ആലപ്പുഴ ∙ രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ വർഷത്തെ മികവുകൾ ജനങ്ങൾക്ക് കാണുന്നതിനും മനസ്സിലാക്കുന്നതിനും ഒരാഴ്ച നീളുന്ന പ്രദർശന വിപണന മേളയ്ക്ക് ആലപ്പുഴ ബീച്ചിൽ തുടക്കം. കടൽത്തീരത്ത് നിർമിച്ച വേദികളിൽ 170 പ്രദർശന സ്റ്റാളുകൾ സജ്ജീകരിച്ചിട്ടുണ്ട്. പ്രധാന വേദിയിൽ ദിവസവും സെമിനാറുകളും കലാപരിപാടികളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ വർഷത്തെ   മികവുകൾ  ജനങ്ങൾക്ക്  കാണുന്നതിനും മനസ്സിലാക്കുന്നതിനും ഒരാഴ്ച നീളുന്ന പ്രദർശന വിപണന മേളയ്ക്ക് ആലപ്പുഴ ബീച്ചിൽ തുടക്കം. കടൽത്തീരത്ത് നിർമിച്ച വേദികളിൽ 170 പ്രദർശന സ്റ്റാളുകൾ സജ്ജീകരിച്ചിട്ടുണ്ട്. പ്രധാന വേദിയിൽ ദിവസവും  സെമിനാറുകളും കലാപരിപാടികളും അവതരിപ്പിക്കും.പ്രദർശന വിപണന മേള ഓൺലൈനായി മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. മന്ത്രി സജി ചെറിയാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രദർശനത്തിന്റെ ഡിജിറ്റൽ സ്വിച്ച് ഓൺ, ഭിന്നശേഷിക്കാർക്കുള്ള തെറപ്പി സേവനങ്ങളുടെ ഉദ്ഘാടനം, തെറപ്പി ഉപകരണങ്ങളുടെ വിതരണം തുടങ്ങിയവ  സജി ചെറിയാൻ നിർവഹിച്ചു.

എംഎൽഎമാരായ പി.പി.ചിത്തരഞ്ജൻ, എച്ച്.സലാം, തോമസ് കെ.തോമസ്, എം.എസ്.അരുൺകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, നഗരസഭാധ്യക്ഷ സൗമ്യരാജ്, കലക്ടർ ഡോ.രേണു രാജ്, കൗൺസിലർ പ്രഭ ശശികുമാർ, ജില്ലാ വികസന കമ്മിഷണർ കെ.എസ്.അഞ്ജു, സബ് കലക്ടർ സൂരജ് ഷാജി, പിആർഡി മേഖല ഡപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല, പിആർഡി ഓഫിസർ ജസ്റ്റിൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. മന്ത്രിയും മറ്റുള്ളവരും പവിലിയൻ സന്ദർശിച്ചു. ദുർഗ വിശ്വനാഥ് നയിച്ച ഗാനമേള നടന്നു.

ADVERTISEMENT