മാവേലിക്കര ∙ വഴുവാ‌ടിയിൽ എക്സൈസ് കെട്ടിട സമുച്ചയത്തിനായി 2.47 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതി വൈകാൻ സാധ്യത. സമർപ്പിച്ച പ്ലാൻ പ്രകാരമുള്ള കെട്ടിടം നിർമിക്കാൻ തുക മതിയാകില്ലെന്നു ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പ് അധികൃതർ ഫയൽ തിരികെ അയച്ചു. അനുവദിച്ച തുക ഉപയോഗിച്ച് പ്രാഥമിക ഘട്ടം നിർമാണത്തിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാവേലിക്കര ∙ വഴുവാ‌ടിയിൽ എക്സൈസ് കെട്ടിട സമുച്ചയത്തിനായി 2.47 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതി വൈകാൻ സാധ്യത. സമർപ്പിച്ച പ്ലാൻ പ്രകാരമുള്ള കെട്ടിടം നിർമിക്കാൻ തുക മതിയാകില്ലെന്നു ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പ് അധികൃതർ ഫയൽ തിരികെ അയച്ചു. അനുവദിച്ച തുക ഉപയോഗിച്ച് പ്രാഥമിക ഘട്ടം നിർമാണത്തിനു ടെൻഡർ വിളിക്കാൻ എം.എസ്.അരുൺകുമാർ എംഎൽഎ ഇടപെട്ടു.

എക്സൈസ് റേ‍ഞ്ച്, സർക്കിൾ ഓഫിസ് എന്നിവക്കായി തഴക്കര പഞ്ചായത്തിലെ വഴുവാടിയിൽ കെട്ടിട സമുച്ചയം നിർമിക്കുന്നതിനായാണു 2.47 കോടി രൂപയുടെ ഭരണാനുമതി കഴിഞ്ഞ വർഷം ജൂണിൽ ലഭിച്ചത്. മാവേലിക്കര-കരയംവട്ടം-പുലിയൂർ റോഡരികിൽ പഴയ വഴുവാടി ആൺപള്ളിക്കുടം സ്ഥിതി ചെയ്തിരുന്ന 30 സെന്റ് ഭൂമിയാണു കെട്ടിട നിർമാണത്തിനായി പരിഗണിച്ചത്. 3 നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പാർക്കിങ് സ്ഥലം, തൊണ്ടിമുറി, കാത്തിരിപ്പ് കേന്ദ്രം, ശുചിമുറി സൗകര്യമുള്ള ഡ്യൂട്ടി റൂം, സ്വീകരണ മുറി, ശുചിമുറിയോടു കൂടിയ എക്സൈസ് സിഐ ഓഫിസ്, വിശ്രമമുറി എന്നിവയാണുള്ളത്. മുകൾ നിലയിലാണു റേഞ്ച് ഓഫിസ്. ഇവിടെയും ഓഫിസ് മുറികൾ, സ്റ്റോർ മുറി, ലോക്കപ്പ്, ശുചിമുറി സൗകര്യത്തോടെ പുരുഷ വനിത വിശ്രമമുറികൾ, റേഞ്ച് ഇൻസ്പെക്ടറുടെ ഓഫിസും വിശ്രമമമുറിയും ആണു ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ADVERTISEMENT

പ്ലാൻ പ്രകാരമുള്ള 11523 ചതുരശ്രയടി വിസ്തീർണമുള്ള 3 നില കെട്ടിടം പൂർത്തീകരിക്കാൻ തുക അപര്യാപ്തമാണെന്നും 4 കോടി രൂപ ആവശ്യമായി വരുമെന്നും ചൂണ്ടിക്കാട്ടിയാണു ഭരണാനുമതി ലഭിച്ച പദ്ധതിയുടെ ഫയൽ പൊതുമരാമത്ത് അധികൃതർ തിരിച്ചയച്ചത്. സംഭവമറിഞ്ഞ എം.എസ്. അരുൺകുമാർ എംഎൽഎ പ്രശ്നത്തിൽ ഇടപെടുകയും സർക്കാർ അനുവദിച്ച 2.47 കോടി രൂപ ഉപയോഗിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കാൻ നിർദേശം നൽകുകയുമായിരുന്നു.

2 നില പൂർത്തിയാക്കാൻ തുക മതിയാകുമെന്നതിനാൽ മൂന്നാം നിലക്കായി പുതിയ ഫണ്ട് അനുവദിക്കുമെന്നാണു സൂചന. നിലവിൽ എക്സൈസ് സിഐ, റേ‍ഞ്ച് ഓഫിസുകൾ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. 2 ഓഫിസുകളും ഒരു മന്ദിരത്തിൽ എന്ന ആവശ്യം യാഥാർഥ്യമാക്കാനുള്ള ശ്രമമാണു തുകയുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി ഇല്ലാതാക്കുന്നതെന്ന ആരോപണം ഉയരുന്നുണ്ട്.

ADVERTISEMENT

കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണു പദ്ധതിക്കായി തുക വകയിരുത്തിയത്. നിലവിൽ അനുവദിച്ച തുക ഉപയോഗിച്ച് ആദ്യഘട്ടം നിർമാണം നടത്തുന്നതിനു ടെൻഡർ നടപടിക്കായി സൂക്ഷ്മ പരിശോധന നടക്കുകയാണ്. പദ്ധതി യാതൊരു കാരണവശാലും തടസ്സപ്പെടില്ല. ആദ്യഘട്ട നിർമാണം പൂർത്തിയാകുന്നതിനൊപ്പം അടുത്ത ഘട്ട ഫണ്ട് അനുവദിക്കും.
എം.എസ്. അരുൺകുമാർ എംഎൽഎ