ചക്കുളത്തുകാവ് ഭഗവതിക്ഷേത്രം പന്ത്രണ്ടുനോമ്പ് ഉത്സവം; കൊടിയേറ്റ് നാളെ
എടത്വ ∙ ചക്കുളത്തുകാവ് ഭഗവതിക്ഷേത്രത്തിലെ പന്ത്രണ്ടുനോമ്പ് ഉത്സവത്തിനു തുടക്കംകുറിച്ച് നാളെ കൊടിയേറ്റ് നടക്കും. തുടർന്ന് നാരീപൂജയും ഉണ്ടാകും. ഉത്സവത്തിനു മുന്നോടിയായി ഇന്നലെ മംഗളദീപ പ്രതിഷ്ഠ നടത്തി. ക്ഷേത്ര മുഖ്യകാര്യദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരിയും ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയും ചേർന്ന് മൂലകുടുംബ

എടത്വ ∙ ചക്കുളത്തുകാവ് ഭഗവതിക്ഷേത്രത്തിലെ പന്ത്രണ്ടുനോമ്പ് ഉത്സവത്തിനു തുടക്കംകുറിച്ച് നാളെ കൊടിയേറ്റ് നടക്കും. തുടർന്ന് നാരീപൂജയും ഉണ്ടാകും. ഉത്സവത്തിനു മുന്നോടിയായി ഇന്നലെ മംഗളദീപ പ്രതിഷ്ഠ നടത്തി. ക്ഷേത്ര മുഖ്യകാര്യദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരിയും ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയും ചേർന്ന് മൂലകുടുംബ ക്ഷേത്രത്തിലെ കെടാവിളക്കിൽനിന്നു പകർന്ന ദീപം, മാനേജിങ് ട്രസ്റ്റിയും കാര്യദർശിയുമായ മണിക്കുട്ടൻ നമ്പൂതിരി, അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി.നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ കൊടിമരച്ചുവട്ടിൽ പ്രതിഷ്ഠിച്ചു. അഡ്മിനിസ്ട്രേറ്റർ കെ.കെ.ഗോപാലകൃഷ്ണൻ നായർ, അജിത്കുമാർ പിഷാരത്ത്, ബിജു തലവടി, പ്രസന്നകുമാർ എന്നിവർ നേതൃത്വം നൽകി.
നാളെ രാവിലെ 6നു ഗണപതിഹോമത്തോടെയാണ് പന്ത്രണ്ടുനോമ്പ് ഉത്സവം ആരംഭിക്കുന്നത്. 9ന് തൃക്കൊടിയേറ്റും ചമയക്കൊടിയേറ്റും. പട്ടമന ഇല്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, ഒളശമംഗലത്ത് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം വഹിക്കും.9.30നു നാരീപൂജ തുടങ്ങും. പത്മശ്രീ ജേതാവ് മീനാക്ഷിയമ്മയുടെ പാദം കഴുകി മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി പൂജിക്കും.
സാംസ്കാരിക സമ്മേളനം തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ.ശേഖർ ബാബു ഉദ്ഘാടനം ചെയ്യും. 17നു രാവിലെ 10ന് ദേവീഭാഗവത നവാഹയജ്ഞം ആരംഭിക്കും. പള്ളിക്കൽ സുനിലാണ് യജ്ഞാചാര്യൻ. 26ന് 9നു കലശാഭിഷേകം, 3നു തിരുവാഭരണ ഘോഷയാത്ര. സമാപനദിവസമായ 27ന് കാവടി, കരകം വരവ്, ചക്കരക്കുളത്തിൽ ആറാട്ട്. തുടർന്ന് മഞ്ഞൾ നീരാട്ട്.