ആലപ്പുഴ ∙ ആയിരക്കണക്കിന് കുരുന്നുകൾ ആദ്യാക്ഷരത്തിന്റെ അമൃത് നുകരുന്ന വിജയദശമി നാളെ. ഇന്ന് മഹാനവമി. ജില്ലയിലെ ക്ഷേത്രങ്ങളിൽ നവരാത്രി ഉത്സവത്തിന്റെയും വിദ്യാരംഭത്തിന്റെയും ഒരുക്കങ്ങൾ പൂർത്തിയായി. അജ്ഞതയുടെ ഇരുൾ നീക്കി അറിവിന്റെ പ്രകാശം ചൊരിയുന്ന വിജയദശമി പുലരാനുള്ള കാത്തിരിപ്പാണ് ഇനിയുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ ആയിരക്കണക്കിന് കുരുന്നുകൾ ആദ്യാക്ഷരത്തിന്റെ അമൃത് നുകരുന്ന വിജയദശമി ഇന്ന്. ജില്ലയിലെ ക്ഷേത്രങ്ങളിൽ നവരാത്രി ഉത്സവത്തിന്റെയും വിദ്യാരംഭത്തിനുള്ള തുടക്കമായി. ക്ഷേത്രങ്ങളിൽ കുമാരിപൂജ, മാതൃപൂജ, സരസ്വതീപൂജ, ദുർഗാപൂജ ദേവീഭാഗവതം, ദേവീമാഹാത്മ്യം പാരായണവും ദേവീസഹ്രനാമം ജപവും നടക്കും. നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രങ്ങളിൽ ബ്രാഹ്മണ സമൂഹം ബൊമ്മക്കൊലു ഒരുക്കി.

∙ ആലപ്പുഴ മുല്ലയ്ക്കൽ രാജരാജേശ്വരിആറാട്ട് ദിവസമായ ഇന്ന് രാവിലെ വിദ്യാരംഭം. കിടങ്ങാംപറമ്പ് ഭുവനേശ്വരി ക്ഷേത്രത്തിൽ ആലപ്പുഴ എസ്ഡി കോളജ് ഭൗതിക ശാസ്ത്ര വിഭാഗം മുൻ മേധാവി പ്രഫ. കല്ലേലി ഗോപാലകൃഷ്ണൻ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കും.

ADVERTISEMENT

∙ ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിലെ നവരാത്രി ആഘോഷം നവരാത്രിമണ്ഡപത്തിൽ നടന്നു വരുന്നു. രാവിലെ 6.15 മുതൽ പൂജയെടുപ്പ്, വിദ്യാരംഭം –കവി കെ. രാജഗോപാൽ കുട്ടികൾക്ക് ആദ്യാക്ഷരം കുറിപ്പിക്കും.

∙ രാമപുരം ദേവീക്ഷേത്രത്തിൽ രാവിലെ പൂജയെടുപ്പും വിദ്യാരംഭവും. 

. ∙ പുതുപ്പള്ളി ദേവികുളങ്ങര ദേവീക്ഷേത്രത്തിൽ രാവിലെ 9 ന് പൂജയെടുപ്പ്, തുടർന്ന് വിദ്യാരംഭം. 

∙ കായംകുളം മാരിയമ്മൻകോവിലിൽ രാവിലെ 8 ന് പൂജയെടുപ്പ്, 8.15 ന് മേൽശാന്തി ഗോപാലകൃഷ്ണ ഭട്ടതിരിയുടെ കാർമികത്വത്തിൽ എഴുത്തിനിരുത്ത്.

ADVERTISEMENT

∙ അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിൽ 8ന് കുരുന്നുകളെ എഴുത്തിനിരുത്തും. 9.30ന് ഗീതാഗോവിന്ദ യജ്ഞവും ഉണ്ടാകും.

∙ പുന്നപ്ര അറവുകാട് ശ്രീദേവീക്ഷേത്രത്തിൽ6.45ന് വിദ്യാരംഭം, തുടർന്ന് അനിതാരാധേഷും സംഘവും അവതരിപ്പിക്കുന്ന സംഗീതാരാധന, 11ന് കളഭാഭിഷേകവും ഉണ്ടാകും.

∙ പറവൂർ ഭഗവതി ‌ക്ഷേത്രത്തിൽ 7.30ന് സംഗീതാർച്ചനയും ഉണ്ടാകും.

∙ തകഴി സ്മാരകത്തിലും കുഞ്ചൻ നമ്പ്യാർ സ്മാരകത്തിലുംരാവിലെ 8ന് വിദ്യാരംഭം നടക്കും. തകഴി സ്മാരകത്തിൽ ചെയർമാൻ ജി.സുധാകരൻ, കുഞ്ചൻ നമ്പ്യാർ സ്മാരകത്തിൽ ചെയർമാൻ പ്രഫ. എൻ.ഗോപിനാഥപിള്ള എന്നിവർ കുരുന്നുകളെ എഴുത്തിനിരുത്തും.

ADVERTISEMENT

∙ ചക്കുളത്തുകാവ് ദേവീക്ഷേത്രത്തിൽ വിജയദശമി വിദ്യാരംഭത്തിന് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കി. പുലർച്ചെ 5 മുതൽ എഴുത്തിനിരുത്ത് ആരംഭിക്കും. നവരാത്രി ഉത്സവത്തോടനുബന്ധിച്ച് സരസ്വതീപുജയും നടക്കും.

∙ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ 5ന് രാവിലെ 7ന് ഡോ. മനോജ് ഗോപാൽ, രാജേന്ദ്രൻ നായർ ജയരാജ് വിജയ് എന്നിവരുടെ നേതൃത്വത്തിൽ വിദ്യാരംഭം നടക്കും.

∙ തുറവൂർ മഹാക്ഷേത്രത്തിൽ വിജയദശമി സന്ധ്യവേല . കേരള പത്മശാലീയസംഘം വളമംഗലം തെക്ക് ശാഖയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ.