്പട്ട കെട്ടിയ ഗ്രാമം എന്ന സിനിമയിൽ സഹ സംവിധായകനായി പ്രവർത്തിക്കുമ്പോൾ നെടുമുടി വേണുവായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇത്  അദ്ദേഹവുമായി കൂടുതൽ  അടുക്കാനുള്ള അവസരമായി.  ഉൗഷ്മളമായ സ്നേഹ ബന്ധം കാത്തു സൂക്ഷിക്കുന്ന ആളായിരുന്നു നെടുമുടി വേണു’  ശ്രീകുമാർ പറഞ്ഞു.

ADVERTISEMENT

English Summary: Nedumudi Venu's wish not complete; Co-director of 'Pooram' says