4 ദിവസവും 90 കിലോമീറ്ററും ആലപ്പുഴ പിന്നിട്ട് രാഹുലും സംഘവും; മേളപ്പെരുമയുമായി പെരുവനം കുട്ടൻ മാരാരും
ആലപ്പുഴ ∙ സംസ്ഥാനത്ത് ഭാരത് ജോഡോ യാത്രയുടെ ഏറ്റവും ദൈർഘ്യമേറിയ ജില്ല പിന്നിട്ട് രാഹുൽ ഗാന്ധിയും കൂട്ടരും എറണാകുളം ജില്ലയിൽ പ്രവേശിച്ചു. 4 ദിവസം കൊണ്ട് 90 കിലോമീറ്ററാണ് യാത്ര ആലപ്പുഴ ജില്ലയിൽ താണ്ടിയത്. 13 ദിവസംകൊണ്ട് യാത്ര ആകെ പിന്നിട്ടത് 280 കിലോമീറ്ററിലേറെ. ഇന്നലെ രാവിലെ ചേർത്തലയിൽനിന്നു
ആലപ്പുഴ ∙ സംസ്ഥാനത്ത് ഭാരത് ജോഡോ യാത്രയുടെ ഏറ്റവും ദൈർഘ്യമേറിയ ജില്ല പിന്നിട്ട് രാഹുൽ ഗാന്ധിയും കൂട്ടരും എറണാകുളം ജില്ലയിൽ പ്രവേശിച്ചു. 4 ദിവസം കൊണ്ട് 90 കിലോമീറ്ററാണ് യാത്ര ആലപ്പുഴ ജില്ലയിൽ താണ്ടിയത്. 13 ദിവസംകൊണ്ട് യാത്ര ആകെ പിന്നിട്ടത് 280 കിലോമീറ്ററിലേറെ. ഇന്നലെ രാവിലെ ചേർത്തലയിൽനിന്നു
ആലപ്പുഴ ∙ സംസ്ഥാനത്ത് ഭാരത് ജോഡോ യാത്രയുടെ ഏറ്റവും ദൈർഘ്യമേറിയ ജില്ല പിന്നിട്ട് രാഹുൽ ഗാന്ധിയും കൂട്ടരും എറണാകുളം ജില്ലയിൽ പ്രവേശിച്ചു. 4 ദിവസം കൊണ്ട് 90 കിലോമീറ്ററാണ് യാത്ര ആലപ്പുഴ ജില്ലയിൽ താണ്ടിയത്. 13 ദിവസംകൊണ്ട് യാത്ര ആകെ പിന്നിട്ടത് 280 കിലോമീറ്ററിലേറെ. ഇന്നലെ രാവിലെ ചേർത്തലയിൽനിന്നു
ആലപ്പുഴ ∙ സംസ്ഥാനത്ത് ഭാരത് ജോഡോ യാത്രയുടെ ഏറ്റവും ദൈർഘ്യമേറിയ ജില്ല പിന്നിട്ട് രാഹുൽ ഗാന്ധിയും കൂട്ടരും എറണാകുളം ജില്ലയിൽ പ്രവേശിച്ചു. 4 ദിവസം കൊണ്ട് 90 കിലോമീറ്ററാണ് യാത്ര ആലപ്പുഴ ജില്ലയിൽ താണ്ടിയത്. 13 ദിവസംകൊണ്ട് യാത്ര ആകെ പിന്നിട്ടത് 280 കിലോമീറ്ററിലേറെ. ഇന്നലെ രാവിലെ ചേർത്തലയിൽനിന്നു തുടങ്ങിയ, ജില്ലയിലെ നാലാം ദിവസത്തെ യാത്ര വൈകിട്ട് 6.45ന് അരൂരിലെത്തി. രാവിലെ 14 കിലോമീറ്ററും വൈകിട്ട് 7 കിലോമീറ്ററിലേറെയും പിന്നിട്ടു.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എംപിമാരായ കെ.മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ്, രമേശ് ചെന്നിത്തല എംഎൽഎ, പി.സി. വിഷ്ണുനാഥ് എംഎൽഎ, ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദ്, ഷാനിമോൾ ഉസ്മാൻ തുടങ്ങിയവരാണ് രാവിലെ രാഹുലിനൊപ്പം നടന്നത്. വൈകിട്ടത്തെ പദയാത്രയിൽ ചേരാൻ ഇടുക്കി ജില്ലയിൽനിന്നുള്ള പ്രവർത്തകരും എത്തിയതോടെ എരമല്ലൂർ ജംക്‌ഷനും പരിസരങ്ങളും ജനനിബിഡമായി. 5 മണി കഴിഞ്ഞാണ് പദയാത്ര തുടങ്ങിയത്.
യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ചർച്ചകളുടെ ഭാഗമായി, യാത്രയുടെ ഇടവേളയിൽ എൻസിപി (കെ) നേതാവ് മാണി സി. കാപ്പനും മറ്റുമായി രാഹുൽ കൂടിക്കാഴ്ച നടത്തി. കോവിൽമല രാജാവ് രാമൻ രാജമന്നാനും ഇടുക്കി ജില്ലയിലെ വിവിധ സാമൂഹിക ക്ഷേമ സംഘടനകളുടെ പ്രതിനിധികളും രാഹുലുമായി ചർച്ച നടത്തി.ഇന്ത്യയുടെ ആയിരക്കണക്കിന് ഏക്കർ ഭൂമി ചൈന കയ്യടക്കിയെന്ന് രാഹുൽ അരൂരിലെ സമാപന യോഗത്തിൽ പറഞ്ഞു. പ്രധാനമന്ത്രി അവകാശപ്പെടുന്നത് ആരും ഇന്ത്യൻ മണ്ണിൽ കടന്നിട്ടില്ലെന്നാണെന്നും രാജ്യം ദുർബലമാകുന്നതിന്റെ അടയാളമാണിതെന്നും പറഞ്ഞു.ഇന്നു രാവിലെ യാത്ര കുമ്പളം ടോൾ പ്ലാസയിൽനിന്ന് ഇടപ്പള്ളി സെന്റ് ജോർജ് പള്ളി പരിസരം വരെയാണ്. വൈകിട്ട് ഇടപ്പള്ളി മുതൽ ആലുവ വരെയും.
മേളപ്പെരുമയുമായി പെരുവനം കുട്ടൻ മാരാർ
രാഹുൽഗാന്ധിയും സംഘവും കടന്നുവന്നപ്പോൾ പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യമൊരുക്കി. തുറവൂർ മഹാക്ഷേത്രത്തിനു സമീപമാണ് കുട്ടൻമാരാരുടെ മേളപ്പെരുമ രാഹുൽ ആസ്വദിച്ചത്. മേളം കേട്ട് അൽപനേരം നിന്ന രാഹുൽ ചെണ്ടയിൽ താളം പിടിച്ചു.
കേരളത്തിൽ ബിജെപിയെ ശക്തിപ്പെടുത്താൻ സിപിഎം ശ്രമം: ജയ്റാം രമേശ്
അരൂർ ∙ കോൺഗ്രസിനെ ദുർബലമാക്കാനും ബിജെപിയെ ശക്തിപ്പെടുത്താനുമാണ് സിപിഎം ശ്രമമെന്നും അത് കേരളത്തിൽ മാത്രമാണ് അവർ ചെയ്യുന്നതെന്നും കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. ബംഗാളിൽ മമത ബാനർജിയും അതാണ് ചെയ്യുന്നത്.കേരളത്തിൽ സിപിഎം ബിജെപിയുടെ ബി ടീമാണ്. ഗോവയിൽ എംഎൽഎമാരെ വിലയ്ക്കെടുക്കുന്ന ഓപ്പറേഷൻ വാഷിങ് മെഷീനാണ് നടക്കുന്നത്. ഭാരത് ജോഡോ യാത്ര ബിജെപിയെയും സിപിഎമ്മിനെയും അസ്വസ്ഥരാക്കുന്നുണ്ട്. ഗവർണർ – മുഖ്യമന്ത്രി തർക്കം യാത്രയുടെ വിജയത്തിൽ നിന്നു ശ്രദ്ധ മാറ്റാനുള്ള ബാലിശമായ നാടകമാണ്.
കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സമവായം വേണമെന്ന കാമരാജ് ലൈനിന്റെ ആളാണ് താൻ. ആദ്യം സമവായം, നടക്കുന്നില്ലെങ്കിൽ മത്സരം എന്നതാണ് അത്. ശശി തരൂരിന്റെ കാര്യത്തിലും സമവായത്തിന് ശ്രമിക്കും. പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്തുന്ന ഏക പാർട്ടിയാണ് കോൺഗ്രസ്. നാലു തവണയേ വോട്ടെടുപ്പ് വേണ്ടിവന്നുള്ളൂ. മറ്റെല്ലാം സമവായത്തിലൂടെ നിശ്ചയിച്ചു. കേരളത്തിൽ ഭാരത് ജോഡോ യാത്രയ്ക്ക് ഉജ്വല സ്വീകരണമാണ് ലഭിക്കുന്നത്. കർണാടകയിൽ ഇതിലും വലിയ മുന്നേറ്റമായിരിക്കും. സംസ്ഥാന തിരഞ്ഞെടുപ്പുകളുമായി യാത്രയ്ക്ക് ബന്ധമില്ല. ലോക്സഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യം. അടുത്ത വർഷം ചിലപ്പോൾ രാജ്യത്തിന്റെ പടിഞ്ഞാറുനിന്ന് കിഴക്കോട്ട് ഇതുപോലെ യാത്ര നടത്തുമെന്നും ജയ്റാം രമേശ് പറഞ്ഞു.