ചേർത്തല ∙ ചേർത്തല മായിത്തറ അഞ്ചാതറയിൽ വീട്ടിൽ ചന്ദനം മണക്കും കൃഷിത്തോട്ടം ഒരുങ്ങുന്നു. അഞ്ചാതറയിൽ എ.ജി.ആനന്ദനാണ് (74) വീട്ടുപരിസരത്ത് ചന്ദനമരക്കൃഷി തുടങ്ങിയത്. വീട്ടുപരിസരത്തു വിവിധ സ്ഥലത്തായി 60 മറയൂർ ചന്ദനത്തൈകളാണ് നട്ടത്. മറയൂരിൽനിന്ന് എത്തിച്ചു. വിത്തു വാങ്ങി മുളപ്പിച്ച് 40 ദിവസത്തിനുശേഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചേർത്തല ∙ ചേർത്തല മായിത്തറ അഞ്ചാതറയിൽ വീട്ടിൽ ചന്ദനം മണക്കും കൃഷിത്തോട്ടം ഒരുങ്ങുന്നു. അഞ്ചാതറയിൽ എ.ജി.ആനന്ദനാണ് (74) വീട്ടുപരിസരത്ത് ചന്ദനമരക്കൃഷി തുടങ്ങിയത്. വീട്ടുപരിസരത്തു വിവിധ സ്ഥലത്തായി 60 മറയൂർ ചന്ദനത്തൈകളാണ് നട്ടത്. മറയൂരിൽനിന്ന് എത്തിച്ചു. വിത്തു വാങ്ങി മുളപ്പിച്ച് 40 ദിവസത്തിനുശേഷം പറിച്ചു നട്ടവയുമുണ്ട്.  തൈലം കൂടുതലാണ് എന്നതാണ് മറയൂർ ചന്ദനത്തിന്റെ പ്രത്യേകത.  8 വർഷം വേണം പൂർണവളർച്ചയ്ക്ക്. ചന്ദനമരത്തിന് നേരിട്ടു വളം നൽകില്ല. താങ്ങായി ചെടി നട്ട് അതിനു നൽകുന്ന വളം ചന്ദനമരം വലിച്ചെടുക്കുന്നതാണ് രീതി.

നെല്ലി, ചെടിച്ചീര എന്നിവയാണ് അത്തരത്തിൽ നടുന്നത്. തുളസി, തൊട്ടാവാടി, കണിക്കൊന്ന, ശീമക്കൊന്ന തുടങ്ങിയവയും നടാം. ഇൗർപ്പം കൂടരുത്. കാറ്റും വെയിലും ആവശ്യത്തിനു വേണം. 8 വർഷത്തെ വളർച്ചയ്ക്കു ശേഷം അറിയിച്ചാൽ സർക്കാരിന്റെ സാൻഡൽ ഡിവിഷൻ അധികൃതർ മരം പിഴുതെടുത്ത് ശേഖരിച്ച് വില നൽകുമെന്ന് ആനന്ദൻ പറഞ്ഞു. വളർത്താം. എന്നാൽ, നേരിട്ടു പറിക്കാനോ, വിൽക്കാനോ നിലവിൽ അവകാശമില്ല. പച്ചക്കറിക്കർഷകനായ ആനന്ദൻ ‘മനോരമ കർഷകശ്രീ’യിലൂടെയാണ് ചന്ദനമരം പരിപാലിക്കാനുള്ള വിവരം അറിഞ്ഞത്. നവംബറിലാണ് നട്ടത്. ഭാര്യ ഓമനയും മക്കളും മരുമക്കളും ചെറുമക്കളും സഹായത്തിനുണ്ട്. തെങ്ങു ചെത്തു തൊഴിലാളിയായിരുന്നു ആനന്ദൻ. പിന്നീട് പച്ചക്കറി – പട്ടുനൂൽപ്പുഴു കൃഷി പരീക്ഷിച്ചിരുന്നു. ‌