മാന്നാർ ∙ അപ്പർകുട്ടനാട്ടിൽ തോട്ടുപുളി സീസൺ തുടങ്ങി. മാന്നാറിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ തോട്ടുപുളി കായ്ച്ചു കിടക്കുന്ന മരങ്ങളും പുളി ഉണക്കുന്നതും കാഴ്ചയാകുന്നു. ഇനിയുള്ള മൂന്നു മാസം അപ്പർകുട്ടനാട്ടിലെ മാന്നാർ, ചെന്നിത്തല, ബുധനൂർ, പാണ്ടനാട്, തിരുവൻവണ്ടൂർ, വീയപുരം, വള്ളക്കാലി, മേൽപാടം, പള്ളിപ്പാട്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാന്നാർ ∙ അപ്പർകുട്ടനാട്ടിൽ തോട്ടുപുളി സീസൺ തുടങ്ങി. മാന്നാറിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ തോട്ടുപുളി കായ്ച്ചു കിടക്കുന്ന മരങ്ങളും പുളി ഉണക്കുന്നതും കാഴ്ചയാകുന്നു. ഇനിയുള്ള മൂന്നു മാസം അപ്പർകുട്ടനാട്ടിലെ മാന്നാർ, ചെന്നിത്തല, ബുധനൂർ, പാണ്ടനാട്, തിരുവൻവണ്ടൂർ, വീയപുരം, വള്ളക്കാലി, മേൽപാടം, പള്ളിപ്പാട്, കടപ്ര തുടങ്ങിയ പ്രദേശങ്ങൾ തോട്ടുപുളി തയാറാക്കുന്ന തിരക്കിലാണ്. 

മരത്തിൽ നിന്നു താഴെ വീഴുന്ന പഴുത്ത പുളി ശേഖരിച്ചു മഞ്ഞ നിറത്തിലുള്ള പഴുത്ത പുളിയെ കറിക്കു പാകമായ കറുത്തു നിറമുള്ള കഷണങ്ങളാക്കുന്നത് നീണ്ട പ്രവൃത്തിയാണ്. പുകച്ച ശേഷം നല്ല വെയിൽ ദിവസങ്ങളോളം ഉണക്കിയെടുത്താണ് വിപണിയിലെത്തുന്നത്. ഇവിടങ്ങളിലെ മിക്ക വീടുകളിലും വിപണിയും ഉണ്ട്.

ADVERTISEMENT

ഗുണനിലവാരമുള്ള തോട്ടുപുളിക്ക് കിലോഗ്രാമിനു 250 രൂപയാണ് ഇപ്പോഴത്തെ വില. 150 രൂപയ്ക്കും ചിലയിടത്തു പുളി ലഭിക്കും. പുറത്തു നിന്നുമെത്തുന്ന വ്യാപാരികൾ പുളി മരത്തിനു വില പറയുകയാണ് ചെയ്യുന്നത്. വിളവാകുമ്പോൾ അവരെത്തി പുളി പറിച്ചെടുത്തു പുക കൊള്ളിച്ചു കറുപ്പിച്ച് പെട്ടെന്നു വിപണിയിലെത്തിക്കും. ഇത്തരം പുളിയെ വ്യാജനെന്നാണ് ഇവിടത്തുകാർ പറയുന്നത്. ഇതിനു വിലയും കുറവാണ്.

നല്ല ഗുണനിലവാരമുള്ള പുളി പഴകുന്തോറും ഗുണമേറുന്നതാണ് അപ്പർകുട്ടനാടൻ പുളിയുടെ മറ്റൊരു പ്രത്യേകത. സർക്കാരുകൾ കാർഷിക വിളയായി അംഗീകരിച്ചില്ലെങ്കിലും വീട്ടുവളപ്പിൽ കായ്ക്കുന്നതും വീട്ടിൽ തന്നെയുള്ള വിപണിയിൽ വിൽപന പൊടിപൊടിക്കുന്നതുമായ ഉൽപന്നമാണ് തോട്ടുപുളി. വീട്ടിലിരുന്നു കാശു വാരുന്ന കുരുമുളകു പോലെ തന്നെയുള്ള ഒരു കറുത്ത മുത്താണ് തോട്ടുപുളിയെന്നും പുളി വിപണിയുമായി ബന്ധപ്പെട്ടവർ പറയുന്നു.